കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

44 വളകള്‍ എടുത്തിരുന്നെന്ന് സുനില്‍ സമ്മതിച്ചു!! ദൃശ്യങ്ങള്‍ കാമറയില്‍ ഉണ്ട്! പോലീസിന്‍റെ വാദങ്ങള്‍

  • By Desk
Google Oneindia Malayalam News

സ്വര്‍ണം മോഷ്ടിച്ചെന്ന സിപിഎം കൗണ്‍സിലറുടെ പരാതിക്ക് പിന്നാലെ ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്‍റെ ആഭരണ നിര്‍മ്മാണശാലയില്‍ ജോലിക്കാരനായ സുനില്‍ കുമാര്‍ സ്വര്‍ണം മോഷ്ടിച്ചെന്ന സിപിഎം കൗണ്‍സിലര്‍ കൂടിയായ സജികുമാറിന്‍റെ പരാതിയിലാണ് സുനിലിനേയും ഭാര്യയേയും പോലീസ് ചോദ്യം ചെയ്തത്.

എന്നാല്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തി എടുക്കാത്ത സ്വര്‍ണത്തിന് 8 ലക്ഷം രൂപ സജി കുമാറിന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് തന്നേയും ഭാര്യയേയും പോലീസ് മര്‍ദ്ദിച്ചെന്നും വേറെ വഴിയില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് സുനില്‍ കുമാര്‍ ആത്മഹത്യ കുറിപ്പില്‍ എഴുതിയത്. അതേസമയം സുനില്‍ സ്വര്‍ണം എടുത്തതായി സമ്മതിച്ചിട്ടുണ്ടെന്നും പിടിക്കപ്പെടുമെന്നായതോടെ മറ്റ് വഴിയില്ലാതെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞതായി മംഗംളം റിപ്പോര്‍ട്ട് ചെയ്തു.

ജോലിക്കാരന്‍

ജോലിക്കാരന്‍

പുഴവാത് ഇല്ലംവള്ളി വീട്ടില്‍ സുനിലിനേയും ഭാര്യ രേഷ്മയേയും കഴിഞ്ഞ ദിവസമാണ് സയനേഡ് കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്വര്‍ണം മോഷ്ടിച്ചെന്ന സിപിഎം കൗണ്‍സിലര്‍ സജി കുമാറിന്‍റെ പരാതിയില്‍ പോലീസ് മര്‍ദ്ദിച്ച് കുറ്റം സമതിപ്പിച്ചെന്നും ഇനിയും മര്‍ദ്ദനമേല്‍ക്കുമെന്ന ഭയത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്നും എഴുതിവെച്ചാണ് സുനിലും ഭാര്യയും ആത്മഹത്യ ചെയ്തത്.

12 വര്‍ഷം

12 വര്‍ഷം

സിപിഎം നഗരസഭാ കൗണ്‍സിലറായ സജി കുമാറിന്‍റെ ആഭരണശാലയില്‍ 12 വര്‍ഷമായി സുനില്‍ കുമാര്‍ ജോലി ചെയ്ത് വരികയാണ്. പണിത് നല്‍കുന്ന സ്വര്‍ണത്തില്‍ കുറവുണ്ടെന്ന് സജി സുനില്‍കുമാറിനോട് പറഞ്ഞു. എന്നാല്‍ സുനില്‍ അത് നിഷേധിച്ചതോടെ കഴിഞ്ഞ ദിവസം സജികുമാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

400 ഗ്രാം

400 ഗ്രാം

400 ഗ്രാം സ്വര്‍ണ സുനില്‍ എടുത്തെന്ന് കാണിച്ചാണ് സജി പോലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് പരാതിയില്‍ പോലീസ് സുനിലിനേയും ഭാര്യ രേഷ്മയേയും ചൊവ്വാഴ്ച രാത്രിയോടെ ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

സാന്നിധ്യം

സാന്നിധ്യം

സജി കുമാറിന്‍റെ സാന്നിധ്യത്തിലായിരുന്നു ഇരുവരേയും ചോദ്യം ചെയ്തത്. എന്നാല്‍ പോലീസ് ഇരുവരേയും ക്രൂരമായി മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. നഷ്ടപ്പെട്ട സ്വര്‍ണത്തിന് തുല്യമായ പണം ബുധനാഴ്ച വൈകീട്ടിനകം തിരിച്ച് നല്‍കണമെന്ന് സുനിലിനേയും ഭാര്യയേയും പോലീസ് ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.

മരിച്ചു

മരിച്ചു

തങ്ങള്‍ ഇനി സ്റ്റേഷനിലേക്ക് വീണ്ടും പോകില്ലെന്ന് സഹോദരന്‍ അനിലിനെ വിളിച്ച് അറിയിച്ചശേഷം ഇരുവരും സയനേഡ് കഴിക്കുകയായിരുന്നു. ബന്ധുക്കള്‍ എത്തി ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു.

നിഷേധിച്ചു

നിഷേധിച്ചു

എന്നാല്‍ സജികുമാറിന്‍റെ ആഭരണശാലയില്‍ നിന്ന് പലപ്പോഴായി 44 വള എടുത്തിരുന്നുവെന്ന് സുനില്‍ സമ്മതിച്ചിരുന്നെന്നും 33 പവന്‍ സ്വര്‍ണത്തിന്‍റെ വിലയായ എട്ട് ലക്ഷം രൂപ പോലീസ് കസ്റ്റഡിയില്‍ എടുത്ത ദിവസം തന്നെ നല്‍കാമെന്ന് സമ്മതിച്ചിരുന്നതായും എസ്ഐ ഷമീര്‍ഖാന്‍ വ്യക്തമാക്കി.

മോഷണം

മോഷണം

സുനിലും മറ്റൊരു സഹപ്രവര്‍ത്തകനും കൂടിയാണ് മോഷണം നടത്തിയത്. പലഘട്ടങ്ങളിലായി ചോദ്യം ചെയ്തപ്പോള്‍ ഇരുവരും മോഷണം സമ്മതിച്ചു. പിന്നീട് സ്വര്‍ണത്തിന് അനുസൃതമായ പണം നല്‍കാമെന്ന് സമ്മതിച്ചു. വാദിയുടെ മുന്‍പില്‍ വെച്ചാണ് ഇരുവരും കുറ്റം സമ്മതിച്ചതെന്ന് മംഗളം വാര്‍ത്തയില്‍ പറയുന്നുണ്ട്.

എല്ലാം കാമറയില്‍

എല്ലാം കാമറയില്‍

സുനില്‍ കുമാറിനെ ചോദ്യം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സ്റ്റേഷന്‍ കാമറയില്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. ഇരുവരും കുറ്റം സമ്മതിക്കുന്നതിന്‍റെ തെളിവുകളും ഉണ്ട്. കേസന്വേഷിച്ച എസ്ഐ ഷമീര്‍ ഖാന്‍ പറഞ്ഞു.

സ്ഥലം മാറ്റി

സ്ഥലം മാറ്റി

അതേസമയം എസ്ഐയുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് സുനില്‍ ആത്മഹത്യ ചെയ്തതെന്ന ആരോപണത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഷമീര്‍ ഖാനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.

English summary
sunil kumar and wife suicide case more details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X