കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂലിപ്പണിയെടുത്ത് സ്കൂള്‍ നടത്തുന്ന ഒരു മാനേജര്‍

  • By Meera Balan
Google Oneindia Malayalam News

കണ്ണൂര്‍: വിദ്യാഭ്യാസം നിഷേധിയ്ക്കപ്പെട്ട കുട്ടിക്കാലത്തിന്റെ കയ്പ്പുള്ള ഓര്‍മ്മകളില്‍ നിന്ന് ഇനിയൊരു കുട്ടിയ്ക്കും ഇത്തരമൊരു അവസ്ഥയുണ്ടാകരുതെന്ന് കരുതി പൊരുതാനിറങ്ങിയ ഒരു മനുഷ്യനുണ്ട് കണ്ണൂര്‍ മൊറാഴയില്‍. ഇനി ഇയാള്‍ ആരാണെന്ന് വ്യക്തമായി പറയാം. മൊറാഴ എ എല്‍പി സ്‌കൂളിന്റഎ മാനേജര്‍ സുനില്‍ കുമാര്‍. സ്‌കൂള്‍ പുലര്‍ത്തുന്നതിന് വേണ്ടി കൂലിപ്പണിയെടുക്കുകയാണ് സുനില്‍ കുമാര്‍. മാതൃഭൂമി ന്യൂസിന്റെ കണ്ണൂര്‍ ബ്യൂറോയാണ് വ്യത്യസ്തനായ ഈ സ്‌കൂള്‍ മാനേജരെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തത്

240 ല്‍ അധികം വിദ്യാര്‍ഥികള്‍ പഠിയ്ക്കുന്ന സ്‌കൂളിന് ലഭിയ്ക്കുന്ന സാമ്പത്തിക സഹായം വളരെ കുറവാണ്. ഈ സഹായം കൊണ്ട് സ്‌കൂള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ല. സ്‌കൂളിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നത്തുന്നതിനായി സുനില്‍ കൂലിപ്പണിയ്ക്കിറങ്ങി. സുനിലിന്റെ മൊറാഴ സ്‌കൂള്‍ വാങ്ങാന്‍ റിയല്‍ എസ്റേറ്റുകാര്‍ തയ്യാറാണ്. പക്ഷേ പാരമ്പര്യമായി ലഭിച്ച് സ്‌കൂള്‍ ആര്‍ക്കും വിട്ടു കൊടുക്കാന്‍ ഈ മൊറാഴക്കാരന്‍ തയ്യാറല്ല.

Kannur

1919 ലാണ് മൊറാഴ സ്‌കൂള്‍ സുനിലിന്റെ പൂര്‍വികര്‍ക്ക് ലഭിയ്ക്കുന്നത്. പൈതൃകമായി ലഭിച്ച സ്‌കൂള്‍ കൈവിട്ട് പോകുന്നതിനെപ്പറ്റി ഈ മാനേജര്‍ക്ക് ആലോചിയ്ക്കാനേ വയ്യ. സ്‌കൂള്‍ രക്ഷകര്‍തൃസമിതിയാകട്ടെ സുനിലിന് സകല പിന്തുണയുമായി ഒപ്പമുണ്ട്. മാതൃഭൂമി ന്യൂസ് സംഘം സുനിലിനെ കാണുമ്പോള്‍ കിണര്‍ കുഴിയ്ക്കുകയായിരുന്നു അയാള്‍.

English summary
SunilKumar a different school manager
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X