Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു, ശ്യാമള, റിമി ടോമി, യുവനടി...ഒടുവില്‍ അപ്രതീക്ഷിത എന്‍ട്രി, സുനി ശരിക്കും ഞെട്ടിച്ചു!!

നിരവധി പ്രമുഖരുടെ പേരുകള്‍ നേരത്തേ മാഡമെന്ന് പ്രചരിക്കപ്പെട്ടു

Recommended Video

cmsvideo
    മാഡം: വെളിപ്പെടുത്തലുകള്‍, അഭ്യൂഹങ്ങള്‍! Pulsar Suni Reveals About Madam

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാഡം നല്‍കിയ ക്വട്ടേഷനാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി നേരത്തേ തന്നെ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. അന്നു മുതല്‍ ഈ മാഡം ആരായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു കേരളം. ചില നടിമാരുടെ പേരുകള്‍ ഇതിനിടെ മാഡമെന്ന തരത്തില്‍ പ്രചരിക്കപ്പെട്ടു. ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ മുതല്‍ നടിയും ഗായികയുമായ റിമി ടോമിയുടെ പേരുകള്‍ വരെ ഇതിനിടെ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടാണ് സുനി ഇന്ന് മാഡം കാവ്യാ മാധവന്‍ തന്നെയാണെന്ന് വെളിപ്പെടുത്തിയത്.

    സുനിയുടെ വെളിപ്പെടുത്തല്‍

    സുനിയുടെ വെളിപ്പെടുത്തല്‍

    ഇന്നു എറണാകുളം സിജിഎം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനി കേരളക്കരയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കേസിലെ മാഡം കാവ്യയാണെന്ന് സുനി മാധ്യമങ്ങളോട് പറയുകയായിരുന്നു.

    സുനി പറഞ്ഞത്

    സുനി പറഞ്ഞത്

    കള്ളന്‍റെ കുമ്പസാരം എന്തിനാണ് കേള്‍ക്കുന്നതെന്ന് ചോദിച്ചുകൊണ്ടാണ് സുനി തുടങ്ങിയത്. മാഡം ആരാണെന്ന് താന്‍ നേരത്തേ സൂചിപ്പിച്ചിരുന്നു. കാവ്യയുടെ പേര് നേരത്തേ പറഞ്ഞിരുന്നുവെന്നും സുനി വ്യക്തമാക്കി.

    അതേയെന്ന് മറുപടി

    അതേയെന്ന് മറുപടി

    മാഡം കാവ്യ തന്നെയാണോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും ചോദിച്ചപ്പോള്‍ അതേയെന്നു തന്നെയായിരുന്നു സുനിയുടെ മറുപടി.

    ആദ്യം പറഞ്ഞത് സുനി

    ആദ്യം പറഞ്ഞത് സുനി

    നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ മാഡമുണ്ടെന്ന് ആദ്യമായി വെളിപ്പെടുത്തിയത് പള്‍സര്‍ സുനി തന്നെയാണ്. സിനിമാമേഖലയില്‍ നിന്നുള്ള ഒരാളാണ് മാഡമെന്നും സുനി പോലീസിനോട് പറഞ്ഞിരുന്നു.

    ഫെനി ബാലകൃഷ്ണനും പറഞ്ഞു

    ഫെനി ബാലകൃഷ്ണനും പറഞ്ഞു

    അഭിഭാഷകനായ ഫെനി ബാലകൃഷ്ണനും ഇക്കാര്യം പോലീസിനു മൊഴി നല്‍കിയിരുന്നു. സുനിക്കായി ജാമ്യമെടുക്കാന്‍ വന്നവരാണ് തന്നോട് മാഡത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയതെന്നും എന്നാല്‍ മാഡം ആരെന്ന് തനിക്ക് അറിയില്ലെന്നും ഫെനി മൊഴി നല്‍കിയിരുന്നു.

    കാവ്യയുടെ അമ്മ

    കാവ്യയുടെ അമ്മ

    കാവ്യയുടെ അമ്മ ശ്യാമളയാണ് മാഡമെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ നേരത്തേ പ്രചരിച്ചിരുന്നു. പോലീസ് ഇവരെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍, മാഡം ഇവരാണെന്നതിനുള്ള തെളിവുകളൊന്നും പോലീസിനു ലഭിച്ചില്ല.

    മഞ്ജു വാര്യര്‍

    മഞ്ജു വാര്യര്‍

    ദിലീപിന്റെ ഭാര്യ മഞ്ജുവായിരിക്കുമോ ഈ മാഡമെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പരന്നു. കേസുമായി ബന്ധപ്പെട്ട് മഞ്ജുവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ആദ്യമായി ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ച മഞ്ജുവുമായി എഡിജിപി ബി സന്ധ്യക്ക് അടുത്ത ബന്ധമുണ്ടെന്ന് പിന്നീട് ദിലീപ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ആരോപിക്കുകയും ചെയ്തിരുന്നു.

    റിമി ടോമി

    റിമി ടോമി

    ഇതിനിടെയാണ് ദിലീപിന്റെ സാമ്പത്തിക ഇടപാടുകളില്‍ നടിയും ഗായികയുമായ റിമി ടോമിക്ക് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഇതോടെ മാഡം റിമിയായിരിക്കുമോയെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നു. ദിലീപും കാവ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയതും റിമിയിലേക്ക് സംശയത്തിന്റെ മുള്‍മുന ഉയരാന്‍ കാരണമായി.

    യുവനടി

    യുവനടി

    ദീലിപിനൊപ്പം രണ്ടു സിനിമകളില്‍ മാത്രം ഒരുമിച്ച് അഭിനയിച്ച യുവനടിക്കു നേരെയും ആരോപണം ഉയര്‍ന്നു. ഈ നടിയുടെ അക്കൗണ്ടിലേക്ക് ദിലീപിന്റെ അക്കൗണ്ടിലേക്ക് പണം പോയെന്നും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഈ യുവനടിയുടെ പക്കലുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. ഈ യുവനടി തന്നെയാവാം മാഡമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

     മാഡമില്ലെന്ന് അന്വേഷണസംഘം

    മാഡമില്ലെന്ന് അന്വേഷണസംഘം

    മാഡമുണ്ടെന്ന് സുനി ആവര്‍ത്തിക്കുമ്പോഴും അന്വേഷണസംഘം ഇത് നിഷേധിക്കുകയാണുണ്ടായത്. കേസ് അട്ടിമറിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും വേണ്ടിയാണ് സുനി ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും പോലീസ് ചൂണ്ടിക്കാട്ടി

    വെളിപ്പെടുത്തുമെന്ന് സുനി

    വെളിപ്പെടുത്തുമെന്ന് സുനി

    കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിഐപി തന്നെ മാഡം ആരെന്ന് വെളിപ്പെടുത്തുമെന്നും ഇല്ലെങ്കില്‍ ഈ മാസം 16ന് താന്‍ ഇതു വെളിപ്പെടുത്തുമെന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു.

    16നു പുറത്തുപറഞ്ഞില്ല

    16നു പുറത്തുപറഞ്ഞില്ല

    മാഡം ആരെന്ന് കാത്തിരുന്നവരെ സുനി 16നു നിരാശപ്പെടുത്തി. മാഡം ആരാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയില്ല. എന്നാല്‍ പിന്നീട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കേസില്‍ മാഡമില്ലെന്നായിപുന്നു സുനിയുടെ പ്രതികരണം. ഒടുവിലാണ് അന്ന് പറഞ്ഞത് പൂര്‍ണമായും ഖണ്ഡിച്ച് കാവ്യയാണ് മാഡമെന്ന് സുനി വെളിപ്പെടുത്തിയിരിക്കുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+