സമസ്തയുടെ മെമ്പര്‍ഷിപ്പില്ലെങ്കില്‍ സ്വര്‍ഗത്തില്‍ പ്രവേശനമില്ല!ജിഫ്രി തങ്ങളുടെ പ്രസംഗം വൈറലാകുന്നു
അള്ളാഹുവിന് ഇഷ്ടപ്പെട്ട സംഘടന സമസ്ത മാത്രമാണെന്നും ജിഫ്രി തങ്ങള്‍ പറയുന്നു.
തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മാത്രമാണ് അള്ളാഹുവിന് ഇഷ്ടപ്പെട്ട സംഘടനയെന്നും, സമസ്ത അംഗങ്ങളല്ലാത്തവര്‍ നരകത്തില്‍ പോകുമെന്നും പറയുന്ന ജിഫ്രി തങ്ങളുടെ പ്രസംഗം വിവാദമാകുന്നു. ചെറുശേരി ഉസ്താദ് അനുസ്മരണ പരിപാടിയില്‍ പ്രസംഗിക്കുന്ന ജിഫ്രി തങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ഒരു സംഘം ഒഴിച്ച് ബാക്കി എല്ലാവരും നരകത്തിലാണെന്ന നബി വചനത്തെ വ്യഖ്യാനിച്ചു കൊണ്ടാണ്, സമസ്ത ജംഇയ്യത്തുല്‍ ഉലമയാണ് അള്ളാഹു ഇഷ്ടപ്പെട്ട ഒരു സംഘടനയെന്ന് ജിഫ്രി തങ്ങള്‍ പറയുന്നത്. സുന്നി ആശയങ്ങളിലൂന്നി പ്രവര്‍ത്തിച്ചതു കൊണ്ട് മാത്രം കാര്യമില്ല, സമസ്തയില്‍ മെമ്പര്‍ഷിപ്പ് എടുത്ത് പ്രവര്‍ത്തിച്ചാല്‍ മാത്രമേ സ്വര്‍ഗം ലഭിക്കുകയുള്ളുവെന്ന് പറഞ്ഞതാണ് പ്രസംഗത്തിലെ മറ്റൊരു ഹൈലൈറ്റ്. ഈ വാചകമാണ് സോഷ്യല്‍ മീഡിയയിലെ എപി വിഭാഗം സുന്നികളും, മറ്റു സുന്നി വിരുദ്ധരും ഉയര്‍ത്തിക്കാണിക്കുന്നത്.

ഇകെ സുന്നി നേതാവ്...
സമസ്തയുടെ മുതിര്‍ന്ന നേതാവായിരുന്ന സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനുവരി 22നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റായി സ്ഥാനമേറ്റത്.

ചെറുശേരി ഉസ്താദ്...
ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ചെറുശേരി ഉസ്താദ് അനുസ്മരണ പരിപാടിയിലാണ് ജിഫ്രി തങ്ങളുടെ വിവാദ പ്രസംഗം.

ഒരു സംഘം ഒഴിച്ച് ബാക്കിയെല്ലാവരും നരകത്തില്‍...
ഒരു സംഘം ഒഴിച്ച് ബാക്കിയെല്ലാവരും നരകത്തിലാണെന്ന അര്‍ത്ഥം വരുന്ന നബിവചനത്തെ വ്യാഖാനിച്ച് സംസാരിക്കുന്നതിനിടെയാണ് സമസ്തയാണ് ആ ഒരു സംഘടനയെന്ന് ജിഫ്രി തങ്ങള്‍ അവകാശപ്പെട്ടത്.

അള്ളാഹു ഇഷ്ടപ്പെട്ട സംഘടന സമസ്ത...
അള്ളാഹുവിന് ഇഷ്ടപ്പെട്ട സംഘടന സമസ്ത മാത്രമാണെന്നും, സമസ്തയുടെ ആശയങ്ങള്‍ പിന്തുടര്‍ന്നാല്‍ മാത്രം പോര, മെമ്പര്‍ഷിപ്പ് എടുത്ത് പ്രവര്‍ത്തിച്ചാല്‍ മാത്രമേ സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുവെന്നും ജിഫ്രി തങ്ങള്‍ പറയുന്നു.

സമസ്ത മെമ്പര്‍ഷിപ്പില്ലാത്തവര്‍ നരകത്തിലാകുമോ
സമസ്ത മെമ്പര്‍ഷിപ്പ് ഇല്ലാത്തവര്‍ നരകത്തില്‍ പോകുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. എപി വിഭാഗം സുന്നികളും, മറ്റു സുന്നി വിരുദ്ധ സംഘടനാ പ്രവര്‍ത്തകരും ജിഫ്രി തങ്ങളുടെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.












Click it and Unblock the Notifications