കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപേട്ടാ കുടുങ്ങി... മുദ്രവെച്ച ആ രഹസ്യ തെളിവ് ഇതാണ്...! കള്ളന്‍ കപ്പലില്‍ തന്നെ !

  • By Anamika
Google Oneindia Malayalam News

Recommended Video

cmsvideo
Dileep's Bail Plea Rejected

കൊച്ചി: ഒരു സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിലെ എന്ന പോലെ തങ്ങളുടെ ഇഷ്ടനടന്‍ ജയിലിന് പുറത്തേക്ക് ഇറങ്ങിവരും എന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. തന്നെ കുടുക്കിയവരോട് മുഴുവന്‍ സിനിമയിലെ വീരനായകനെ പോലെ പകരം വീട്ടുമെന്ന് കട്ടഫാന്‍സുകാര്‍ സ്വപ്‌നം കണ്ടു. എന്നാല്‍ ഒരത്ഭുതവും സംഭവിച്ചില്ല. ഹൈക്കോടതി ദിലീപിന് നല്‍കിയത് കനത്ത തിരിച്ചടിയാണ്. ദിലീപിന് ജാമ്യം നല്‍കാതിരിക്കാന്‍ കാരണമായ് ഒരു ഫോണ്‍സന്ദേശം ആണ്. അത് ദിലീപിലേക്ക് എത്തിയത് എങ്ങനെയെന്നറിഞ്ഞാല്‍ അന്തംവിടും. ആ കള്ളന്‍ കപ്പലില്‍ തന്നെയുണ്ട്.

പുറത്തിറങ്ങാൻ ദിലീപ് ആക്രമിച്ചത് മഞ്ജുവിനെയടക്കം...! അക്കമിട്ട് കഥകൾ.. നശിപ്പിക്കാൻ ഗൂഢാലോചന!പുറത്തിറങ്ങാൻ ദിലീപ് ആക്രമിച്ചത് മഞ്ജുവിനെയടക്കം...! അക്കമിട്ട് കഥകൾ.. നശിപ്പിക്കാൻ ഗൂഢാലോചന!

ദിലീപിനെ പോലീസ് പൂട്ടിയത് മണിച്ചിത്രപ്പൂട്ടിട്ട്...! സുനി മാത്രമല്ല.. പണി കിട്ടിയത് കാവ്യ വഴിയും..!ദിലീപിനെ പോലീസ് പൂട്ടിയത് മണിച്ചിത്രപ്പൂട്ടിട്ട്...! സുനി മാത്രമല്ല.. പണി കിട്ടിയത് കാവ്യ വഴിയും..!

മുദ്ര വെച്ച രഹസ്യം

മുദ്ര വെച്ച രഹസ്യം

ദിലീപിന് ജാമ്യം നിഷേധിക്കാന്‍ ഹൈക്കോടതിയില്‍ നിര്‍ണായകമായത് പ്രോസിക്യൂഷന്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച തെളിവുകളാണ്. ഈ തെളിവുകള്‍ പരസ്യ വിചാരണയ്ക്ക് വെയ്ക്കാന്‍ സാധിക്കില്ല എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയും ചെയ്തു.

ആ ഫോൺ സന്ദേശം

ആ ഫോൺ സന്ദേശം

ദിലീപിനെ കുരുക്കിയ ആ നിര്‍ണായക തെളിവുകളില്‍ ഒന്നിനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അത് എന്താണെന്നല്ലേ. അതൊരു ഫോണ്‍ശബ്ദ സംഭാഷണം ആണ്. ദിലീപേട്ടാ കുടുങ്ങി എന്നാണ് ആ ശബ്ദം. ആ ശബ്ദം മറ്റാരുടേതുമല്ല, പള്‍സര്‍ സുനിയുടേത് തന്നെയാണ്.

സഹായിച്ചത് പോലീസുകാരൻ

സഹായിച്ചത് പോലീസുകാരൻ

പള്‍സര്‍ സുനിയെ അറിയില്ല, കണ്ടിട്ടേ ഇല്ല എന്ന ദിലീപിന്റെ തുടക്കം മുതലുള്ള വാദങ്ങളെ പൊളിച്ചടുക്കുന്നതാണ് പോലീസിന്റെ ഈ നിര്‍ണായക തെളിവ്. പള്‍സര്‍ സുനി ഈ ഫോണ്‍ സന്ദേശം അയച്ചിരിക്കുന്നത് ആരുടെ ഫോണില്‍ നിന്നാണെന്ന് അറിഞ്ഞാല്‍ ഒന്നുകൂടി ഞെട്ടും.

പോലീസ് ക്ലബ്ബിൽ നടന്നത്

പോലീസ് ക്ലബ്ബിൽ നടന്നത്

ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യാനായി കൊണ്ടുവന്ന സമയത്താണ് പള്‍സര്‍ സുനി ഈ ശബ്ദ സന്ദേശം ദിലീപിന് അയച്ചത്. സഹായിച്ചത് ആകട്ടെ അന്ന് പോലീസ് ക്ലബ്ബില്‍ ഉണ്ടായിരുന്ന ഒരു പോലീസുകാരനും.

കാവ്യയെ വിളിക്കാനും

കാവ്യയെ വിളിക്കാനും

ഈ പോലീസുകാരന്‍ വഴി ദിലീപിനെയും കാവ്യയേയും വിളിക്കാന്‍ സുനി ശ്രമിച്ചുവെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. പോലീസുകാരനെ സ്വാധീനിച്ചാണ് സുനി പോലീസ് ക്ലബ്ബില്‍ ഇതിനുള്ള സൗകര്യം നേടിയെടുത്തത് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നു.

ദിലീപേട്ടാ കുടുങ്ങി

ദിലീപേട്ടാ കുടുങ്ങി

ദിലീപേട്ടാ കുടുങ്ങി എന്നായിരുന്നു സുനി ദിലീപിന് അയച്ച ആ സന്ദേശം. അതിന് ശേഷം കാവ്യാ മാധനവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയിലേക്ക് വിളിക്കാനും സുനി ശ്രമിച്ചിരുന്നുവത്രേ.

പോലീസുകാരനും വിളിച്ചു

പോലീസുകാരനും വിളിച്ചു

തൃശൂരുള്ള ഒരു കോയിന്‍ ബൂത്തില്‍ നിന്നാണ് പോലീസുകാരന്‍ കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. ഇത് തെളിയിക്കുന്ന രേഖകളും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ദിലീപിന്റെ ജാമ്യം തടയുന്നതിന് വേണ്ടി ഹാജരാക്കുകയുണ്ടായി.

സിം നശിപ്പിച്ചു

സിം നശിപ്പിച്ചു

സുനി ദിലീപിന് സന്ദേശം അയക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണിലെ സിം കാര്‍ഡ് ഈ പോലീസുകാരന്‍ നശിപ്പിച്ച് കളയുകയും ചെയ്തിരുന്നു. അന്വേഷണം വന്നാല്‍ കുടുങ്ങാതിരിക്കാനായിരുന്നു ഇത്. എന്നാല്‍ പിടിക്കപ്പെടും എന്നായപ്പോള്‍ ഇയാല്‍ തന്ത്രം മാറ്റി

മാപ്പപേക്ഷ എഴുതി നൽകി

മാപ്പപേക്ഷ എഴുതി നൽകി

തനിക്ക് തെറ്റ് പറ്റിയെന്ന് അന്വേഷണ സംഘത്തിന് ഇയാള്‍ മാപ്പപേക്ഷ എഴുതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നടന്ന കാര്യങ്ങള്‍ മുഴുവന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്ന് പറയുകയും ചെയ്തു. ഈ വിവരങ്ങളെല്ലാം പോലീസ് കോടതിയെ അറിയിക്കുകയും ചെയ്തു.

ഗൂഢാലോചന വാദം പൊളിഞ്ഞു

ഗൂഢാലോചന വാദം പൊളിഞ്ഞു

കാക്കനാട് ജയിലില്‍ വെച്ച് ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം പൊളിക്കാനായത് ഈ വിവരങ്ങള്‍ വെച്ചുകൊണ്ടാണ്. മുദ്ര വെച്ച കവറില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സുനിയുടെ ശബ്ദസംഭാഷണം ആണെന്ന് അറിയുന്നു

പ്രതി ചേർത്തേക്കും

പ്രതി ചേർത്തേക്കും

ഈ പോലീസുകാരനേയും കേസില്‍ പ്രതി ചേര്‍ത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തെളിവ് നശിപ്പിക്കുക, പ്രതിയെ സഹായിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസുകാരനേയും കേസില്‍ പ്രതി ചേര്‍ത്തേക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Pulsar Suni's voice message to Dileep while he got trapped by police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X