Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ കോണ്‍ഗ്രസ് തലപ്പത്ത് മാറ്റം: സണ്ണി ജോസഫ് കെപിസിസി അധ്യക്ഷന്‍: അടൂര്‍ പ്രകാശ് യു.ഡി.എഫ് കണ്‍വീനര്‍

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. പേരാവൂര്‍ എംഎല്‍എ കൂടിയാണ് സണ്ണി ജോസഫ്. അടൂര്‍ പ്രകാശാണ് യുഡിഎഫ് കണ്‍വീനര്‍. കെ സുധാകരന്റെ താല്‍പര്യം കൂടി പരിഗണിച്ചാണ് സണ്ണി ജോസഫിനെ തീരുമാനിച്ചത്.

കെ സുധാകരന് പകരമായാണ് സണ്ണി ജോസഫിനെ നിയമിച്ചത്. പിസി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, എപി അനില്‍കുമാര്‍ എന്നിവരാണ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍. കെ. സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാണ്. ഇക്കുറി യുവ പ്രാതിനിധ്യം ഉറപ്പുവരുത്തിയാണ് കെപിസിസി പുനസംഘടന.

sunny joseph

ആന്റോ ആന്റണി എംപി, സണ്ണി ജോസഫ് തുടങ്ങിയവരുടെ പേരുകളാണ് ഹൈക്കമാന്‍ഡ് പരിഗണിച്ചിരുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം എന്ന നിലയിലാണ് സണ്ണി ജോസഫിനെയും ആന്റോ ആന്റണിയുടെയും പേരുകള്‍ ഹൈക്കമാന്‍ഡ് പരിഗണിച്ചിരുന്നത്.

പ്രിയങ്ക ഗാന്ധിയുടെയും ഭര്‍ത്താവ് റോബാര്‍ട്ട് വദ്രയുടെയും പിന്തുണ ആന്റോ ആന്റണിക്കുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പേരാവൂര്‍ എംഎല്‍എയായ സണ്ണി ജോസഫിനെ കെപിസിസി പ്രസിഡന്റായി നേതൃത്വം തീരുമാനിക്കുകയായിരുന്നു. കെ. സുധാകരന്റെ ഏറ്റവും അടുത്ത വിശ്വസ്തന്‍ കൂടിയാണ് സണ്ണി ജോസഫ്.

പുതിയ നിയമനത്തിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് തലപ്പത്ത് സാമുദായിക സമവാക്യം തുല്യമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. 21 വര്‍ഷത്തിന് ശേഷമാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് ക്രിസ്ത്യന്‍ പ്രാതിനിധ്യം ഉണ്ടാകുന്നത്. സണ്ണി ജോസഫിനെ തിരഞ്ഞെടുത്തതിലൂടെ സാമുദായിക പരിഗണനയില്‍ തുല്യത ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഈഴവ സമുദായാംഗമാണ്.

കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ചതിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ചില കണക്കുകൂട്ടലുകളുണ്ട്. പിസി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, എപി അനില്‍കുമാര്‍ എന്നിവരെ നിശ്ചയിച്ചതിലൂടെ യുവ നേതൃത്വത്തിന് സംഘടനയെ കൂടുതല്‍ ഊര്‍ജസ്വലതയോടെ ചലിപ്പിക്കാനാവും എന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പ്രത്യേകിച്ചും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ.

മാത്രവുമല്ല കോണ്‍ഗ്രസ് നേതൃത്വത്തെ അഴിച്ചുപണിതപ്പോള്‍ പിസി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരെ പോലുള്ള യുവ രക്തങ്ങളെ സുപ്രധാന പദവിയില്‍ പരിഗണന നല്‍കിയെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ പറഞ്ഞു നില്‍ക്കാനാകും.

എന്നാല്‍ നിലവിലെ കെപിസിസി അധ്യക്ഷന്‍ ഇടഞ്ഞു നില്‍ക്കുന്ന കെ സുധാകരന്റെ തുടര്‍ നീക്കങ്ങളാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്. പാര്‍ട്ടിയില്‍ തന്നെ ഒതുക്കാനും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു വരുത്തിത്തീര്‍ക്കാനും ഒരു വിഭാഗം ശ്രമിക്കുന്നതായി സുധാകരന്‍ ആരോപിച്ചിരുന്നു. അതുകൊണ്ട് ഹൈക്കമാന്‍ഡ് സുധാകരനെ എങ്ങനെ അനുനയിപ്പിക്കും എന്നും കണ്ടറിയേണ്ടതാണ്.

കോണ്‍ഗ്രസുമായി അകന്നു നില്‍ക്കുന്ന ക്രൈസ്തവ വിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. കുടിയേറ്റ ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നാണ് സണ്ണി ജോസഫ് വരുന്നത്. കെഎസ്യു പ്രവര്‍ത്തകനായാണ് സണ്ണി ജോസഫ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്.

2011 ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എ ആയിരുന്ന കെകെ ശൈലജയെ തോല്‍പ്പിച്ചു. 2016ലും 2021ലും പേരാവൂരില്‍ ജയം ആവര്‍ത്തിച്ചു. നിലവില്‍ പേരാവൂര്‍ എംഎല്‍എയാണ്. നിയമത്തില്‍ ബിരുദം നേടിയിട്ടുണ്ട്. എല്‍സിയാണ് ഭാര്യ. മക്കള്‍ ആശ റോസ്, ഡോ. അഞ്ജു റോസ്.

സുധാകരന്റെ പിന്‍ഗാമി ആകാന്‍ കഴിഞ്ഞത് അഭിമാനമെന്നും വാര്‍ത്ത അറിഞ്ഞയുടന്‍ സുധാകരന്‍ ഫോണില്‍ വിളിച്ച് പിന്തുണയും അനുഗ്രഹവും വാഗ്ദാനം ചെയ്‌തെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോടു പ്രതികരിച്ചു. വരുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും പുതിയ ടീം പ്രതീക്ഷ നല്‍കുന്നതാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+