സുനി പകര്‍ത്തിയത് നടിയുടെ ഈ ദൃശ്യങ്ങള്‍..!! ശാസ്ത്രീയ തെളിവുകളുമായി പോലീസ്..!!
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാനാവാതെ വട്ടംകറങ്ങുകയാണ് അന്വേഷക സംഘം. പലവട്ടം പള്‍സര്‍ സുനി മൊഴി മാറ്റിപ്പറഞ്ഞതാണ് പോലീസിനെ കുഴക്കുന്നത്.
Read Also: ദുബായ് ഭരണാധികാരിയ്ക്ക് ജോലിക്ക് ആളെ വേണം...ഒഴിവ് ഒന്ന് മാത്രം..ശമ്പളം 1.82 കോടി രൂപ..!!
Read Also: പ്രമുഖ നടന്മാരുടെ രഹസ്യ വീഡിയോകള്‍ പള്‍സര്‍ സുനിയുടെ പക്കല്‍ ?? ഫോണ്‍ ലഭിച്ചാല്‍ കേരളം ഞെട്ടും..!
അതേസമയം സുനി നടിയുടെ എന്ത് ദൃശ്യങ്ങളാണ് പകര്‍ത്തിയത് എന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചു. ഫോണ്‍ കണ്ടെടുക്കാനായില്ലെങ്കിലും അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയത് നടിയുമൊത്തുള്ള സെല്‍ഫി വീഡിയോ ദൃശ്യങ്ങളാണ് എന്നാണ് വിവരം. വെള്ള സാംസങ്ങ് ഫോണില്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി നടി മൊഴി നല്‍കിയിരുന്നു.

കേസന്വേഷണത്തിന്റെ തുടക്കം മുതലേ പോലീസിന് മുന്നിലുള്ള വെല്ലുവിളി ഈ ഫോണ്‍ കണ്ടെത്തുക എന്നുള്ളതായിരുന്നു. ഈ ദൃശ്യങ്ങള്‍ ലഭിക്കുന്നത് കേസിന് ശക്തമായ അടിത്തറയാകുമായിരുന്നു.

ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് ആലോചിക്കുന്നത്. കേസില്‍ ഫോണിനേക്കാള്‍ ശക്തമായ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

സുനി തന്നെയാണ് നടിയെ ഉപദ്രവിച്ചത് എന്ന് തെളിയിക്കാന്‍ പോലീസിന്റെ പക്കല്‍ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നാണ് വിവരം. നടിയുടേയും സുനിയുടേയും ശരീരദ്രവങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇത് തെളിയിക്കാനാവും.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ കൊച്ചി ഗോശ്രീ പാലത്തില്‍ നിന്നും കായലിലേക്ക് വലിച്ചെറിഞ്ഞെന്ന സുനിയുടെ മൊഴി വിശ്വാസത്തിലെടുക്കാനാണ് പോലീസ് നീക്കം.ആക്രമിക്കപ്പെട്ട നടിയെ വീണ്ടും വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും എന്നും വിവരമുണ്ട്.

ഫോൺ സംബന്ധിച്ച് ഓരോ ദിവസം വ്യത്യസ്തമായ കാര്യങ്ങളാണ് സുനി പറഞ്ഞത്.
അറസ്റ്റിലായ ദിവസം മൊബൈല്‍ പൊന്നുരുന്നിയിലെ കാനയില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു സുനി പോലീസിന് മൊഴി നല്‍കിയത്. എ്ന്നാല്‍ അഴുക്കുചാല്‍ മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും തൊണ്ടി ലഭിച്ചില്ല.

പിറ്റേദിവസം സുനി മൊഴി മാറ്റി. ഗോ ശ്രീ പാലത്തില്‍ നിന്നും ഫോണ്‍ കായലിലേക്ക്
എറിഞ്ഞതായാണ് രണ്ടാമത്തെ മോഴി. നാവികസേനയുടെ സഹായത്തോടെ കായലില്‍ മുങ്ങിത്തപ്പിയിട്ടും ഫോണ്‍ ലഭിച്ചില്ല.

അതേസമയം സംഭവ ദിവസം സുനിയും സംഘവും കായലിന്റെ ഏത് ഭാഗത്താണ് വെള്ളമുള്ളത് എന്നന്വേഷിച്ചുവെന്ന് സമീപത്തുള്ള ഹോട്ടലുടമ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ കായലില്‍ ഉപേക്ഷിക്കാനാണ് സുനി ഇക്കാര്യം തിരക്കിയതെന്നാണ് പോലീസിന്റെ നിഗമനം.

ഹോട്ടലില്‍ വെള്ളം വാങ്ങാനായി എത്തിയപ്പോള്‍ സുനി ഹെല്‍മറ്റ് വെച്ചിരുന്നെങ്കിലും മുഖം മറച്ചിരുന്നില്ല. കൂട്ടു പ്രതിയായ വിജീഷും മുഖം മറച്ചില്ല. ഇരുവരേയും ഹോട്ടലുടമ തെളിവെടുപ്പിനിടെ തിരിച്ചറിഞ്ഞിരുന്നു.

നടിയെ പ്രതികള്‍ ടെമ്പോ ട്രാവലറില്‍ പിന്തുടരുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഹൈവേയിലെയും സംഭവ സ്ഥലത്തിനടുത്തുള്ള സ്ഥാപനങ്ങളിലേയും സിസിടിവി ക്യാമറകളില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

നടിയെ പ്രതികള്‍ ഉപദ്രവിച്ചതിന് ശേഷം കാറില്‍ പോകുന്ന ദൃശ്യങ്ങള്‍ കാക്കനാട് നിന്നുമാണ് പോലീസിന് ലഭിച്ചത്. ഈ സിസിടിവി ദൃശ്യങ്ങള്‍ കേസിന് കരുത്താകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications