ആയിരങ്ങളെ കാത്ത് നിര്‍ത്തി സണ്ണി ലിയോണ്‍ കൊച്ചിയില്‍.... തിക്കിത്തിരക്കിൽ സ്ത്രീകളും!!! അമ്പരന്ന്
കൊച്ചി: അങ്ങനെ സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തി. ഫോണ്‍4 ന്റെ കൊച്ചിയിലെ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് സണ്ണി ലിയോൺ എത്തിയത്. എന്നാൽ പറഞ്ഞ സമയത്ത് ഉദ്ഘാടനത്തിന് എത്താൻ പറ്റിയില്ല. ആയിരങ്ങളാണ് സണ്ണി ലിയോണിനെ കാത്ത് എംജി റോഡിൽ തിക്കിത്തിരക്കിയത്.
രഞ്ജിനി ഹരിദാസ് ആയിരുന്നു ചടങ്ങിന്റെ അവതാരക. ജനക്കൂട്ടം തിങ്ങിനിറഞ്ഞപ്പോള്‍ അവരെ നിയന്ത്രിക്കാന്‍ രഞ്ജിനിക്കും കഴിഞ്ഞില്ല എന്നതാണ് സത്യം.
പുരുഷന്മാര് മാത്രമായിരുന്നില്ല ബോളിവുഡിലെ ഹോട്ടസ്റ്റ് സുന്ദരിയെ കാണാന്‍ തിക്കും തിരക്കും കൂട്ടിയത്. അതിനിടയില്‍ സ്ത്രീകളും ഉണ്ടായിരുന്നു. ആ സ്ത്രീകളുടെ സുരക്ഷയെ കുറിച്ചും രഞ്ജിനി ചിലത് പറഞ്ഞു.

സണ്ണി ലിയോണ്‍
അശ്ലീല സിനിമ രംഗം ഉപേക്ഷിച്ച് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഹോട്ട് താരമാണ് സണ്ണി ലിയോണ്‍. ഇതിന് മുമ്പ് വനിത ഫിലിം അവാര്‍ഡിനും സണ്ണി ലിയോണ്‍ എത്തിയിരുന്നു.

കാത്തിരുന്നത് ആയിരങ്ങള്‍
ഫോണ്‍4 ഉദ്ഘാടനത്തിന് സണ്ണി ലിയോണിനെ കാണാന്‍ ആയിരങ്ങളാണ് എത്തിയത്. കൊച്ചി എംജി റോഡ് അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരം ആയി.

നേരത്തേ എത്തി
ഓഗസ്റ്റ് 17 ന് 11 മണിക്കാണ് ഉദ്ഘാടനം പറഞ്ഞിരുന്നത്. എന്നാല്‍ സണ്ണി ലിയോണ്‍ അതിനും എത്രയോ മുമ്പ് തന്നെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ട്രാഫിക്ക് കുഴക്കി
എന്നാല്‍ എംജി റോഡിലെ ഫോണ്‍4 ഉദ്ഘാടനത്തിന് പ്രതീക്ഷിച്ച സമയത്ത് എത്തിച്ചേരാന്‍ സണ്ണി ലിയോണിന് കഴിഞ്ഞില്ല. കൊച്ചിയിലെ ട്രാഫിക് തന്നെയാണ് പണി പറ്റിച്ചത്. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച സമയത്ത് സണ്ണിയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല.

പുരുഷന്മാര് മാത്രമല്ല
സണ്ണി ലിയോണിനെ കാണാന്‍ തടിച്ചുകൂടിയത് പുരുഷന്മാര് മാത്രമായിരുന്നില്ല എന്നതാണ് സത്യം. ധാരളം സ്ത്രീകളും സണ്ണി ലിയോണിന് വേണ്ടി എംജി റോഡില്‍ കാത്ത് നിന്നു.

അവരുടെ സുരക്ഷ നോക്കണേ
അവതാരകയായ രഞ്ജി ഹരിദാസ് ഇക്കാര്യം പ്രത്യേകം എടുത്ത് പറയുകയും ചെയ്തു. തിരക്ക് കൂട്ടുന്നതിനിടയില്‍ അവരുടെ സുരക്ഷ കൂടി നോക്കണം എന്നായിരുന്നു ഉപദേശം. അവരെല്ലാം ധൈര്യത്തോടെയാണ് നില്‍ക്കുന്നത് എന്നും രഞഋജിനി ഹരിദാസ് പറഞ്ഞു.

രാവിലെ എട്ട് മണി മുതല്‍
11 മണിക്കാണ് ഉദ്ഘാടന ചടങ്ങ് പറഞ്ഞിരുന്നത് എങ്കിലും രാവിലെ എട്ട് മണിമുതല്‍ തന്നെ ആളുകള്‍ എംജി റോഡില്‍ എത്തി കാത്ത് നില്ക്കുന്നുണ്ടായിരുന്നു. സ്റ്റേജിന് ഏറ്റവും അടുത്ത് നിന്നവരെല്ലാം രാവിലെ തന്ന എത്തിയവരായിരുന്നു.

സണ്ണിയ്ക്കൊപ്പം ലഞ്ച്
ഫോണ്‍ 4 ല്‍ നിന്ന് അമ്പതിനായിരം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഫോണ്‍ വാങ്ങുന്നവര്‍ക്ക് സണ്ണി ലിയോണിനൊപ്പം ലഞ്ച് കഴിക്കാനുള്ള അവസരവും ഉണ്ട്. മൂന്ന് ലക്കി വിന്നേഴ്സിനെ തിരഞ്ഞെടുത്തിട്ടുണ്ട്. അതില്‍ ഒരാള്‍ സ്ത്രീയും ആണ്.

ബാദ്ഷാ ഹോ
മിലന് ലൂത്രിയ സംവിധാനം ചെയ്യുന്ന ബാദ്ഷാഹോ ന്നെ സണ്ണി ലിയോണ്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. അജയ് ദേവഗണും ഇലിയാന ഡിക്രൂസും ഇമ്രാന് ഹാഷ്മിയും ഒക്കെയാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

കനത്ത സുരക്ഷ
സണ്ണി ലിയോണിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് കൊച്ചിയില്‍ ഒരുക്കിയിട്ടുള്ളത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആരാധകരാണ് കൊച്ചിയില്‍ എത്തിയിട്ടുള്ളത്.
-
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ് -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ്












Click it and Unblock the Notifications