ദിലീപിന്റെ ഡ്രൈവറായെത്തി, മാനേജരായി...പിന്നീട് എല്ലാം!! അപ്പുണ്ണിയായി മാറിയ സുനില്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്പുണ്ണിക്ക് നിര്‍ണായ റോളുണ്ടാവും
കൊച്ചി: നടന് ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പ്കാരനെന്നാണ് മാനേജരായ അപ്പുണ്ണി അറിയപ്പെടുന്നത്. വെറുമൊരു ഡ്രൈവറായെത്തിയ സുനില്‍ രാജ് പിന്നീട് നടന്റെ എല്ലാ കാര്യങ്ങളെക്കുറിച്ച് അറിയാവുന്ന അപ്പുണ്ണിയായി മാറുകയായിരുന്നു. ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രധാന പ്രതിയായ സുനില്‍ കുമാര്‍ ജയിലില്‍ നിന്നു നിരവധി തവണ പണമാവശ്യപ്പെട്ട് വിളിച്ചത് അപ്പുണ്ണിയുടെ ഫോണിലേക്കായിരുന്നു. ഈ സംഭവത്തിനു ശേഷമാണ് അപ്പുണ്ണി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഓരോ ദിവസവും കഴിയുന്നതോടെ കേസിലെ നിര്‍ണായക കണ്ണിയായി ഇയാള്‍ മാറുകയും ചെയ്തു. ദിലീപിന്റെ എല്ലാ നീക്കങ്ങളും അപ്പുണ്ണിക്കു വ്യക്തമായി അറിയുമെന്നതിനാല്‍ കേസില്‍ ഇയാള്‍ പറയുന്ന കാര്യങ്ങള്‍ നിര്‍ണായകമാവുമെന്നുറപ്പാണ്.

പലതും ദുരൂഹം
ഡ്രൈവറുടെ ചെറിയ റോളില്‍ തുടങ്ങിയ അപ്പുണ്ണി പിന്നീട് നടന്റെ ഏറ്റവും അടുപ്പമുള്ളയാള്‍ ആയി മാറിയതിനു പിന്നില്‍ ദുരൂഹമായി പലതുമുണ്ട്. സുനില്‍ എന്ന യഥാര്‍ഥ പേരുള്ള ഡ്രൈവര്‍ പിന്നീട് ദിലീപും കുടുംബവുമെല്ലാം അപ്പുണ്ണിയെന്ന വിളിപ്പേര് സ്വയം സ്വീകരിക്കുകയായിരുന്നു. ദിലീപിന് അപ്പുണ്ണിയിലുള്ള വിശ്വാസം തന്നെയാണ് ഡ്രൈവറില്‍ നിന്ന് അയാളെ മാനേജര്‍ പദവിയില്‍ വരെയെത്തിച്ചത്.

ഫോണില്‍ വിളിച്ചു
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സുനി ജയിലില്‍ നിന്നു നിരവധി തവണ അപ്പുണ്ണിയുടെ ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. പണം നല്‍കണമെന്ന് സുനില്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് അപ്പുണ്ണി പറഞ്ഞത്. ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് ദിലീപ് തന്റെ പരാതിക്കൊപ്പം പോലീസിന് നല്‍കിയിരുന്നു. എന്നാല്‍ ഈ സംഭാഷണം എഡിറ്റ് ചെയ്തതാണെന്നു വ്യക്തമായതോടെയാണ് അപ്പുണ്ണിയും സംശത്തിന്റെ നിഴലിലായത്. അപ്പുണ്ണി തന്നെയാണോ സംഭാഷണം ചെയ്തതെന്ന് വ്യക്തമായിട്ടില്ല.

നിഴല്‍ പോലെ ഒപ്പം
വര്‍ഷങ്ങളായി അപ്പുണ്ണി നിഴല്‍ പോലെ ദിലീപിനൊപ്പമുണ്ട്. ദിലീപിന്റെ ആദ്യത്തെ ഡ്രൈവര്‍ അപ്പുണ്ണിയുടെ ചേട്ടനായിരുന്നു. ചേട്ടന് വിവാഹശേഷം ഈ ജോലി വിട്ടതോടെ അപ്പുണ്ണി ഡ്രൈവറായി എത്തുകയായിരുന്നു. വളരെ പെട്ടെന്നാണ് അപ്പുണ്ണി ദിലീപിനു പ്രിയപ്പെട്ടവനായത്. ദിലീപിനൊപ്പം വളര്‍ന്ന അപ്പുണ്ണി ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കുരുക്കില്‍ പെട്ടിരിക്കുകയാണ്.

വ്യക്തമായി അറിയാം ?
അപ്പുണ്ണിക്ക് നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് വ്യക്തമായി അറിയാമെന്ന് പോലീസിനു സൂചന ലഭിച്ചു കഴിഞ്ഞു. കാരണം സുനിലുമായുള്ള സംഭാഷണം എഡിറ്റ് അപ്പുണ്ണി എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

പലതും നീക്കം ചെയ്തു
അപ്പുണ്ണിയും കേസിലെ പ്രധാന പ്രതിയായ സുനിലും തമ്മില്‍ പല കാര്യങ്ങളും ഫോണിലൂടെ സംസാരിച്ചിട്ടുണ്ടെന്നും ഇവയാണ് എഡിറ്റ് ചെയ്ത് മാറ്റിയതെന്നും പോലീസിന് ബോധ്യമായിട്ടുണ്ട്.

വിളിച്ചത് സുനി
സുനിയല്ല മറിച്ച് ജയിലിലെ സഹതടവുകാരനായ വിഷ്ണുവാണ് അപ്പുണ്ണിയെ ഫോണില്‍ വിളിച്ചതെന്നായിരുന്നു നേരത്തേ പറയപ്പെട്ടിരുന്നത്. എന്നാല്‍ സുനി തന്നെയാണ് വിളിച്ചതെന്ന് പോലീസിനു തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു.

മുമ്പും വിളിച്ചിട്ടുണ്ട്
നടി കൊച്ചിയില്‍ വച്ച് ആക്രമിക്കപ്പെടുന്നതിനു മുമ്പും സുനില്‍ അപ്പുണ്ണിയുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പോലീസിനു തെളിവുകള്‍ കിട്ടിയിട്ടുണ്ട്.
-
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ












Click it and Unblock the Notifications