Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം വിശുദ്ധയാക്കി; പിന്നാലെ സുനി വെളിപ്പെടുത്തി : കാവ്യയാണ് എന്റെ മാഡം, പക്ഷേ....?

മാഡത്തിന്റെ പേര് വെളിപ്പെടുത്തുന്നതിന് മുമ്പ് മാഡത്തെ വിശുദ്ധയാക്കാൻ സുനി ശ്രമിച്ചിരുന്നു. ഇതിൻറെ ഭാഗമായിട്ടാണ് നടിയെ ആക്രമിച്ച സംഭവത്തിൽ മാഡത്തിന് നേരിട്ട് പങ്കില്ലെന്ന് സുനി വെളിപ്പെടുത്തിയിരുന്നത്.

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ നിർണായകമായ മറ്റൊരു വഴിത്തിരിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കേസിന്റെ തുടക്കത്തിൽ തന്നെ ഉയർന്നു കേട്ട മാഡം ആരെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. ഇന്നു വെളിപ്പെടുത്തും നാളെ വെളിപ്പെടുത്തും എന്നൊക്കെ പറഞ്ഞതിനു ശേഷം ഇതാദ്യമായിട്ടാണ് നടിയെ ആക്രമിച്ച സംഭവത്തിലെ മാഡം കാവ്യയാണെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് മുതിർന്ന നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ സുനി കാവ്യയുടെ പേര് പറഞ്ഞത്. സുനിയെ അറിയില്ലെന്നാണ് കാവ്യ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. മാഡത്തെ വിശുദ്ധയാക്കിയ ശേഷമാണ് മാഡം ആരാണെന്ന് സുനി വെളിപ്പെടുത്തിയത്.

വിശുദ്ധയാക്കിയ ശേഷം

വിശുദ്ധയാക്കിയ ശേഷം

മാഡത്തിന്റെ പേര് വെളിപ്പെടുത്തുന്നതിന് മുമ്പ് മാഡത്തെ വിശുദ്ധയാക്കാൻ സുനി ശ്രമിച്ചിരുന്നു. ഇതിൻറെ ഭാഗമായിട്ടാണ് നടിയെ ആക്രമിച്ച സംഭവത്തിൽ മാഡത്തിന് നേരിട്ട് പങ്കില്ലെന്ന് സുനി വെളിപ്പെടുത്തിയിരുന്നത്.

കാവ്യയ്ക്കും പങ്ക്

കാവ്യയ്ക്കും പങ്ക്

നടിയെ ആക്രമിച്ച സംഭവത്തിനു പിന്നിൽ കാവ്യയ്ക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. ഗൂഢാലോചനയിൽ കാവ്യയും പങ്കാളിയായിരുന്നോയെന്നും സംഭവത്തെ കുറിച്ച് കാവ്യയ്ക്ക് അറിയാമായിരുന്നോയെന്നും സുനി പറഞ്ഞിട്ടില്ല.

എന്റെ മാഡം കാവ്യ

എന്റെ മാഡം കാവ്യ

എന്റെ മാഡം കാവ്യയാണെന്നാണ് സുനിൽ കുമാർ ഇപ്പോൾ പറയുന്നത്. മുതിർന്ന നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു സുനി കാവ്യയുടെ പേര് പറഞ്ഞത്.

കള്ളന്റെ കുമ്പസാരം

കള്ളന്റെ കുമ്പസാരം

താൻ നേരത്തെ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നതാണല്ലോ എന്നാണ് സുനി പറഞ്ഞത്. താൻ കള്ളനല്ലേയെന്നും കള്ളന്റെ കുമ്പസാരം എന്തിനു കേൾക്കുന്നുവെന്നും സുനി ചോദിച്ചു. കോടതിയിലെ വാദത്തിനിടെ കള്ളന്റെ വാക്കുകൾക്കു പിന്നാലെ പോലീസ് പോവുകയാണെന്ന് ദിലീപിന്റെ അഭിഭാഷകൻ വിമർശിച്ചിരുന്നു.

വൻസ്രാവുകൾ

വൻസ്രാവുകൾ

നടിയെ ആക്രമിച്ച കേസിനു പിന്നിൽ വൻ സ്രാവുകളുണ്ടെന്ന സുനി നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെയാണ് മാഡം കെട്ടുകഥയല്ലെന്ന് സുനി പറഞ്ഞത്. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പറയുന്നതല്ലെന്നും സുനി പറഞ്ഞിരുന്നു. ദിലീപ് സ്രാവൊന്നുമല്ലെന്നും സുനി നേരത്തെ പറഞ്ഞിരുന്നു.

വിഐപി വെളിപ്പെടുത്തിയില്ലെങ്കിൽ

വിഐപി വെളിപ്പെടുത്തിയില്ലെങ്കിൽ

ജയിലിൽ കിടക്കുന്ന വിഐപി വെളിപ്പെടുത്തിയില്ലെങ്കിൽ താൻ എല്ലാം വെളിപ്പെടുത്തുമെന്നായിരുന്നു സുനി പറഞ്ഞിരുന്നത്. എല്ലാത്തിനും തന്റെ പക്കൽ തെളിവുണ്ടെന്നും സുനി അവകാശപ്പെട്ടിരുന്നു.

കാവ്യ പണം നൽകി

കാവ്യ പണം നൽകി

സുനിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമായിരുന്നു കാവ്യ മൊഴി നൽകിയിരുന്നത്. എന്നാൽ കാവ്യ കള്ളം പറയുകയാണെന്ന് സുനി പറഞ്ഞു. ദിലീപ് പറഞ്ഞതനുസരിച്ച് കാവ്യ സുനിക്ക് പണം നൽകിയിരുന്നതായും കാവ്യയുടെയും കുടുംബത്തിൻറെയും തൃശൂർ യാത്രയ്ക്കിടെ സുനി ഇവരുടെ ഡ്രൈവറായിരുന്നതായും വിവരം ലഭിച്ചിരുന്നു.

മെമ്മറി കാർഡ് കാവ്യയുടെ കടയിൽ

മെമ്മറി കാർഡ് കാവ്യയുടെ കടയിൽ

നടിയെ ആക്രമിച്ചതിൻറെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡ് കാക്കനാട്ട് കാവ്യയുടെ ഉടമസ്ഥതയിലുള്ള കടയിൽ ഏൽപ്പിച്ചിരുന്നതായി സുനി മൊഴി നൽകിയിരുന്നു. അറസ്റ്റിലാകുന്നതിന് മുമ്പ് സുനി ഇവിടെ പോയിരുന്നതായും വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് കാവ്യയുടെ കടയിൽ പരിശോധന നടത്തിയിരുന്നു.

കാവ്യയെയും അമ്മയെയും ചോദ്യം ചെയ്തു

കാവ്യയെയും അമ്മയെയും ചോദ്യം ചെയ്തു

മാഡം കാവ്യയുടെ അമ്മ ശ്യാമളയാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു . തുടർന്ന് കാവ്യയെയും കാവ്യയുടെ അമ്മയെയും പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ കാവ്യ പറഞ്ഞ കാര്യങ്ങൾ തമ്മിൽ പരസ്പര വിരുദ്ധമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+