കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനിൽ പി ഇളയിടത്തിനെതിരായ കോപ്പിയടി ആരോപണം, അപലപിച്ച് പ്രമുഖർ, ആരോപണം പിൻവലിച്ച് മാപ്പ് പറയണം

  • By Anamika Nath
Google Oneindia Malayalam News

Recommended Video

cmsvideo
സുനിൽ പി ഇളയിടത്തിനെതിരായ കോപ്പിയടി ആരോപണത്തിൽ പ്രതിഷേധം

കോഴിക്കോട്: പ്രശസ്ത പ്രഭാഷകനും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല അധ്യാപകനുമായ സുനില്‍ പി ഇളയിടത്തിനെതിരായ ആരോപണത്തില്‍ പ്രതിഷേധവുമായി സാംസ്‌കാരിക ലോകത്തെ പ്രമുഖര്‍. ദീപ നിശാന്തും എംജെ ശ്രീചിത്രനും ഉള്‍പ്പെട്ട കവിതാ മോഷണ വിവാദത്തിന് പിന്നാലെയാണ് സുനില്‍ പി ഇളയിടത്തിന് നേര്‍ക്കും സമാന ആരോപണം ഉയര്‍ന്നത്. അനുഭൂതികളുടെ ചരിത്ര ജീവിതം എന്ന സുനില്‍ പി ഇളയിടത്തിന്റെ ഗ്രന്ഥത്തിലെ ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍ ദേശീയാധുനികതയും ഭരതനാട്യത്തിന്റെ രംഗജീവിതവും എന്ന പ്രബന്ധത്തിലെ ഭാഗങ്ങള്‍ കോപ്പിയടിച്ചു എന്നാണ് പ്രചാരണം.

കെ സുരേന്ദ്രന് ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനം, എന്തിനാണ് ശബരിമലയിലേക്ക് പോയത്?കെ സുരേന്ദ്രന് ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനം, എന്തിനാണ് ശബരിമലയിലേക്ക് പോയത്?

രവിശങ്കര്‍ എസ് നായര്‍ എന്നയാള്‍ തുടക്കമിട്ട ഈ അപവാദ പ്രചാരണത്തെ ശക്തമായി അപലപിച്ചിരിക്കുകയാണഅ പ്രൊഫസര്‍ കെഎന്‍ പണിക്കര്‍, കെ സച്ചിദാനന്ദന്‍, പ്രൊഫസര്‍ കേശവന്‍ വെളുത്താട്ട് എന്നിരടക്കമുളളവര്‍. സുനില്‍ പി ഇളയിടത്തിനെതിരായ രവിശങ്കര്‍ എസ് നായര്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് സംയുക്ത പ്രസ്താവനയില്‍ ഇവര്‍ ആവശ്യപ്പെട്ടു.

sunil p ilayidom

ദവേഷ് സോണേജിയുടെ പ്രബന്ധത്തിലെ മോഷ്ടിച്ചു എന്നാണ് ആരോപണം. ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ വാദങ്ങളെ ചാനല്‍ ചര്‍ച്ചകളിലും പൊതു സംവാദ വേദികളിലുമടക്കം വസ്തുനിഷ്ടമായി ഖണ്ഡിക്കുന്ന സുനില്‍ പി ഇളയിടത്തിനെതിരെ ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ഈ ആരോപണം മറയാക്കി വന്‍ പ്രചാരണമാണ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് സുനില്‍ പി ഇളയിടത്തിനെ പിന്തുണച്ച് സാംസ്‌കാരിക നായകന്‍ അടക്കം രംഗത്ത് വന്നിരിക്കുന്നു.

തന്റെ പ്രബന്ധത്തിലേക്ക് ആശയങ്ങള്‍ സ്വീകരിച്ചുവെന്ന് പറയുന്ന പുസ്തകത്തിന് കൃത്യമായ കടപ്പാട് പുസ്തകത്തില്‍ സുനില്‍ പി ഇളയിടം നല്‍കിയിട്ടുണ്ട്. സോഴ്‌സ് എതാണെന്ന് എഴുതിയ ആളുടെ പേരും പുസ്തകത്തിന്റെ പേരുമടക്കം ഉള്‍പ്പെടുത്തി പരാമര്‍ശിച്ചിട്ടുണ്ട്. സുനില്‍ പി ഇളയിടത്തിന്റെ പുസ്തകത്തില്‍ 16 ഇടത്ത് ദവേഷ് സോണേജിയുടെ പ്രബന്ധത്തോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സത്യം ഇതാണെന്നിരിക്കെ അപവാദ പ്രചാരണം നടത്തുന്നതിനെ അപലപിക്കുന്നുവെന്ന് ഇവര്‍ വ്യക്തമാക്കി.

English summary
Sunil P Ilayidom gets support in plagiarism allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X