നികേഷ് കുമാറിന്റെ 'ആമി' ചർച്ചയെ കൊന്ന് കൊല വിളിച്ച് മാധ്യമപ്രവർത്തക! വർഗീയത വിറ്റ് കാശാക്കുന്നു!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം ആമി എന്ന പേരില്‍ വെള്ളിത്തിരയിലെത്തിയിരിക്കുകയാണ്. മാധവിക്കുട്ടിയുടെ മതംമാറ്റം ലൗ ജിഹാദാണ് എന്നാരോപിക്കുന്ന ഒരു വിഭാഗം ചിത്രം പുറത്തിറങ്ങും മുന്‍പേ വിവാദങ്ങളുയര്‍ത്തി രംഗത്ത് വന്നിരുന്നു. എന്നാല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് നേരിട്ടത് പോലൊരു വെല്ലുവിളിയൊന്നും ആമിക്ക് മുന്നിലില്ല.

തീപ്പൊരിയായി പ്രകാശ് രാജ് വീണ്ടും.. സംഘികളുടെ മർമ്മത്തിന് അടി.. നിങ്ങൾ കല്ലെറിയൂ.. കത്തിച്ച് കളയൂ!

റിപ്പോട്ടര്‍ ചാനലിന്റെ കഴിഞ്ഞ ദിവസത്തെ എട്ട് മണി ചര്‍ച്ച ആമി വിവാദങ്ങള്‍ക്ക് വഴി വെക്കുമോ എന്നതായിരുന്നു. എംവി നികേഷ് കുമാര്‍ നയിച്ച ചര്‍ച്ചയില്‍ സംവിധായകന്‍ കമല്‍ അടക്കമുള്ളവരായിരുന്നു അതിഥികള്‍. നികേഷിന്റെ ആമി ചര്‍ച്ചയെ ഫേസ്ബുക്കില്‍ കൊന്ന് കൊല വിളിച്ചിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകയും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യവുമായ സുനിത ദേവദാസ്.

നികേഷ് കിണറ്റിൽത്തന്നെ

നികേഷ് കിണറ്റിൽത്തന്നെ

സുനിത ദേവദാസിന്റെ നീണ്ട ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: നികേഷിന്റെ ചോര തിളക്കുന്നു. പെയ്‌ഡ്‌ ന്യൂസിനായി. നെറികെട്ട മാധ്യമപ്രവർത്തനത്തിനായി. അന്തസ്സില്ലാത്ത തൊഴിലാളി പീഡനത്തിനായി. എം വി നികേഷ് കുമാർ നല്ലൊരു മാധ്യമപ്രവർത്തകനായിരുന്നു. അതെ ഭൂതകാലമാണ്. പണ്ട്. തെരഞ്ഞെടുപ്പിനു മത്സരിച്ചു കിണറ്റിൽ ചാടിയ നികേഷ് പിന്നീട് അവിടെ നിന്നും കയറി വന്നിട്ടേയില്ല. ഇപ്പോ ആ കിണറ്റിൽ നിന്നും പെയ്‌ഡ്‌ ന്യൂസിന്റെയും തൊഴിലാളി പീഡനത്തിന്റെയും പാതാളത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്.

ശമ്പളം കൊടുക്കാതെ ചാനൽ

ശമ്പളം കൊടുക്കാതെ ചാനൽ

റിപ്പോർട്ടർ ടെലിവിഷനിൽ ശമ്പളം കൊടുത്തിട്ട് മാസങ്ങളായി. എന്നിട്ടും നികേഷ് ഓരോ ദിവസവും എട്ടു മണിയാവുമ്പോൾ കോട്ടുമിട്ട് സ്‌ക്രീനിൽ വരും. എന്നിട്ട് കെ എസ്ആർടിസി പെൻഷൻ മുടങ്ങുന്നതിലെ നെറികേടും മനുഷ്യാവകാശവും ചർച്ച ചെയ്യും. സഹപ്രവർത്തകരുടെ മനുഷ്യാവകാശങ്ങൾ കാണാതെ എന്ത് മാധ്യമപ്രവർത്തനമാണ് നികേഷ് നിങ്ങൾ നടത്തുന്നത്? സ്ഥാപനം നഷ്ടത്തിലാണെങ്കിലും ശമ്പളം കൊടുക്കാതിരിക്കാൻ ഏത് നിയമമാണ് അനുശാസിക്കുന്നത്?

നികേഷ് ചൂഷണം ചെയ്യുന്നു

നികേഷ് ചൂഷണം ചെയ്യുന്നു

തൊഴിലെടുത്താൽ ശമ്പളം കൊടുക്കണം. പ്രത്യേകിച്ചും അന്നന്നത്തെ അന്നത്തിനു വേണ്ടി തുച്ഛ വേതനത്തിന് ജോലി ചെയ്യുന്നവർക്ക്. നികേഷ് എന്ന ബിംബത്തോടുള്ള ആരാധന മൂത്ത് മാതൃകാ പത്രപ്രവർത്തകരാവാൻ വരുന്നവരെ ശമ്പളമില്ലാതെ പണിയെടുപ്പിച്ചു ചൂഷണം ചെയ്യുകയാണ് സത്യത്തിൽ നികേഷ് ചെയ്യുന്നത്. ഇന്ത്യ വിഷൻ കാലം മുതൽ മടങ്ങിയ ചെക്കുകളുടെ ചരിത്രവും നിലവിലുള്ള ചെക്ക് കേസുകളും മറന്നു നികേഷ് എട്ടു മണിക്ക് ചർച്ച ചെയ്യുന്നു ബിനോയിയുടെ മടങ്ങിയ ചെക്കിന്റെ ധാർമികതയെ കുറിച്ച്. അവനവനു എന്ത് ധാർമികത അല്ലെ ?

മാധ്യമപ്രവർത്തനം വ്യവസായം

മാധ്യമപ്രവർത്തനം വ്യവസായം

എംവി രാഘവന്റെ മകൻ എന്ന ഒരൊറ്റ അഡ്രസ്സിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചതടക്കമുള്ള എല്ലാ സൗഭാഗ്യങ്ങളും നേടിയ നികേഷ് എട്ടു മണിക്ക് ചർച്ച ചെയ്യുന്നു " എന്താണ് ബിനീഷിന്റെയും ബിനോയിയുടെയും മൂലധനം" എന്ന്! വ്യവസായികൾക്ക് എന്ത് ഉളുപ്പ് അല്ലെ? നികേഷിനു മാധ്യമപ്രവർത്തനം വ്യവസായമാണ്. എന്നാൽ മനഃപൂർവം ചർച്ചക്ക് എടുക്കാത്ത വിഷയങ്ങളും നികേഷിന്റെ മേശപ്പുറത്തുണ്ട് .

പെയ്‌ഡ്‌ സിനിമ ചർച്ച

പെയ്‌ഡ്‌ സിനിമ ചർച്ച

സിപി ഉദയഭാനുവിന്റെ കേസ് നികേഷ് ചർച്ച ചെയ്തു ന്യായാന്യായങ്ങൾ കണ്ടെത്തിയത് നിങ്ങൾ കണ്ടിരുന്നോ? എങ്ങനെയായിരുന്നു സിപി ഉദയഭാനു കേസ് റിപ്പോർട്ടർ ടിവി ചർച്ച ചെയ്തത് എന്നാരെങ്കിലും ശ്രദ്ധിച്ചിരുന്നോ? റിപ്പോർട്ടറിനത് വാർത്തയെ അല്ലായിരുന്നു. എന്താവും കാരണം? ഇപ്പോ പുതിയൊരു ബിസിനസ്സിലാണ് നികേഷിന്റെ ശ്രദ്ധ . എട്ടു മണിക്ക് ചർച്ചയെന്ന പേരിൽ പെയ്‌ഡ്‌ സിനിമ ചർച്ച.

ഇതല്ല മാധ്യമപ്രവർത്തനം

ഇതല്ല മാധ്യമപ്രവർത്തനം

മോഹൻലാലിൻറെ മകൻ പ്രണവിന്റെ സിനിമ ഇറങ്ങിയപ്പോ ഒരു പെയ്‌ഡ്‌ ചർച്ച നടത്തി. ഏതോ ലോകസിനിമയും നടനും ജനിച്ചിരിക്കുന്നുവെന്ന്. അത് കണ്ടപ്പോൾ തന്നെ ഈ അന്തസ്സില്ലായ്മ ചൂണ്ടി കാണിക്കണമെന്ന് കരുതിയെങ്കിലും പിന്നീട് കരുതി " ഓ .. ഒരു സിനിമ പ്രൊമോഷനല്ലേ , പോട്ടെ , കഞ്ഞി കുടിക്കാനും ശമ്പളം കൊടുക്കാനും വേണ്ടിയായിരിക്കും" എന്ന്. എന്നാൽ ഇന്നലെ അതിലും വലിയൊരു പെയ്‌ഡ്‌ സിനിമ ചർച്ച നികേഷ് നയിക്കുന്നത് കണ്ടപ്പോഴാണ് ഇത് തീരെ ശരിയായ പണിയല്ലല്ലോ. ഇതല്ലല്ലോ മാധ്യമപ്രവർത്തനം എന്ന് പറയാൻ തോന്നുന്നത്.

വർഗീയത വിറ്റ് കാശാക്കുന്നു

വർഗീയത വിറ്റ് കാശാക്കുന്നു

ഇതൊരു പെയ്ഡ് ചർച്ച എന്നതിലുപരി വർഗീയത വിറ്റു കാശാക്കുന്ന പണിയായിപ്പോയി. സത്യത്തിൽ ഇന്ന് റിലീസ് ആവുന്ന കമലിന്റെ ആമിയെ കുറിച്ച് എന്തെങ്കിലും വിവാദം ഉണ്ടോ? ഏതെങ്കിലും ഹിന്ദുക്കൾക്ക് അതിൽ മതവികാരം വ്രണപ്പെടുമോ? ആർക്കാണ് മാധവിക്കുട്ടിയെ കുറിച്ചൊരു സിനിമ വരുന്നതിൽ വേവലാതി? മരിച്ചു പോയ അവർ മതം മാറിയിരുന്നുവെങ്കിൽ ഇന്ന് ജീവിച്ചിരിക്കുന്നവർക്ക് എന്താണ്? അവർ ആരെയെങ്കിലും പ്രണയിക്കുകയോ പ്രണയിക്കാതിരിക്കുകയോ ചെയ്താൽ നാട്ടുകാർക്ക് എന്ത്?

പ്രേക്ഷകരെ വിഡ്ഢികളാക്കരുത്

പ്രേക്ഷകരെ വിഡ്ഢികളാക്കരുത്

നികേഷ് നിങ്ങളിപ്പോൾ ചെയ്യുന്നത് മാധ്യമപ്രവർത്തനമല്ല. മറ്റൊരു പേര് പറയണമെന്നുണ്ട്. വേണ്ട, ഞാനായിട്ട് അത് പറയുന്നില്ല. ദയവു ചെയ്ത പ്രേക്ഷകരെ വിഡ്ഢികളാക്കുന്നത് അവസാനിപ്പിക്കുക. ഇനി മാധ്യമപ്രവർത്തകനാവില്ല എന്ന് പറഞ്ഞാണ് നികേഷ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സത്യത്തിൽ അയാൾ പറഞ്ഞത് ശരിയായിരുന്നു. തെരഞ്ഞെടുപ്പ് വരെയേ നികേഷ് മാധ്യമപ്രവർത്തനം നടത്തിയിട്ടുള്ളു.

തെറ്റുണ്ടെങ്കിൽ തിരുത്തുക

തെറ്റുണ്ടെങ്കിൽ തിരുത്തുക

അതിനു ശേഷം ചെയ്യുന്നതൊക്കെ പെയ്‌ഡ്‌ ജേർണലിസമാണ്. എന്നിട്ടും ചെയ്ത ജോലിക്ക് ശമ്പളം കൊടുക്കാതെ സഹപ്രവർത്തകരെ ചൂഷണം ചെയ്യുകയും ചെയ്യുന്നു. നികേഷ് നിങ്ങൾ കണ്ണാടിക്ക് മുന്നിൽ ഒരു നിമിഷം നിൽക്കുക. എന്നിട്ട് ആലോചിക്കുക. എന്താണ് നിങ്ങൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് എന്ന്. തെറ്റുണ്ടെന്ന് തോന്നിയാൽ തിരുത്തുക.

നാളെ ചവറ്റുകുട്ടയിൽ

നാളെ ചവറ്റുകുട്ടയിൽ

അല്ലെങ്കിൽ നിങ്ങളുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കുട്ടയിലായിരിക്കും. ഒരു മാധ്യമപ്രവർത്തകന്റെ ദാരുണമായ പതനം എന്ന ചവറ്റു കുട്ടയിൽ. സത്യത്തിൽ നികേഷ് ഇപ്പൊ ചെയ്യുന്ന നാണം കെട്ട പ്രവൃത്തികൾ കണ്ടു എന്റെ ചോര തിളക്കുന്നുണ്ട്. എനിക്ക് തോന്നുന്നു ഇത് മനസ്സിലാക്കുന്ന എല്ലാവരുടെയും ചോര തിളക്കുന്നുണ്ടാവുമെന്നു . ഇല്ലേ എന്നാണ് സുനിത ദേവദാസിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

നികേഷിനെതിരെ

സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

'ആമി' വിവാദങ്ങള്‍ക്ക് വഴിവയ്ക്കുമോ?

റിപ്പോർട്ടർ ചാനൽ ചർച്ച

English summary
Sunitha Devadas' facebook post against MV Nikesh Kumar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്