ബംഗാള്‍ പാഠം, ഭരണത്തുടര്‍ച്ച പാടില്ലെന്ന് സണ്ണി എം കപിക്കാട്; പിന്നാലെ ഇടത് സൈബര്‍ പ്രചാരണമെന്ന്
തിരുവനന്തുപുരം: തനിക്കെതിരെ ഇടത് പ്രൊഫൈലുകളുടെ സൈബര്‍ പ്രചാരണമെന്ന പരാതിയുമായി സാമൂഹ്യ വിമർശകൻ സണ്ണി എം കപിക്കാട്. നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്നുവെന്ന ആക്ഷേപം ഉയര്‍ത്തിയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ആക്രമണം ശക്തമാക്കിയതെന്നാണ് സണ്ണി എം കപിക്കാട് ഫേസ്ബുക്കില്‍ കുറിക്കുന്നത്. ജനാധിപത്യത്തിൽ ഭരണ തുടർച്ചയോ ഭരണാധികാരിയുടെ തുടർച്ചയോ അഭികാമ്യമല്ല എന്നൊരു നിലപാട് തനിക്കുണ്ട്. പിണറായി ഒന്നുകൂടി ഭരിക്കണമോ എന്നത് കേരളത്തിലെ വോട്ടമാർ തീരുമാനിക്കട്ടെ. ഞാൻ പറഞ്ഞ കാര്യം ജനാധിപത്യമെന്ന സങ്കൽപത്തിന് ഭരണ തുടർച്ച ഒരു ഭീഷണിയാണെന്ന ബോധ്യമാണ്. അത് പിണറായിക്കും നരേന്ദ്ര മോദിക്കും ഉമ്മൻചാണ്ടിക്കും ബാധകമായ ഒരു പൊതു തത്ത്വമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം

ഇടതു പ്രൊഫൈലുകൾ
എനിക്കെതിരെ ഇടതു പ്രൊഫൈലുകൾ വ്യാപകമായ പ്രചാരണം നടത്തുന്നു. ഞാൻ യുഡിഎഫിനെ പിന്തുണയ്ക്കുന്നു എന്നതാണ് അവരുടെ ആക്ഷേപം. ജനാധിപത്യത്തിൽ ഭരണ തുടർച്ചയോ ഭരണാധികാരിയുടെ തുടർച്ചയോ അഭികാമ്യമല്ല എന്നൊരു നിലപാട് എനിക്കുണ്ട്. അങ്ങനെ ഒരു നിലപാട് സ്വീകരിക്കുവാൻ കാരണം ജനാധിപത്യത്തെ കുറിച്ച് ഡോ.അംബേദ്ക്കർ അടക്കമുള്ള ചിന്തകർ പറഞ്ഞ വേറിട്ട അഭിപ്രായങ്ങളെ പിൻപറ്റുന്നതു കൊണ്ടാണ്.

കമ്മ്യൂണിസ്റുകാരുടെ നിലപാട്
രണ്ടു മനുഷ്യർ തമ്മിലുള്ള ഇടപാടിന്റെ തത്ത്വമാണ് ജനാധിപത്യമെന്ന് വിശദീകരിച്ചത് ഡോ.അംബേദ്ക്കറാണ്. നമ്മുടെ സമൂഹത്തിൽ വ്യക്തികൾ തമ്മിലും സമുദായങ്ങൾ തമ്മിലും മതവിഭാഗങ്ങൾ തമ്മിലുള്ള ഇടപാടുകളിൽ സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്ന മൂല്യങ്ങൾ എത്രയോളം ഉണ്ട് എന്നത് നമ്മുടെ പരിഗണനയായിരിക്കണം എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. മാത്രവുമല്ല ജനാധിപത്യത്തെ തൊഴിലാളി വർഗ്ഗ വിപ്ലവത്തിന് മുൻപുള്ള അടവു താവളമായി കാണുന്ന കമ്മ്യൂണിസ്റുകാരുടെ നിലപാട് വഞ്ചനാപരമാണെന്ന ബോധ്യമാണെനിക്കുള്ളത്.

ബംഗാളിലും തൃപുരയിലും
ജനാധിപത്യത്തെ ഒരു ജീവിത രീതിയായും ഭരണ സംവിധാനമായും മനസിലാക്കാൻ വിസമ്മതിക്കുന്നവരാണ് ഭരണ തുടർച്ചയ്ക്കു വേണ്ടി വാദിക്കുന്നതു്. 1977 വരെ ഇന്ത്യ ഭരിച്ചതു കോൺഗ്രസ്റ്റ് മാത്രമായിരുന്നു. അവർക്ക് ഇന്ത്യയിലെ ജനങ്ങളുടെ പ്രശ്നങ്ങളിലേക്കെത്താൻ പോലും കഴിഞ്ഞില്ല. അതിന്റെ തിരിച്ചടിയാണ് അവരിപ്പോൾ നേരിട്ടുന്നതു്. പിന്നീട് എടുത്തടുത്തു പറയാവുന്ന ഭരണ തുടർച്ച ബംഗാളിലും തൃപുരയിലുമായിരുന്നു. ഇപ്പോൾ എന്താണ് നാം കാണുന്നത്.

ബംഗാളിൽ
34 വർഷം സിപിഎം ഭരിച്ച ബംഗാളിൽ നിന്നും തൊഴിലാളികൾ കൂട്ടത്തോടെ നമ്മുടെ സംസ്ഥാനത്തിലടക്കം വന്ന് തൊഴിൽ ചെയ്യുകയാണ്. തൃപുരയിൽ ലെ നിന്റെ പ്രതിമ പിഴുതുമാറ്റിയതു് ഇന്നെലെ വരെ കമ്മ്യൂണിസ്റ്റുകളും നേരം വെളുത്തപ്പോൾ ബിജെപി യുമായി മാറിയവരാണെന്ന സത്യം നിങ്ങളെന്തു കൊണ്ടാണ് അംഗീകരിക്കാത്തത്.

ജനാധിപത്യം ശക്തിപ്പെടുന്നത്
അതവിടെ നില്ക്കട്ടെ. ഭരണ തുടർച്ച എന്ന ചർച്ചയിൽ ഞാൻ ഒരു നിലപാടാണ് പറഞ്ഞത്. അതു ഇത്രമാത്രമേയുള്ളൂ. ജനാധിപത്യമെന്നത് ഒരിക്കലും ഭരണ തുടർച്ചയോ ഭരണാധികാരികളുടെ തുടർച്ചയ്ക്കാ വേണ്ടി നിലക്കാൻ പാടില്ല. ഭരണാധികാരികൾ മാറി വരുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്. ജനങ്ങളുടെ എല്ലാ കാര്യവും നോക്കി നടത്തുന്ന സർവാധി പധിയല്ല ജനാധിപത്യത്തിനാവശ്യം.

ഉമ്മൻ ചാണ്ടിക്കും ബാധകം
മറിച്ച് ജനങ്ങൾക്കിടെ പെടുവാനും അഭിപ്രായം പറയുവാനും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുവാനുമുള്ള ഒരു സാമൂഹിക അന്തരീക്ഷമാണത്. അതുകൊണ്ടു തന്നെ ജനാധിപത്യത്തിൽ മാറ്റമാണ് അഭികാമ്യമായി. ട്ടുള്ളത്.. പിണറായി ഒന്നുകൂടി ഭരക്കണമോ എന്നത് കേരളത്തിലെ വോട്ടറൽ മാർ തീരുമാനിക്കട്ടെ. ഞാൻ പറഞ്ഞ കാര്യം ജനാധിപത്യമെന്ന സങ്കല്പനത്തിന് ഭരണ തുടർച്ച ഒരു ഭീഷണിയാണെന്ന ബോധ്യമാണ്. അതു പിണറായിക്കും നരേന്ദ്ര മോദിക്കും ഉമ്മൻ ചാണ്ടിക്കും ബാധകമായ ഒരു പൊതു തത്ത്വമാണ്എ നിക്കെതിരെ വ്യക്തിപരമായ ആക്ഷേപമുന്നയിക്കുന്നവരോട്ടം വെറുതെ തെറി വിളിക്കുന്നവരോട്ടം പ്രത്യേകിച്ച് ഒന്നും പറയുന്നില്ല.

തുടക്കം
ഞാൻ പറഞ്ഞ കാര്യങ്ങളെ പിന്തുണച്ചവർക്കെതിരെയും തെറിയഭിഷേകം ഉണ്ടാകുമ്പോൾ എന്റെ നിലപാട് വിശദീകരിക്കാനുള്ള ഉത്തരവാദിത്വം എന്നിക്കുണ്ടെന്ന് കരുതുന്നു എന്റെ സുഹൃത്ത് ഷാഹിനയാണ് ഈ വിദ്വേഷപ്രചാരണത്തിന് തുടക്കം കുറിച്ചതു്. ഞാൻ ഒരു യോഗത്തിൽ പങ്കെടുക്കുന്നു എന്നതായിരുന്നു അവരുടെ പരാതി.

കറ കളഞ്ഞ സിപിഎം
സംഘ പരിവാറുമായി ബന്ധപ്പെട്ട ഒരു യോഗത്തിനോ കൂടിയാലോചനയ്ക്കോ പോവില്ല എന്നതു് എന്റെ രാഷ്ട്രീയ തീരുമാനമാണ് - ജാതി സംഘടനകൾ സമുടായ സംഘടനകൾ സാംസ്കാരിക സംഘടനകൾ തുടങ്ങിയവർ സംഘടിപ്പിക്കുന്ന യോഗങ്ങളിൽ പോകുന്ന ഒരാളാണു ഞാൻ. അതിനി മാറ്റാൻ ഉദ്ദേശിക്കുന്നുമില്ല. ഇടതുപക്ഷം കേരളം ഭരിക്കുമ്പോൾ നാലേമുക്കാൽ കൊല്ലം ഇടതു വിമതരായിരിക്കുകയും ഇലക്ഷൻ പ്രഖ്യാപിക്കുമ്പോൾ കറ കളഞ്ഞ സിപിഎം ആയി ജീവിക്കുന്നിടത്തോളം ജീർണ്ണതയല്ലിത്.

എന്റെ അവകാശം
ഒരു യോഗം തെരഞ്ഞെടുക്കാനുള്ള എന്റെ അവകാശം ഞാൻ വിനിയോഗിക്കുന്നതിനെ ദുരന്തമായി കാണുന്നതിൽ ജാതിയും നിങ്ങളുടെ പ്രിവിലേജുമുണ്ടെന്ന് 'സ്വയം വാർത്തയായ പത്രപ്രവർത്തകയോട് : ഞാൻ വിശദീകരിക്കേണ്ടി വരുമ്പോഴാണ് ഷാഹിന ദുരന്തമാകുന്നത്.
ഹോട്ടാണ് നൈന ഗാംഗുലി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications