ദിലീപിനെ മാത്രമല്ല,കസ്റ്റഡിയിലിരിക്കെ കാവ്യയെയും വിളിച്ചെന്ന് സുനി ; പ്രോസിക്യൂഷൻ വാദങ്ങൾ തെളിയുന്നു
കാവ്യയെയും സുനി വിളിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ മൊഴി. ഇതാണ് സുനി ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായി കസ്റ്റഡിയിലിരിക്കെ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെയും വിളിച്ചതായി സുനി. മാഡം കാവ്യയാണെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് സുനി ഇക്കാര്യം പറഞ്ഞത്. ദിലീപിനെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ സുനി സ്ഥിരീകരിക്കുകയും ചെയ്തു.
ദിലീപിന് ജാമ്യം നൽകരുതെന്നാവശ്യപ്പെട്ടുള്ള വാദത്തിനിടെ പ്രോസിക്യൂഷൻ നിർണായക തെളിവുകൾ ഹാജരാക്കിയിരുന്നു. ഇതിൽ ഫോൺ സംഭാഷണവും ഉണ്ടായിരുന്നു. ഇതാണ് സുനി സ്ഥിരീകരിച്ചിരിക്കുന്നത്. അറസ്റ്റിലായ തുടക്കം മുതൽ സുനിയെ അറിയില്ലെന്നാണ് ദിലീപ് പറഞ്ഞിരുന്നത്. ഇത് പൊളിക്കുന്നതിനാണ് പോലീസ് ഈ തെളിവുകൾ ഹാജരാക്കിയത്.

പോലീസുകാരന്റെ വെളിപ്പെടുത്തൽ
പോലീസ് പിടിയിലായതിനു പിന്നാലെ ആലുവ പോലീസ് ക്ലബിൽ വച്ച് ഒരു പോലീസുകാരന്റെ ഫോണിൽ നിന്ന് ദിലീപിനെ വിളിക്കാൻ സുനി ശ്രമിച്ചതായി പ്രോസിക്യൂുഷൻ വാദിച്ചിരുന്നു. ഇക്കാര്യം മാപ്പപേക്ഷയായിട്ടാണ് പോലീസ് ഉദ്യോഗസ്ഥൻ അന്വേഷണ സംഘത്തോട് പറഞ്ഞത്.

കാവ്യയെയും വിളിക്കാൻ ശ്രമിച്ചു
കാവ്യയെയും സുനി വിളിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ മൊഴി. ഇതാണ് സുനി ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. കാവ്യയുടെ ലക്ഷ്യയിലേക്ക് വിളിക്കാനും സുനി ശ്രമിച്ചെന്ന വാദവും സുനി സ്ഥിരീകരിച്ചിട്ടുണ്ട്.

ദിലേപേട്ട കുടുങ്ങി
ഫോൺ വിളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയായിരുന്നു ദിലേപേട്ട കുടുങ്ങിയെന്ന് സുനി വോയിസ് മെസേജ് അയച്ചത്. ഇതാണ് ജാമ്യം നിഷേധിക്കുന്നതിന് നിർണായകമായത്.

പോലീസ് ഉദ്യോഗസ്ഥനും
സുനി വിളിച്ചതിനു പിന്നാലെ ഈ ഉദ്യോഗസ്ഥനും ഇരുവരെയും വിളിച്ചിരുന്നു. തൃശൂരിലെ ഒരു ബൂത്തിൽ നിന്ന് ഇയാൾ കാവ്യയുടെ ലക്ഷ്യയിലേക്കും വിളിച്ചിരുന്നു. എന്നാൽ അന്വേഷണം മുന്നോട്ട് പോയ സാഹചര്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥൻ മാപ്പപേക്ഷിച്ച് എത്തിയത്.

സിം നശിപ്പിച്ചു
ഒരു ഘട്ടത്തിൽ കേസ് അന്വേഷണം പ്രതിസന്ധിയിലായിരുന്നു. എന്നാൽ അന്വേഷണം മൂന്നോട്ട് പോയതോടെയാണ് മാപ്പപേക്ഷയുമായി ഉദ്യോഗസഥൻ എത്തിയത്.

നിർണായക രേഖകൾ
മാപ്പപേക്ഷയിൽ പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടിത്തിയരിക്കുന്ന കാര്യങ്ങളും ഫോൺ രേഖകളും അടക്കമാണ് മുദ്രവച്ച കവറിൽ അന്വേഷണ സംഘം കോടതിയിൽ നൽകിയത്. ഇതാണ് ജാമ്യാപേക്ഷയിൽ നിർണായകമായത്.

പോലീസ് ഉദ്യോഗസ്ഥനും ശിക്ഷ
തെളിവ് നശിപ്പിച്ചതിനും പ്രതിയെ സഹായിച്ചതിനും ഈ പോലീസ് ഉദ്യോഗസ്ഥനെതിരെയും കേസെടുക്കുമെന്നാണ് സൂചന.

ദിലീപിനെതിരെ ഗൂഢാലോചന
ദിലീപിനെതിരെ ജയിലിൽ ഗൂഢാലോചന നടന്നെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. തെളിവുകൾ പോലീസ് കെട്ടിച്ചമച്ചതാണെന്നും അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷന്‍ വാദങ്ങൾ സുനി സ്ഥിരീകിരിച്ചിരിക്കുകയാണ്.












Click it and Unblock the Notifications