Get Updates
Get notified of breaking news, exclusive insights, and must-see stories!

സണ്ണി ലിയോണ്‍ വന്നപ്പോള്‍ ആര്‍ക്കും രഞ്ജിനിയെ വേണ്ട!!! ലൈവിന് താഴെ പൂരത്തെറിവിളി

കൊച്ചി: ഫോണ്‍4 ഷോറും ഉദ്ഘാടനം ചെയ്യാന്‍ സണ്ണി ലിയോണ്‍ എത്തിയപ്പോള്‍ പിന്നെ ആര്‍ക്കും രഞ്ജിനി ഹരിദാസിനെ വേണ്ടാത്ത സ്ഥിതിയായി. പറഞ്ഞതിനേക്കാള്‍ ഒരുമണിക്കൂറിലേറെ വൈകിയാണ് സണ്ണി ലിയോണ്‍ ഉദ്ഘാടനത്തിന് എത്തിയത്.

അതുവരെ ആരാധകരെ പിടിച്ചുനിര്‍ത്തിയത് രഞ്ജിനി ഹരിദാസ് ആയിരുന്നു. എന്നാല്‍ ഫേസ്ബുക്ക് ലൈവില്‍ ഇത് കണ്ടവര്‍ക്കൊന്നും രഞ്ജിനിയെ തീരെ പിടിച്ചിട്ടില്ലെന്ന് തോന്നുന്നു.

കേട്ടാല്‍ അറയ്ക്കുന്ന തെറികളാണ് പലരും രഞ്ജിനി ഹരിദാസിനെതിരെ ഉപയോഗിച്ചിരിക്കുന്നത്. ആദ്യമായിട്ടല്ല രഞ്ജിനി ഇങ്ങനെ സ്ലട്ട് ഷെയിമിന് വിധേയയാകുന്നത്.

കാത്തിരുന്നവര്‍ക്ക് മുന്നില്‍

കാത്തിരുന്നവര്‍ക്ക് മുന്നില്‍

11 മണിയോടെ ഉദ്ഘാടനത്തിനായി സണ്ണി ലിയോണ്‍ എത്തും എന്നായിരുന്നു വിവരം. എന്നാല്‍ ട്രാഫിക്കില്‍ പെട്ട് സണ്ണി ലിയോണ്‍ എത്താന്‍ ഒരുമണിക്കൂറോളം വൈകി..

രഞ്ജിനി ഹരിദാസ്

രഞ്ജിനി ഹരിദാസ്

എന്നാല്‍ സദസ്സിനെ ബോറടിപ്പിക്കാതെ അത്രയും നേരം പിടിച്ചുനിര്‍ത്തിയത് രഞ്ജിനി ഹരിദാസ് ആയിരുന്നു. പതിവ് രീതിയില്‍ ഇംഗ്ലീഷും മലയാളവും എല്ലാം കൂട്ടിക്കലര്‍ത്തി തന്നെ ആയിരുന്നു രഞ്ജിനിയുടെ പ്രകടനം.

പക്ഷേ തെറിവിളി

പക്ഷേ തെറിവിളി

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും രഞ്ജിനിയെ തെറിവിളിച്ചുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തി. നേരിട്ടായിരുന്നില്ല അത് എന്ന് മാത്രം. ഫോണ്‍4 ന്റെ ഫേസ്ബുക്ക് പേജിലെ ലൈവ് വീഡിയോയ്ക്ക് താഴെ ആയിരുന്നു അത്.

ഇറക്കിവിടാന്‍

ഇറക്കിവിടാന്‍

രഞ്ജിനി ഹരിദാസിനെ ആ സ്‌റ്റേജിന്റെ മുകളില്‍ നിന്ന് ഇറക്കിവിടാന്‍ ആണ് ചിലരുടെ ആഹ്വാനം. സണ്ണി ലിയോണ്‍ വൈകിയതിന് രഞ്ജിനി എന്ത് പിഴച്ചു.

തമാശയും ഉണ്ട്

തമാശയും ഉണ്ട്

എന്നാല്‍ തമാശ കലര്‍ത്തിയ പരിഹാസവുമായും ചിലര്‍ രംഗത്തുണ്ടായിരുന്നു. ഇനിയിപ്പോള്‍ രഞ്ജിനി ആയിരിക്കുമോ ഉദ്ഘാടനം ചെയ്യുക എന്നതായിരുന്നു ഇവരുടെ ചോദ്യം.

കേട്ടാല്‍ അറയ്ക്കുന്ന തെറികള്‍

കേട്ടാല്‍ അറയ്ക്കുന്ന തെറികള്‍

രഞ്ജിനി ഹരിദാസിനെ കുറിച്ച് കേട്ടാല്‍ അറയ്ക്കുള്ള തെറികളും ചിലര്‍ ഫേസ്ബുക്ക് ലൈവിന് താഴെ എഴുതി വിട്ടിട്ടുണ്ട്. പ്രസിദ്ധീകരണ യോഗ്യമല്ലാത്തവയാണ് അവ.

കണ്ട് മടുത്തില്ലേ

കണ്ട് മടുത്തില്ലേ

ഇത്ര നേരമായിട്ടും രഞ്ജിനിയെ തന്നെ കണ്ട് മടുത്തില്ലേ എന്നാണ് മറ്റ് ചിലരുടെ ചോദ്യം. സണ്ണി ലിയോണ്‍ വൈകുന്നതിന് കാരണം രഞ്ജിനി ആണ് എന്ന മട്ടിലാണ് മറ്റുചിലരുടെ പ്രതികരണം.

ക്യാമറ നേരെ പിടിക്കാന്‍

ക്യാമറ നേരെ പിടിക്കാന്‍

ഫേസ്ബുക്ക് ലൈവ് ചെയ്യുന്ന മൊബൈല്‍ ഫോണ്‍ നേരെ പിടിക്കാന്‍ ആയിരുന്നു മറ്റ് ചിലരുടെ ഉപദേശം. പലപ്പോഴും ദൃശ്യങ്ങള്‍ വ്യക്തമല്ലാതെ വന്നപ്പോള്‍ ആയിരുന്നു ഇത്.

ആ ഒരു ജിബി പോകുമോ?

ആ ഒരു ജിബി പോകുമോ?

സണ്ണി ലിയോണ്‍ വരുന്നത് കാണാന്‍ കാത്തിരുന്ന് ഒടുവില്‍ ഒരു ദിവസത്തെ ക്വാട്ടയായ ഒരു ജിബി ഫ്രീ ഡാറ്റ തീര്‍ന്നുപോകുമോ എന്നായിരുന്നു മറ്റ് ചിലരുടെ ആശങ്ക.

ചാര്‍ജ്ജ് തീര്‍ന്നുപോയാല്‍

ചാര്‍ജ്ജ് തീര്‍ന്നുപോയാല്‍

സണ്ണി ലിയോണ്‍ എത്തുന്നതിന് മുമ്പ് ലൈവ് വീഡിയോ ചെയ്യുന്ന ക്യാമറയിലെ ചാര്‍ജ്ജ് തീര്‍ന്നുപോയാല്‍ കൊലപാചതകം നടക്കും എന്നായിരുന്നു മറ്റൊരാളുടെ തമാശ കലര്‍ന്ന ഭീഷണി!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+