കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുന്നി ഐക്യം യാഥാര്‍ഥ്യമാകുന്നു, തര്‍ക്കത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ മുടിക്കോട് പള്ളിയില്‍ ആറ് മാസത്തിന്‌ശേഷം ഇന്ന് ജുമുഅ നമസ്‌ക്കാരം

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഏറെക്കാലമായി തര്‍ക്കത്തിലായിരുന്ന ഇരു വിഭാഗം സുന്നികള്‍ ഐക്യ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട് മുടിക്കോട് പള്ളി വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു. അടച്ചുപൂട്ടിയ മുടിക്കോട് പള്ളിയില്‍ ആറ് മാസത്തിന്‌ശേഷം ഇന്ന് 'ജുമുഅ നമസ്‌ക്കാരം' നടക്കും. ഏറെക്കാലമായി ഇരുധ്രുവങ്ങളിലായി കഴിഞ്ഞിരുന്ന ഇരു സുന്നി വിഭാഗങ്ങളുടെ ഐക്യ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടാണ് ഇന്നലെ മുടിക്കോട് പള്ളി വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തത്.

ജൈനനോ ഹിന്ദുവോ... ആദ്യം സ്വന്തം മതം ഏതെന്ന് വ്യക്തമാക്കൂവെന്ന് അമിത് ഷായോട് സിദ്ധരാമയ്യ!ജൈനനോ ഹിന്ദുവോ... ആദ്യം സ്വന്തം മതം ഏതെന്ന് വ്യക്തമാക്കൂവെന്ന് അമിത് ഷായോട് സിദ്ധരാമയ്യ!

പെരിന്തല്‍മണ്ണ ആര്‍ ഡി ഒ അജീഷ് കുന്നത്തിന്റെ ഉത്തരവുമായി എത്തിയ ഏറനാട് താലൂക്ക് ഇലക്ഷന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ അലവി ഇന്നലെ രാവിലെ പത്തു മണിയോടെ സ്ഥലത്തെത്തി തിങ്ങിനിറഞ്ഞ വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ പള്ളി തുറക്കുകയായിരുന്നു. ഇന്ന് നടക്കുന്ന ജുമുഅ നമസക്കാരത്തിന് ആവേശത്തോടെ കാത്തിരിക്കയാണ് മഹല്ലിലെ വിശ്വാസികള്‍. ജുമുഅ നമസ്‌ക്കാരത്തിനുള്ള ബാങ്കോടെ പള്ളിയില്‍ ഉച്ചഭാഷിണി പുന:പ്രവര്‍ത്തനമാരംഭിക്കും.

 mudikkod

ഇരുവിഭാഗം സുന്നികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് 2017 ആഗസ്റ്റ് നാലിനാണ് പന്തല്ലൂര്‍ മുടിക്കോട് മദാരിജുല്‍ ഇസ്ലാം സംഘം ജുമാ മസ്ജിദ് അടച്ചു പൂട്ടിയത്. മുടിക്കോട് മദാരി മേല്‍ വീട്ടില്‍ കുഞ്ഞിമുഹമ്മദ് ഹാജി അഡ്വ. ഇമാം ഗ്രിഗോറിയോസ് കാരാട്ട് മുഖേന ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പെരിന്തല്‍മണ്ണ ആര്‍ ഡി ഒ അജീഷ് ഇതു സംബന്ധിച്ച് ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു.

എ പി വിഭാഗത്തില്‍ നിന്ന് എട്ടു പേരും ഇ കെ വിഭാഗത്തില്‍ നിന്ന് 10 പേരും സര്‍ക്കാര്‍ പ്രതിനിധിയായി റിസീവര്‍ ഏറനാട് ഇലക്ഷന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ അലവിയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പ്രശ്‌നത്തില്‍ നാട്ടുമധ്യസ്ഥതയിലൂടെ പരിഹാരമുണ്ടാക്കണമെന്ന് ആര്‍ ഡി ഒ ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ 11നും 18നും മലപ്പുറം റസ്റ്റ് ഹൗസില്‍ നടന്ന സമവായ ചര്‍ച്ചകള്‍ ഫലം കാണുകയായിരുന്നു.

ഇക്കഴിഞ്ഞ 26നാണ് പള്ളി വിശ്വാസികള്‍ക്ക് തുറന്നു കൊടിക്കാന്‍ ആര്‍ ഡി ഒ ഉത്തരവിട്ടത്. സുന്നി ഐക്യ ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തില്‍ മുടിക്കോട് പള്ളി തുറന്നത് നിര്‍ണ്ണായകമെന്നാണ് പൊതു വിലയിരുത്തല്‍.

<br>കീഴാറ്റൂർ സമരം ഏറ്റെടുത്ത് ബിജെപി! പിണറായി വിജയന് കേന്ദ്രം അന്ത്യശാസനം നൽകിയെന്ന് ഗോപാലകൃഷ്ണൻ
കീഴാറ്റൂർ സമരം ഏറ്റെടുത്ത് ബിജെപി! പിണറായി വിജയന് കേന്ദ്രം അന്ത്യശാസനം നൽകിയെന്ന് ഗോപാലകൃഷ്ണൻ

English summary
sunni joints in malapuram mudikkode mosque; jumah will held after six months break
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X