കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് കേരളത്തില്‍ വളമൊരുക്കാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ അജണ്ട..!! തുറന്നടിച്ച് സുനിത ദേവദാസ്..!

  • By Anamika
Google Oneindia Malayalam News

ഇന്നുള്ള ഒരു വാര്‍ത്താമാധ്യമവും നിഷ്പക്ഷമല്ല. എല്ലാവര്‍ക്കും കൃത്യമായ പക്ഷം ചേരലുകളുണ്ട്. അതൊരുപക്ഷേ കച്ചവട താല്‍പര്യമാവാം. അല്ലെങ്കില്‍ രാഷ്ട്രീയ ചായ്വുകളാവാം. എന്നാല്‍ പ്രത്യക്ഷത്തില്‍ നിഷ്പക്ഷമെന്ന് അവകാശപ്പെടുകയും അതേസമയം രാഷ്ട്രീയ പാര്‍ട്ടിക്ക് വിടുപണി ചെയ്യുകയും ചെയ്യുന്ന മാധ്യമങ്ങളും ഉണ്ട്.

സൂര്യയ്ക്കും സത്യരാജിനും ശരത്കുമാറിനുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്..!! താരങ്ങൾ അഴിയെണ്ണും..!!!സൂര്യയ്ക്കും സത്യരാജിനും ശരത്കുമാറിനുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്..!! താരങ്ങൾ അഴിയെണ്ണും..!!!

കേരളത്തിലെ വാര്‍ത്താചാനലുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ചില ഹിഡന്‍ അജണ്ടകള്‍ തുറന്നുകാട്ടുകയാണ് സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യവും മാധ്യമപ്രവര്‍ത്തകയുമായ സുനിത ദേവദാസ്. കേരളത്തില്‍ ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് ചെയ്യുന്നത് ബിജെപിയുടെ വഴികള്‍ എളുപ്പമാക്കലാണെന്ന് ഉദാഹരണ സഹിതം സുനിത ദേവദാസ് ചൂണ്ടിക്കാട്ടുന്നു.

ആർക്കും വേണ്ടാത്ത ചർച്ചകൾ

തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം പെണ്‍കുട്ടി മുറിച്ച സംഭവത്തിലെ ചര്‍ച്ചയാണ് സുനിത ദേവദാസിന്റെ പോസ്റ്റിന് ആധാരം. കഴിഞ്ഞ ദിവസം ന്യൂസ് അവറില്‍ വിനു വി ജോണ്‍ നയിച്ച ചര്‍ച്ച പെണ്‍കുട്ടിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി വന്നതിനെക്കുറിച്ചായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കായിരുന്നു താല്‍പര്യം

ആളെ കൂട്ടുന്ന പണി

ഏതോ ഒരു സ്ഥാപിത താല്‍പര്യക്കാരന്‍ പെണ്‍കുട്ടിയെ അപമാനിച്ചും സ്വാമിയെ അനുകൂലിച്ചും നില്‍ക്കുന്നുവെന്നത് ആരെ ബാധിക്കുന്ന വിഷയമാണ്. അയാള്‍ എന്ത് നിലപാട് എടുത്താലും നാട്ടുകാര്‍ക്ക് അതില്‍ എന്താണെന്ന് സുനിത ചോദിക്കുന്നു. അയാള്‍ക്ക് ആളെ കൂട്ടിക്കൊടുക്കുന്ന പണിയാണ് ഏഷ്യാനെറ്റ് ചെയ്തതെന്നും സുനിത ദേവദാസ് ആരോപിക്കുന്നു.

ദുരുദ്ദേശപരവും തന്ത്രപരവും

ദുരുദ്ദേശപരവും തന്ത്രപരവും ആയിരുന്നു ആ ചര്‍ച്ച. സത്യത്തില്‍ പരാതിക്കാരനല്ല, മറിച്ച ഏഷ്യാനെറ്റിനായിരുന്നു അജണ്ടയെന്നും സുനിത പറയുന്നു. പലപ്പോഴും ഏഷ്യാനെറ്റ് ഉപയോഗിക്കുന്ന തന്ത്രം കൂടിയാണ് ഇത്. അപ്രധാനമായ പലതും ചര്‍ച്ച ചെയ്ത് വലുതാക്കുന്ന തന്ത്രം.

ബിജെപിക്ക് വേണ്ടി

പ്രത്യേകിച്ചും ബിജെപി കക്ഷിയായി വരുന്ന വിവാദങ്ങളിലാണ് ഏഷ്യാനെറ്റ് ഈ തന്ത്രം പ്രയോഗിക്കാറുള്ളത്. പ്രത്യക്ഷത്തില്‍ ചാനല്‍ സ്വീകരിക്കുന്ന നിലപാട് ഇരയ്‌ക്കൊപ്പം എന്നും ബിജെപിക്ക് എതിര് എന്നുമാണ് ഒറ്റ നോട്ടത്തില്‍ നമുക്ക് തോന്നും. എന്നാലത് അങ്ങനെയാവില്ല.

ബിജെപിക്ക് അനാവശ്യമായ പ്രാധാന്യം

ഇത്തരമൊരു തന്ത്രപരമായ നിലപാടെടുത്ത് ആരും ശ്രദ്ധിക്കാത്ത വിഷയങ്ങള്ഡ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഏഷ്യാനെറ്റ് ചെയ്യുന്നതെന്ന് സുനിത ദേവദാസ് പറയുന്നു. ബിജെപിക്ക് അനാവശ്യമായ പ്രാധാന്യം കൊടുത്ത് കേരളത്തില്‍ ബിജെപിയെ എപ്പോഴും വിസിബിള്‍ ആയി നിര്‍ത്തുന്നത് ഏഷ്യാനെറ്റ് തന്നെയാണ്.

പ്രത്യക്ഷത്തിൽ മാത്രം എതിര്

പ്രത്യക്ഷത്തില്‍ ബിജെപിക്ക് എതിരെ എന്ന തന്ത്രത്തോടെ എപ്പോഴും അവരെ ചര്‍ച്ചയില്‍ ലൈവാക്കി നിര്‍ത്തും. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ അവതാകരകന്‍, കെ സുരേന്ദ്രനോട് താങ്കള്‍ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതിയല്ലോ എന്നൊക്കെ ചോദിക്കുന്നതും അജണ്ടയുടെ ഭാഗമാണ്.

അജണ്ടകൾ പുറത്ത് വരും

അവതാരകന്റെ ആ ചോദ്യത്തോടെയാവും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ അങ്ങനെയെന്തോ എഴുതിയിട്ടുണ്ട് എന്ന് നാട്ടുകാര്‍ അറിയുന്നത് തന്നെ. പക്ഷേ എല്ലാക്കാലവും എല്ലാവരേയും കബളിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. അജണ്ടകളഉം തന്ത്രങ്ങളും നിലപാടുകളും ഇങ്ങനെയൊക്കെ പുറത്ത് വരിക തന്നെ ചെയ്യുമെന്നും സുനിത ദേവദാസ് കുറിക്കുന്നു.

ഉടമയുടെ രാഷ്ട്രീയം

ഏഷ്യാനെറ്റ് ന്യൂസിന്റെ ബിജെപി പക്ഷ നിലപാടുകള്‍ ഇതിനുമുന്‍പും വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ്. എന്‍ഡിഎ വൈസ് ചെയര്‍മാനും എംപിയുമായ രാജീവ് ചന്ദ്രശേഖരാണ് ഏഷ്യാനെറ്റ് ന്യൂസ് ഉടമ എന്നത് ആ ചായ്വിന്റെ കാരണമായി ആരോപിക്കപ്പെടുന്നുമുണ്ട്.

കൂടുതൽ വാർത്തകൾ വായിക്കാം

ബിജെപിയില്‍ രജനീകാന്തിന് ഉന്നത പദവി നൽകും..!! പിന്നില്‍ കളിക്കുന്നത് ധനുഷും സൗന്ദര്യയും..!!ബിജെപിയില്‍ രജനീകാന്തിന് ഉന്നത പദവി നൽകും..!! പിന്നില്‍ കളിക്കുന്നത് ധനുഷും സൗന്ദര്യയും..!!

സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Sunitha Devadas' facebook post exposing hidden agenda of Asianet News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X