Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയരാഘവന്‍റെ പ്രസ്താവന സ്ത്രീ വിരുദ്ധം , നിശ്ചയമായും തിരുത്തപ്പെടണമെന്ന് സുനില്‍ പി ഇളയിടം

പാലക്കാട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ പരമാര്‍ശത്തിനെതിരെ എഴുത്തുകാരനും പ്രഭാഷകനുമായി സുനില്‍ പി ഇളയിടം രംഗത്ത്. പരമാര്‍ശം സ്ത്രീ വിരുദ്ധവും ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതുമാണെന്ന് സുനില്‍ പി ഇളയിടം ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

'രമ്യ ഹരിദാസിനെതിരെ എ. വിജയരാഘവൻ നടത്തിയ പരാമർശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതുമാണ്. സ്ത്രീയെ കേവലശരീരമായി കാണുന്ന പൊതുബോധത്തിന്റെ പ്രകാശനമാണത്. നിശ്ചയമായും തിരുത്തപ്പെടണം'. എന്ന് സുനില്‍ പി ഇളയിടം ഫേസ്ബുക്കില്‍ കുറിക്കുന്നു.

suni

അതേസമയം വിജയരാഘവനെതിരെ രമ്യഹരിദാസ് പോലീസില്‍ പരാതി നല്‍കി. ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് രമ്യ പരാതി നല്‍കിയത്. പരാമര്‍ശം ആസൂത്രിതനീക്കത്തിന്റെ ഭാഗമാണെന്നും നവോത്ഥാനം പറയുന്ന മുന്നണിയ്ക്കു നേതൃത്വം നല്‍കുന്ന ആളാണ് ഇതെല്ലാം പറഞ്ഞതെന്നും പരാതി നല്‍കിയ ശേഷം രമ്യ പ്രതികരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+