ശബരിമല സന്നിധാനത്ത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തുറന്നു
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പൂര്‍ത്തിയാക്കിയ അത്യാധുനിക സംവിധാനത്തോട് കൂടിയുള്ള ആശുപത്രി ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് ആശുപത്രി കെട്ടിടെ ഭക്തര്‍ക്ക് സമര്‍പ്പിച്ചത്. ആറു മാസം കൊണ്ടാണ് അത്യാധുനിക സംവിധാനമുള്ള ഈ ആശുപത്രി കെട്ടിടം സന്നിധാനത്ത് നിര്‍മ്മച്ചത്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, രാജു എബ്രഹാം എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അടിയന്തര വൈദ്യസഹായം ഒരുക്കുവാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാവും.

ബിഎസ്എന്‍എലാണ് ആശുപത്രിയുടെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത്. 20 പാസഞ്ചര്‍ ബെഡ് ലിഫ്റ്റ്, ജനറേറ്റര്‍ എന്നിവ ഉടന്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചെന്നൈയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സംഭാവന ചെയ്ത ഓഫ് റോഡ് എമര്‍ജന്‍സി വെഹിക്കിള്‍ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അധികതര്‍ അറിയിച്ചു.
ഓപ്പറേഷന്‍ തിയേറ്റര്‍, ഐസിയു, ലാബ്, ഒപി, ഇസിജി റൂം, ഫാര്‍മസി, അത്യാഹിത വിഭാഗം ,തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ആളുപത്രിയില്‍ ലഭ്യമാണ്. പതിനെണ്ണായിരം ചതുരശ്രീ അടിയുളള വിസ്തൃതിയിലുള്ള കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യം ഫണ്ടില്‍ നിന്നും 5.43കോടി രൂപ ചിലവഴിച്ച് ആറു മാസം കൊണ്ട് മൂന്നു നിലകളുള്ള കെട്ടിട്ടം നിര്‍മ്മിച്ചത്.












Click it and Unblock the Notifications