കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈന്ദവ വർഗ്ഗീയ പ്രസ്ഥാനങ്ങളെയെന്ന പോലെ എതിർക്കപ്പെടേണ്ടതാണ് പൊളിറ്റിക്കൽ ഇസ്ളാമും; സുനില്‍ ഇളയിടം

Google Oneindia Malayalam News

പൊളിറ്റിക്കല്‍ ഇസ്ലാമിനെ പിന്തുണയ്ക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു എന്ന കള്ളം ഹൈന്ദവ വര്‍ഗ്ഗീയ വാദികള്‍ അടുത്തിടെയയാി വലിയ തോതില്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് പ്രഭാഷകനായ സുനില്‍ ഇളയിടം. ഹൈന്ദവ വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളെയെന്ന പോലെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കപ്പെടേണ്ടതാണ് പൊളിറ്റിക്കല്‍ ഇസ്‌ലാമെന്നും സുനില്‍ ഇളയിടം വ്യക്തമാക്കുന്നു.

<strong>ഒട്ടകത്തിന് സ്ഥലം കൊടുത്ത അറബിയുടെ അവസ്ഥയായി മാത്യൂ ടി തോമസിന്- ജയശങ്കറിന്‍റെ പരിഹാസം</strong>ഒട്ടകത്തിന് സ്ഥലം കൊടുത്ത അറബിയുടെ അവസ്ഥയായി മാത്യൂ ടി തോമസിന്- ജയശങ്കറിന്‍റെ പരിഹാസം

ഹൈന്ദവ വര്‍ഗ്ഗീയതക്കെതിരെ ഞാന്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ ദുര്‍ബ്ബലപ്പെടുത്താനും അതിന്റെ വിശ്വാസ്യത ഇല്ലാതാക്കാനുമുള്ള അവരുടെ ആസൂത്രിത പ്രചാരവേലയാണ് ഈ നുണപ്രചരണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഹൈന്ദവവർഗ്ഗീയവാദികൾ

ഹൈന്ദവവർഗ്ഗീയവാദികൾ

പൊളിറ്റിക്കൽ ഇസ്ളാമിനെ പിന്തുണയ്ക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു എന്ന കള്ളം ഹൈന്ദവവർഗ്ഗീയവാദികൾ അടുത്തിടെ വലിയ തോതിൽ പ്രചരിപ്പിക്കുന്നുണ്ട്. ഹൈന്ദവ വർഗ്ഗീയതക്കെതിരെ ഞാൻ ഉയർത്തുന്ന വിമർശനങ്ങളെ ദുർബ്ബലപ്പെടുത്താനും അതിന്റെ വിശ്വാസ്യത ഇല്ലാതാക്കാനുമുള്ള അവരുടെ ആസൂത്രിത പ്രചാരവേലയാണ് ഈ നുണപ്രചരണം.

എന്റെ വീക്ഷണം

എന്റെ വീക്ഷണം

പൊളിറ്റിക്കൽ ഇസ്ലാമിനെ കുറിച്ചുള്ള എന്റെ വീക്ഷണം പല തവണ എഴുതുകയും പറയുകയും ചെയ്തതാണ്. മതവർഗ്ഗീയവാദം എന്ന നിലയിൽ പൊളിറ്റിക്കൽ ഇസ്ളാം ഏതെങ്കിലും നിലയിൽ ഹൈന്ദവ വർഗ്ഗീയതയിൽ നിന്ന് ഭിന്നമാണെന്ന് ഞാൻ കരുതുന്നില്ല.

മതഭീകരവാദ പ്രസ്ഥാനം

മതഭീകരവാദ പ്രസ്ഥാനം

അതിനെ പിൻപറ്റുന്ന പ്രസ്ഥാനങ്ങൾ വർഗ്ഗീയ ഫാസിസത്തെ തന്നെയാണ് ഉയർത്തിക്കൊണ്ടു വരുന്നത്. കേരളത്തിൽ അവയിൽ പലതും മതഭീകരവാദ പ്രസ്ഥാനങ്ങളായാണ് നിലനിൽക്കുന്നത് എന്നതിലും സംശയമൊന്നുമില്ല.

 ഹൈന്ദവ വർഗ്ഗീയ പ്രസ്ഥാനങ്ങളെ

ഹൈന്ദവ വർഗ്ഗീയ പ്രസ്ഥാനങ്ങളെ

അതുകൊണ്ടു തന്നെ ഹൈന്ദവ വർഗ്ഗീയ പ്രസ്ഥാനങ്ങളെയെന്ന പോലെ വിട്ടുവീഴ്ചയില്ലാതെ എതിർക്കപ്പെടേണ്ടതാണ് പൊളിറ്റിക്കൽ ഇസ്ളാമും. അതേ സമയം അത്തരം പ്രസ്ഥാനങ്ങൾ ഇന്ത്യൻ സാഹചര്യത്തെക്കുറിച്ച് ഉന്നയിക്കുന്ന ചില പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ജനാധിപത്യവാദികൾക്ക് ഉത്തരവാദിത്തമുണ്ട് എന്നും ഞാൻ കരുതുന്നു.

അപരവത്കരണം

അപരവത്കരണം

ഇന്ത്യയിൽ മുസ്ലീങ്ങൾ നേരിടുന്ന അപരവത്കരണം ഒരു അടിസ്ഥാന രാഷ്ട്രീയ യാഥാർത്ഥ്യമാണ്. പൊളിറ്റിക്കൽ ഇസ്ളാമിന്റെ പ്രതിനിധികൾ ഇക്കാര്യം ഉന്നയിക്കാറുണ്ട് എന്നതിന്റെ പേരിൽ ഈ യാഥാർത്ഥ്യം അങ്ങനെയല്ലാതാകുന്നില്ല.

ജനാധിപത്യവാദികൾ തയ്യാറാവരുത്

ജനാധിപത്യവാദികൾ തയ്യാറാവരുത്

ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളെ ഉന്നയിച്ച പ്രസ്ഥാനങ്ങളുമായി തുലനപ്പെടുത്തി ആ പ്രശ്നങ്ങളെ മറച്ചുപിടിക്കാനോ കണ്ടില്ലെന്നു നടിക്കാനോ ജനാധിപത്യവാദികൾ തയ്യാറാവരുത്. അത് അത്തരം പ്രശ്നങ്ങൾ മതവർഗ്ഗീയവാദികൾക്ക് ഏൽപ്പിച്ചു കൊടുക്കുന്നതിന് തുല്യമാവും.

അഭിസംബോധന ചെയ്യണം

അഭിസംബോധന ചെയ്യണം

അതു കൊണ്ട് പൊളിറ്റിക്കൽ ഇസ്ലാമിനെയും അതിന്റെ പ്രസ്ഥാന രൂപങ്ങളെയും എതിർത്തു കൊണ്ടു തന്നെ മുസ്ലിങ്ങൾ ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന അപരവത്കരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങള ജനാധിപത്യ പ്രസ്ഥാനങ്ങൾ അഭിസംബോധന ചെയ്യണം എന്നാണ് ഞാൻ കരുതുന്നത്.

പിൻകുറിപ്പ്

പിൻകുറിപ്പ്

(പിൻകുറിപ്പ്: ഈ വിശദീകരണം ഹൈന്ദവ വർഗീയതയിൽ മുങ്ങിത്താണവർക്ക് കാര്യങ്ങൾ വ്യക്തമാകും എന്ന് കരുതിയല്ല. ഇക്കാര്യത്തെക്കുറിച്ചു ആത്മാർത്ഥമായി സംശയം ഉന്നയിച്ച ജനാധിപത്യവാദികൾക്കായാണ്.)

ഫേസ്ബുക്ക് പോസ്റ്റ്

സുനില്‍ ഇളയിടം

English summary
sunil ilayidom about political islam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X