'സണ്ണി ജോസഫ് നൽകിയ ഷോക്ക് ട്രീറ്റ്മെന്റ്, അഴിമതിയിൽ മുങ്ങിത്താണ ഭരണം', തുറന്നടിച്ച് തോമസ് ഐസക്

യുഡിഎഫിന്റേത് അഴിമതി സർക്കാർ ആണെന്ന് ആരോപിച്ച് മുൻ ധനവകുപ്പ് മന്ത്രി ഡോ. ടിഎം തോമസ് ഐസക്. ജിഎൻഎ വൈദ്യുതി കരാർ അടക്കമുളള വിവാദങ്ങൾ ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസകിന്റെ വിമർശനം.

സർക്കാർ അധികാരത്തിലേറി ആറ് മാസത്തിനുളളിൽ അഴിമതിയിൽ മുങ്ങിത്താണ ഒരു ഭരണം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. തങ്ങളുടെ കൊള്ള മറച്ചുവയ്ക്കാൻ കഴിഞ്ഞ ഭരണത്തിലെ സർവത്ര കാര്യങ്ങൾക്കും അന്വേഷണങ്ങൾ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നും ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' യുഡിഎഫ് ഭരണം എക്കാലത്തും അഴിമതിയിൽ മുങ്ങിത്താഴാറുണ്ട്. പക്ഷേ, ഭരണത്തിൽ കയറി ആറുമാസം തികയും മുമ്പ് അഴിമതിയിൽ മുങ്ങിത്താണ മറ്റൊരു ഭരണം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ഏറ്റവും കടുത്ത ഷോക്ക് ട്രീറ്റ്മെന്റ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നൽകിയതാണ്. സണ്ണി വ്യക്തമാക്കിയത് ഇങ്ങനെയാണ്: GNA യുമായി ഉണ്ടാക്കാൻ തീരുമാനിച്ച കരാർ വലിയ നഷ്ടം സൃഷ്ടിക്കും. സംശയത്തിന്റെ കരിനിഴലിൽ നിൽക്കുന്ന ഒരു ട്രേഡ് പ്ലാറ്റ് ഫോം മാത്രമാണ് GNA. ഇപ്പോൾ നമ്മൾ അറിയുന്നു: ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹ വഴിയാണ് GNA രംഗപ്രവേശനം ചെയ്തത്. വൈദ്യുതി വകുപ്പിന്റെ പിന്തുണ ഈ നിർദ്ദേശത്തിന് ഇല്ല. അഴിമതി പിടിക്കപ്പെട്ടപ്പോൾ മുഖ്യമന്ത്രി പിന്നോക്കം മറിയുകയാണ് ചെയ്തത്.

Sunny Joseph

എന്താണ് അദാനിയുമായുള്ള ഡീൽ? എന്തിനു വേണ്ടിയായിരുന്നു സത്യപ്രതിജ്ഞയ്ക്കു മുമ്പുതന്നെ ചാർട്ടേർഡ് വിമാനത്തിൽ മംഗലാപുരത്തുപോയി അദാനി ഗ്രൂപ്പിനെ സന്ദർശിച്ചത്? 890 കോടി രൂപ മുടക്കിയ അദാനിയുടെ വിഴിഞ്ഞത്തെ ഓഹരികളുടെ പകുതി 13000 കോടി രൂപയ്ക്ക് വിൽക്കുന്നതിന് അനുവാദം നൽകിയത് എന്തടിസ്ഥാനത്തിൽ? മാരിടൈം ബോർഡ് തീരപ്രദേശത്തെ സർക്കാരിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലോ പൊതു-സാമൂഹ്യ ഉടമസ്ഥതയിലോ ഉള്ളതായ 8000 ഹെക്ടർ ഭൂമി ലക്ഷ്യമിട്ടുകൊണ്ടുള്ള വലിയൊരു കളിയാണെന്നതു വ്യക്തമാണ്.

ഇതുപോലെ മറ്റൊന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്, വെൽനസ് ആൻഡ് ലോഞ്ചെവിറ്റി ടാസ്‌ക് ഫോഴ്‌സ് എന്ന പേരിൽ 16 അംഗ ഉന്നതതല വിദഗ്ധ സമിതി. വാണിജ്യ താല്പര്യങ്ങളുടെ പ്രതിനിധികളാണ് അതിൽ മുഖ്യം. അഴിമതിക്കു കുപ്രസിദ്ധി നേടിയ യുപിയിലെ മുൻ ചീഫ് സെക്രട്ടറിയുമുണ്ട്. ഇതൊക്കെ ദീർഘകാല അഴിമതി പദ്ധതികളാണ്.

ബാലഗോകുലം സ്കോളർഷിപ്പ് പരീക്ഷ സ്കൂളുകളിൽ നടത്താൻ അനുമതി, മന്ത്രി അറിഞ്ഞില്ല, വെട്ടിലായി വിദ്യാഭ്യാസ വകുപ്പ്
ബാലഗോകുലം സ്കോളർഷിപ്പ് പരീക്ഷ സ്കൂളുകളിൽ നടത്താൻ അനുമതി, മന്ത്രി അറിഞ്ഞില്ല, വെട്ടിലായി വിദ്യാഭ്യാസ വകുപ്പ്

അതിനിടയിൽ ചെറിയ ചെറിയ അഴിമതികൾ അരങ്ങു തകർക്കുന്നുണ്ട്. പുതിയ ബാച്ചുകൾ പ്ലസ് ടുവിന് അനുവദിച്ചതിലെ അഴിമതി അങ്ങാടിപ്പാട്ടാണ്. സീറ്റുകൾ മിച്ചം കിടക്കുമ്പോൾ ഇഷ്ടക്കാർക്ക് പുതിയ ബാച്ച്. അതിൽ അധ്യാപക തസ്തികകളിൽ ഒരു ഭാഗം ലീഗിന്റെ നോമിനികൾക്ക്.

പിന്നെ, തലങ്ങും വിലങ്ങുമുള്ള ജീവനക്കാരുടെ സ്ഥലം മാറ്റങ്ങൾ. സ്ഥലമാറ്റം ഒഴിവാക്കാൻ അഡ്വാൻസായി കാശ് ചോദിക്കുന്ന യുഡിഎഫിന്റെ കുട്ടിനേതാക്കൾ. സ്ഥലം മാറിയവരിൽ നിന്ന് കാശ് പിരിക്കുന്നവർ. ഈ അഴിമതി ഏതായാലും റീടെയിലാണ്. കള്ളൻ... കള്ളൻ.... എന്ന് കൂകിവിളിച്ച് ഓടുന്ന കള്ളന്റെ പ്രകൃതമാണ് യുഡിഎഫിന്റേത്. തങ്ങളുടെ കൊള്ള മറച്ചുവയ്ക്കാൻ കഴിഞ്ഞ ഭരണത്തിലെ സർവത്ര കാര്യങ്ങൾക്കും SITയെ നിയോഗിച്ച് അന്വേഷണങ്ങൾ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്.

യുഡിഎഫ് തന്നെ ഏറ്റെടുക്കാൻ തീരുമാനിച്ച്, 90 ശതമാനം നടപടിക്രമങ്ങളും പാലിച്ച കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെക്കുറിച്ചും വിജിലൻസ് അന്വേഷണ പ്രഖ്യാപനമുണ്ട്. ഏറ്റവും പരിഹാസ്യം മുൻ മന്ത്രി അബ്ദുൽ റഹ്മാനെതിരെ എടുക്കാൻ പോകുന്ന കേസാണ്. മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതിന് സർക്കാർ എന്തെങ്കിലും പണം ചെലവഴിച്ചോ? സ്പോൺസർ ആകാമെന്ന് പറഞ്ഞവർ നാട്ടിൽ നിന്നും എന്തെങ്കിലും പിരിച്ചോ? അങ്ങനെയൊന്നും ഇല്ലല്ലോ. സ്പോൺസർ മുടക്കിയ പണം അവർക്കുപോയി. അതിന് എന്ത് കേസ്? എത്രവേണമെങ്കിലും, എന്തു വേണമെങ്കിലും അന്വേഷിച്ചോളൂ. അതുകൊണ്ടൊന്നും യുഡിഎഫ് സർക്കാരിന്റെ അഴിമതികൾ മൂടിവയ്ക്കാമെന്നു കരുതണ്ട''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma