Get Updates
Get notified of breaking news, exclusive insights, and must-see stories!

സണ്ണി ലിയോണിന് കാവലൊരുക്കാന്‍ 8 സായുധ കമാന്‍ഡോകള്‍... 50 അംഗരക്ഷകര്‍!!! എന്നിട്ടും സംഭവിച്ചത്...

കൊച്ചി: കേരളത്തില്‍ എത്തിയ സണ്ണി ലിയോണിനെ കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് കൊച്ചി എംജി റോഡില്‍ തടിച്ചുകൂടിയത്. താരാരാധന അതിര് കടന്നാല്‍ എന്തൊക്കെ സംഭവിക്കും എന്ന് ആര്‍ക്കും പറയാന്‍ ആവില്ല. പ്രത്യേകിച്ച് സണ്ണി ലിയോണ്‍ ആകുമ്പോള്‍!!!

എന്തായാലും കേരള പോലീസ് ശക്തമായ സുരക്ഷയാണ് എംജി റോഡിലെ ഫോണ്‍4 ഷോപ്പിന് മുന്നില്‍ ഒരുക്കിയിരുന്നത്. പക്ഷേ അതിലും വെല്ലുന്ന സുരക്ഷയുമായാണ് സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയത്.

പക്ഷേ, എന്തൊക്കെ ഉണ്ട് എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം! ഒടുവില്‍ പോലീസിന് ലാത്തിച്ചാര്‍ജ്ജ് തന്നെ നടത്തേണ്ടി വന്നു...

സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍

വെറും ഒരു ബോളിവുഡ് സിനിമ താരം മാത്രം അല്ല സണ്ണി ലിയോണ്‍. അശ്ലീല സിനിമകളിലെ അഭിനയം അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും കേരളത്തിലെ ആരാധകര്‍ ഇപ്പോഴും ആ കണ്ണുകളോടെ തന്നെ ആണ് സണ്ണി ലിയോണിനെ കാണുന്നത്.

പ്രശ്‌ന സാധ്യത കൂടുതല്‍

പ്രശ്‌ന സാധ്യത കൂടുതല്‍

എംജി റോഡില്‍ അങ്ങനെ അടച്ചുറപ്പുള്ള വേദിയിലേക്കൊന്നും അല്ല സണ്ണി ലിയോണ്‍ വന്നത്. ആരാധകരാണെങ്കില്‍ തള്ളിക്കയറാന്‍ തയ്യാറായി നില്‍ക്കുന്നവരും. എന്തും സംഭവിച്ചേക്കാവുന്ന അവസ്ഥ.

പോലീസ് വിന്യാസം

പോലീസ് വിന്യാസം

എംജി റോഡില്‍ ഉദ്ഘാടന വേദിയ്ക്കടുത്ത് ശക്തമായ പോലീസ് വിന്യാസം ആയിരുന്നു ഉണ്ടായിരുന്നു. ആളുകളുടെ തിക്കും തിരക്കും കൂടിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ വേദിയില്‍ എത്തി നിര്‍ദ്ദേശങ്ങള്‍ നല്ഡകുന്നുണ്ടായിരുന്നു.

എന്നിട്ടും അടിപൊട്ടി

എന്നിട്ടും അടിപൊട്ടി

ഇത്രയൊക്കെ ആയിട്ടും പോലീസിന് ആളുകളുടെ തിരക്ക് നിയന്ത്രിക്കാന്‍ ആയില്ല. സണ്ണി ലിയോണ്‍ എത്തുന്നതിന് മുമ്പ് പോലീസിന് ലാത്തിച്ചാര്‍ജ്ജ് തന്നെ നടത്തേണ്ടി വന്നു.

കാത്തിരുന്ന് മടുത്തപ്പോള്‍

കാത്തിരുന്ന് മടുത്തപ്പോള്‍

11 മണിയോടെ സണ്ണി ലിയോണ്‍ ഉദ്ഘാടന വേദിയില്‍ എത്തും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഒരു മണിക്കൂറിലേറെ വൈകി അവിടെ എത്താന്‍. ഇതോടെയാണ് അക്ഷമരായ ജനക്കൂട്ടം വേദിയുടെ അടുത്തെത്തി ബഹളം വയ്ക്കാന്‍ തുടങ്ങിയത്. തുടര്‍ന്നായിരുന്നു ലാത്തിച്ചാര്‍ജ്ജ്.

സണ്ണി ലിയോണിന്റെ സുരക്ഷ

സണ്ണി ലിയോണിന്റെ സുരക്ഷ

പോലീസ് ഒരുക്കിയ സുരക്ഷ സംവിധാനത്തെ വെല്ലുന്നതായിരുന്നു സണ്ണി ലിയോണിന്റെ സ്വകാര്യ സുരക്ഷ സംവിധാനം. ഒട്ടുമിക്ക് ബോളിവുഡ് താരങ്ങള്‍ക്കും ഇപ്പോള്‍ ഇത്തരം സുരക്ഷ സേവനങ്ങള്‍ ഉണ്ട്.

സായുധ കമാന്‍ഡോകള്‍

സായുധ കമാന്‍ഡോകള്‍

എട്ട് സായുധ കമാന്‍ഡോകള്‍ ആയിരുന്നു വേദിയ്ക്ക് സമീപം സുരക്ഷ ഒരുക്കിയിരുന്നത്. ഇത് കൂടാതെ 50 അംഗരക്ഷകള്‍ വേറേയും ഉണ്ടായിരുന്നു.

സുരക്ഷിതയായി മടങ്ങി

സുരക്ഷിതയായി മടങ്ങി

ഇത്രയൊക്കെ ആള്‍ക്കൂട്ടം ഉണ്ടായിട്ടും സണ്ണി ലിയോണിന് നേര്‍ക്ക് ഒരു അധിക്ഷേപ പ്രയോഗം പോലും ഉണ്ടായില്ല എന്നതില്‍ മലയാളികള്‍ക്ക് ആശ്വസിക്കാം. സണ്ണി ലിയോണ്‍ വേദിയില്‍ നിന്ന് സുരക്ഷിതയായിത്തന്നെ മടങ്ങി.

രാവിലെ തന്നെ എത്തി

രാവിലെ തന്നെ എത്തി

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാവിലെ തന്നെ സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രാവിലെ എട്ടേകാലോടെ ആയിരുന്നു വിമാനം ഇറങ്ങിയത്.

സണ്ണി എത്തുംവരെ

സണ്ണി എത്തുംവരെ

സണ്ണി ലിയോണ്‍ എത്തുന്നതുവരെ സദസ്സിനെ പിടിച്ചുനിര്‍ത്തിയത് രഞ്ജിനി ഹരിദാസ് ആയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+