കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളത്തെ ചോദ്യശരങ്ങൾ കൊണ്ട് ഞെട്ടിച്ച സുനിത ദേവദാസ്, ഇപ്പോള്‍ ചാനലിന്റെ സിഒഒ!!! ബിആർപിയുടെ പോസ്റ്റും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: മലയാള മാധ്യമ രംഗത്ത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു മംഗളം ടെലിവിഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. മന്ത്രിയായിരുന്നു എകെ ശശീന്ദ്രനെതിരെ ലൈംഗിക ആരോപണം ബ്രേക്ക് ചെയ്ത ചാനല്‍ പിന്നീട് നേരിട്ടത് കടുത്ത നടപടികള്‍ ആയിരുന്നു. ചാനല്‍ സിഇഒ അജിത്ത് കുമാറും മാധ്യമ പ്രവര്‍ത്തകരും അറസ്റ്റിലായി, ജയിലിലും കിടന്നു.

അന്ന് മംഗളം ടിവിയെ അതി രൂക്ഷമായി വിമര്‍ശിച്ച ആളായിരുന്നു മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസ്. ആ സുനിത ദേവദാസ് ഇപ്പോള്‍ മംഗളം ചാനലിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ആയി ചുമതലയേറ്റിരിക്കുകയാണ്.

സുനിതയുടെ പുതിയ ഉത്തരവാദിത്തത്തെ കുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആയ ബിആര്‍പി ഭാസ്‌കര്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടിരുന്നു. അതിന് താഴെ വരുന്ന കമന്റുകളും ഇപ്പോള്‍ ചര്‍ച്ചയാണ്.

മംഗളം ടെലിവിഷന്‍

മംഗളം ടെലിവിഷന്‍

ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രനെതിരെ ലൈംഗികാരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു ചാനലിന്റെ തുടക്കം. എന്നാല്‍ ചാനലിലെ തന്നെ ഒരു മാധ്യമ പ്രവര്‍ത്തകയെ ഉപയോഗിച്ച് മന്ത്രിയെ ചതിയില്‍ പെടുത്തുക ആയിരുന്നു എന്നാണ് ആരോപണം ഉയര്‍ന്നത്.

അന്ന് വാളെടുത്തവര്‍

അന്ന് വാളെടുത്തവര്‍

അന്ന് മംഗളം ചാനലിനെതിരെ വാളെടുത്തവരില്‍ പ്രമുഖ ആയിരുന്നു സുനിത ദേവദാസ്. സുനിത ദേവദാസ് ഉന്നയിച്ച ചില കാര്യങ്ങള്‍ അന്ന് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

അജിത്ത് കുമാര്‍ അറസ്റ്റില്‍

അജിത്ത് കുമാര്‍ അറസ്റ്റില്‍

സുനിത ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അന്ന് ചാനല്‍ സിഇഒ അജിത്ത് കുമാര്‍ കൃത്യമായ മറുപടികളൊന്നും നല്‍കിയിരുന്നു. പക്ഷേ, ദിവസങ്ങള്‍ക്കകം അജിത്ത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാവുകയും ചെയ്തു.

സുനിതയെത്തുന്നു

സുനിതയെത്തുന്നു

അന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ സുനിത ദേവദാസ് തന്നെ ഇപ്പോള്‍ ആ ചാനലിലെ രണ്ടാം സ്ഥാനക്കാരിയായി എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സ്ഥിരീകരിച്ച് സുനിത തന്നെ ഫേസ്ബുക്കില്‍ കുറിപ്പും എഴുതിയിട്ടുണ്ട്.

സ്ഥാപനം പൂട്ടിക്കാനല്ല

സ്ഥാപനം പൂട്ടിക്കാനല്ല

മംഗളത്തെ അന്ന് വിമര്‍ശിച്ച കാര്യങ്ങളൊന്നും സുനിത മറന്നിട്ടില്ല. അന്ന് വിമര്‍ശിച്ചത് ആ സ്ഥാപനം പൂട്ടിക്കാന്‍ അല്ലെന്നും വ്യക്തി വിരോധം കൊണ്ടല്ലെന്നും ആണ് സുനിത വിശദീകരിക്കുന്നത്. വാര്‍ത്തകളോടുള്ള വിയോജിപ്പാണ് പ്രകടിപ്പിച്ചത്.

മംഗളം നിലനില്‍ക്കണം

മംഗളം നിലനില്‍ക്കണം

മംഗളം എന്ന സ്ഥാപനത്തിന് കേരളത്തില്‍ അതിന്റേതായ ഒരു സ്‌പേസ് ഉണ്ട് എന്നാണ് സുനിത പറയുന്നത്. അത് നില്‍ക്കേണ്ടതുണ്ട് എന്നതുകൊണ്ടാണ് തന്റെ ഇപ്പോഴത്തെ തീരുമാനം എന്നും വിശദീകരിക്കുന്നു.

മംഗളത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍

മംഗളത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍

മംഗളത്തില്‍ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന് പങ്കുവയ്ക്കാനും സുനിത ആവശ്യപ്പെടുന്നുണ്ട്. തൊട്ടതെല്ലാം പൊന്നാക്കുന്ന മിഡാസ് അല്ല താന്‍ എന്നും സുനിത പറയുന്നുണ്ട്.

ബിആര്‍പി ഭാസ്‌കറിന്റെ പോസ്റ്റ്

സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതാണ് ബിആര്‍പി ഭാസ്‌കറിന്റെ പോസ്റ്റ്. അതില്‍ സുനിതയുടെ മാധ്യമ മേഖലയിലെ അനുഭവ പരിചയവും വ്യക്തമാക്കുന്നുണ്ട്. ബിആര്‍പി അതിനെ പരിഹസിച്ചതാണോ എന്ന് വ്യക്തമല്ലെങ്കിലും അതിന് താഴെ വന്ന കമന്റുകള്‍ അത്തരത്തിലുള്ളതാണ്.

അനുഭവ പരിചയം

അനുഭവ പരിചയം

സുനിത ദേവദാ4സിന്റെ അനുഭവ പരിയം ഫേസ്ബുക്കില്‍ പറയുന്നത് മാത്രമാണോ എന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. മാധ്യമം പത്രം, പിന്നെ ദ അണ്‍ കണ്ടീഷണല്‍ ലവ് എന്ന സ്ഥാപനത്തില്‍ ഡയറക്ടര്‍, സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്നതൊക്കെയാണ് മാധ്യമ രംഗത്തെ അനുഭവ പരിചയമായി കാണിച്ചിട്ടുള്ളത്. മാധ്യമത്തില്‍ ജോലി ചെയ്യും മുമ്പ് കേരളത്തിലെ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ മറുനാടന്‍ മലയാളിയിലും സുനിത ജോലി ചെയ്തിട്ടുണ്ട്.

സംശയക്കാരുടെ പ്രശ്‌നങ്ങള്‍

സംശയക്കാരുടെ പ്രശ്‌നങ്ങള്‍

മാധ്യമം പത്രത്തില്‍ സുനിത ജോലി ചെയ്തത് വെറും മൂന്ന് മാസം മാത്രമാണ് എന്നാണ് പറയപ്പെടുന്നത്. അങ്ങനെയൊരാള്‍ എങ്ങനെ മംഗളം ടെലിവിഷന്റെ സിഒഒ സ്ഥാനത്ത് എത്തി എന്ന സംശയവും ചിലര്‍ക്കുണ്ട്. എന്നാല്‍ അതൊന്നും മംഗളം ടിവിയുടെ പ്രശ്‌നമല്ലാത്ത സ്ഥിതിയ്ക്ക് മറ്റുള്ളവരുടെ ആശങ്കകളും അസ്ഥാനത്താണ്.

അന്ന് ചോദിച്ച ചോദ്യങ്ങള്‍

അന്ന് ചോദിച്ച ചോദ്യങ്ങള്‍

എകെ ശശീന്ദ്രനെ കുറിച്ചുള്ള വാര്‍ത്തയെ സംബന്ധിച്ച് പ്രേക്ഷകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാം എന്ന് ചാനല്‍ സിഇഒ അജിത്ത് കുമാര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്ന് സുനിത തയ്യാറാക്കി ചോദിച്ച ചോദ്യങ്ങളില്‍ പലതിനും ഉത്തരവും കിട്ടിയില്ല. ആ ചോദ്യങ്ങള്‍ സുനിത ഇനിയും ചോദിക്കുമോ?

15 ചോദ്യങ്ങള്‍

15 ചോദ്യങ്ങള്‍

15 ചോദ്യങ്ങള്‍ ആയിരുന്നു അന്ന് സുനിത ദേവദാസ് മംഗളം സിഇഒ അജിത്ത് കുമാറിനോട് ചോദിച്ചത്. ആരാണ് പരാതിക്കാരി, അവര്‍ നിങ്ങളുടെ വാടക പരാതിക്കാരി ആയിരുന്നോ, എന്തായിരുന്നു സ്ത്രീയുടെ പരാതി തുടങ്ങി ചാനലിന്റെ ഉത്തരം മുട്ടിച്ച ചോദ്യങ്ങള്‍.

വാര്‍ത്തയെ ഇല്ലാതാക്കി

വാര്‍ത്തയെ ഇല്ലാതാക്കി

പരാതി നല്‍കിയ സ്ത്രീ എന്തിനാണ് തന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ മന്ത്രിക്ക് നല്‍കിയത്? മന്ത്രിയെ സംസാരിക്കാന്‍ പ്രോത്സാഹിപ്പിച്ചത് എന്തിന്? മന്ത്രിയും സ്ത്രീയും തമ്മില്‍ എത്ര തവണ നേരില്‍ കണ്ടു എന്നൊക്കെ ചോദിച്ചിരുന്നു സുനിത.

ഏറ്റവും ഒടുവില്‍

ഏറ്റവും ഒടുവില്‍

ഈ വാര്‍ത്തയിലെ 'വാര്‍ത്ത' എന്താണ് എന്ന ചോദിച്ചുകൊണ്ടായിരുന്നു അന്ന് സുനിത ആ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്. പൊതുജനങ്ങള്‍ക്ക് താത്പര്യമുള്ള, അവര്‍ ഇടപെടേണ്ട എന്ത് വിഷയമാണ് ഇതില്‍ ഉള്ളത് എന്നും സുനിത ചോദിച്ചിരുന്നു.

സുനിതയുടെ പുതിയ പോസ്റ്റ്

മംഗളം ടെലിവിഷനില്‍ സിഒഒ ആയി ചുമതലയേറ്റ കാര്യം വിശദമാക്കിക്കൊണ്ട് സുനിത ദേവദാസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്.

അന്നത്തെ പോസ്റ്റ്

മാര്‍ച്ച് 27 ന് ആയിരുന്നു സുനിത മംഗളം സിഇഒ അജിത്ത് കുമാറിനോട് 15 ചോദ്യങ്ങള്‍ ഉന്നയിച്ചത്. ആ ഫേസ്ബുക്ക് പോസ്റ്റ്.....

English summary
Sunitha Devadas appointed as Chief Operating Officer of Mangalam Television
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X