ജനപ്രതിനിധികളെയും നേതാക്കളെയും കായികമായി നേരിടാമെന്നത് ഭരണകൂടത്തിന്റെ വ്യാമോഹം;സണ്ണി ജോസഫ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധ മാർച്ച് നയിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുകയും അതിനെ പ്രതിരോധിക്കാൻ ശ്രമിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഡൽഹി പോലീസ് അതിക്രൂരമായി മർദ്ദിക്കുകയും ചെയ്ത നടപടി അങ്ങേയറ്റം അപലപനീയവും ഫാസിസ്റ്റ് മനോഭാവത്തിന്റെ തെളിവുമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അകാരണമായി കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയെന്നത് പ്രകടമാണ്. ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷന് തുടരാൻ അർഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു.

sunny

'ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയ്ക്ക് വേണ്ടിയും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയും തെരുവിലിറങ്ങുന്ന ജനപ്രതിനിധികളെയും നേതാക്കളെയും കായികമായി നേരിടാമെന്നത് ഭരണകൂടത്തിന്റെ വ്യാമോഹം മാത്രമാണ്. ഇത്തരം കിരാതമായ അടിച്ചമർത്തലുകൾ കൊണ്ടൊന്നും ജനകീയ പോരാട്ടങ്ങളെ തളർത്താനാവില്ല.
ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രിയ നേതാക്കൾക്ക് പൂർണ്ണ ഐക്യദാർഢ്യം. ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി ഈ ഭരണകൂട ഭീകരതയെ ചെറുത്തുതോൽപ്പിക്കും', അദ്ദേഹം പറഞ്ഞു.

ഗ്യാനേഷ് കുമാർ രാജിവെച്ച് ഒഴിയണം; കൊടിക്കുന്നിൽ സുരേഷ് എംപി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവർത്തനത്തെക്കുറിച്ച് ഗുരുതരമായ സംശയങ്ങൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ അടിത്തറയായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന തരത്തിൽ തിരഞ്ഞെടുപ്പ് സംവിധാനത്തെ ദുരുപയോഗം ചെയ്തുവെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിച്ചുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും അതിന് തൃപ്തികരമായ വിശദീകരണം നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും താൽപര്യം സംരക്ഷിക്കാനുള്ള സ്ഥാപനമല്ല. ഇന്ത്യയിലെ ഓരോ വോട്ടറുടെയും അവകാശം സംരക്ഷിക്കേണ്ട ഭരണഘടനാ സ്ഥാപനമാണ്.വോട്ടർപട്ടികയിലെ ക്രമക്കേടുകൾ, വോട്ടവകാശവുമായി ബന്ധപ്പെട്ട പരാതികൾ, തിരഞ്ഞെടുപ്പ് നടപടികളിലെ സുതാര്യത, കമ്മീഷന്റെ തീരുമാനങ്ങളിലെ അസമത്വം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ട്.

ജനങ്ങളുടെ വോട്ടാണ് ജനാധിപത്യത്തിന്റെ ശക്തി. ആ വോട്ടിന്റെ വിശ്വാസ്യതയിൽ സംശയം ഉയരുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ഭരണകക്ഷിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസൃതമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നുവെന്ന പ്രതീതി പോലും ജനാധിപത്യത്തിന് വലിയ തിരിച്ചടിയാണ്.ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. അതിനാൽ അദ്ദേഹം രാജിവച്ച് ഉത്തരവാദിത്തം ഏറ്റെടുക്കണം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യവും ഭരണഘടനാപരമായ അധികാരവും സംരക്ഷിക്കാനും, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ സുതാര്യത ഉറപ്പാക്കാനും, ഓരോ വോട്ടറുടെയും അവകാശം സംരക്ഷിക്കാനുമാണ് പ്രതിപക്ഷ എംപിമാരുടെ ഈ പ്രതിഷേധം.

ജനാധിപത്യം സംരക്ഷിക്കണം.
വോട്ടിന്റെ അവകാശം സംരക്ഷിക്കണം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത സംരക്ഷിക്കണം.
ജനാധിപത്യത്തിന്റെ കാവൽക്കാരാകേണ്ട സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിൽ കോൺഗ്രസ് എന്നും മുന്നിലുണ്ടാകും', അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma