കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെതിരായ നീക്കങ്ങള്‍ക്ക് സൂപ്പര്‍ താരത്തിന്റെ പിന്തുണ; ആരാണ് ആ താരം? മെസേജ് അയച്ചു

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് പുതിയ തലത്തിലേക്ക് കടന്നതോടെ ദിലീപിന് കുരുക്ക് മുറുകുന്നു എന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. മൂന്ന് ദിവസം ചോദ്യം ചെയ്യാന്‍ ഹൈക്കോടതി സമയം അനുവദിച്ചതോടെ ക്രൈംബ്രാഞ്ച് നീക്കം അതിവേഗത്തിലാണ്. ഇന്ന് രാവിലെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ദിലീപും മറ്റു പ്രതികളുമെത്തി.

ആദ്യം എല്ലാവരെയും ഒറ്റയ്ക്കും ശേഷം ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ചോദ്യാവലികള്‍ നേരത്തെ തയ്യാറാക്കിയിരുന്നു. അതിനിടെ ദിലീപിനെ കുരുക്കിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുകയാണ്. തന്റെ നീക്കങ്ങള്‍ക്ക് സൂപ്പര്‍ താരം പിന്തുണ അറിയിച്ചുവെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു...

 10 ലക്ഷം രൂപ വാങ്ങി, സന്ധ്യയെ ബന്ധപ്പെടുമെന്ന് പറഞ്ഞു... ബാലചന്ദ്ര കുമാറിനെ കുരുക്കാന്‍ ദിലീപ് 10 ലക്ഷം രൂപ വാങ്ങി, സന്ധ്യയെ ബന്ധപ്പെടുമെന്ന് പറഞ്ഞു... ബാലചന്ദ്ര കുമാറിനെ കുരുക്കാന്‍ ദിലീപ്

1

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണ്. ഫെബ്രുവരിയില്‍ വിധി പ്രസ്താവിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. കേസിലെ പല സാക്ഷികളും കൂറുമാറിയിരുന്നു. ദിലീപിന് അനുകൂലമായ സാഹചര്യമാണ് കേസിലുള്ളത് എന്ന വിലയിരുത്തലുമുണ്ടായിരുന്നു. അതിനിടെയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

2

നടി ആക്രമിക്കപ്പെട്ട വീഡിയോ ദിലീപ് വീട്ടില്‍ വച്ച് കണ്ടു, ഒരു വിഐപിയാണ് വീഡിയോ ദിലീപിന്റെ വീട്ടിലെത്തിച്ച് നല്‍കിയത്, ദിലീപും കേസിലെ പ്രതി പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ ബന്ധമുണ്ട്... തുടങ്ങി ദിലീപിന് തിരിച്ചടിയാകുന്ന കാര്യങ്ങളാണ് ബാലചന്ദ്രകുമാര്‍ സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞത്. ഇതിനെല്ലാം തെളിവുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

3

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്ന ആരോപണവും ബാലചന്ദ്രകുമാര്‍ നടത്തി. ഈ വിഷയത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ ദിലീപിനെതിരെ രണ്ടു കേസുകളാണുള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. പോലീസുകാരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതിയും.

4

മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞ കാര്യങ്ങള്‍ ബാലചന്ദ്ര കുമാര്‍ പോലീസിനോടും പറഞ്ഞു. നേരത്തെ ഇദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കിയിരുന്നു. വാട്‌സാപ്പ് മെസ്സേജുകള്‍, ശബ്ദ രേഖകള്‍ എന്നിവ സഹിതമാണ് മുഖ്യമന്ത്രിക്കുള്ള ബാലചന്ദ്ര കുമാറിന്റെ പരാതി. ഏറ്റവും ഒടുവില്‍ 20 ശബ്ദ രേഖകള്‍ കൂടി ബാലചന്ദ്ര കുമാര്‍ പോലീസിന് കൈമാറുകയുണ്ടായി.

യുപിയില്‍ ഉവൈസിയുടെ വന്‍ പ്രഖ്യാപനം; 2 പാര്‍ട്ടികളുമായി സഖ്യം... 2 മുഖ്യമന്ത്രി, 3 ഉപമുഖ്യമന്ത്രിമാര്‍യുപിയില്‍ ഉവൈസിയുടെ വന്‍ പ്രഖ്യാപനം; 2 പാര്‍ട്ടികളുമായി സഖ്യം... 2 മുഖ്യമന്ത്രി, 3 ഉപമുഖ്യമന്ത്രിമാര്‍

5

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ കേസെടുത്തതോടെ ഏത് സമയവും അറസ്റ്റ് ചെയ്യുമെന്ന സാഹചര്യം വന്നു. ഇതോടെ ദിലീപ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലെത്തി. ഹൈക്കോടതി ജാമ്യം നല്‍കിയില്ല. എന്നാല്‍ ഹര്‍ജി തള്ളിയതുമില്ല. പകരം മൂന്ന് ദിവസം ദിലീപിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് അനുമതി നല്‍കുകയായിരുന്നു.

6

ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ഇന്ന് മുതല്‍ മൂന്ന് ദിവസം കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നത്. ആദ്യം പ്രതികളുടെ വിശദീകരണം കേള്‍ക്കുകയാകും അന്വേഷണ സംഘം. പിന്നീട് തങ്ങള്‍ക്ക് ലഭിച്ച തെളിവുകള്‍ സംബന്ധിച്ച് ചോദിച്ചറിയും. ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും. ഇതിന്റെ വീഡിയോ എടുക്കും. റിപ്പോര്‍ട്ട് വ്യാഴാഴ്ച കോടതിയില്‍ നല്‍കും. ശേഷമായിരിക്കും അറസ്റ്റ് വേണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുക.

7

അതേസമയം, ദിലീപിനെതിരായ കേസില്‍ ഒട്ടേറെ താരങ്ങള്‍ തനിക്ക് പിന്തുണ അറിയിച്ചുവെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു. അറിയുന്നവരും അല്ലാത്തവരുമെല്ലാം പിന്തുണ അറിയിച്ചു രംഗത്തുവന്നിട്ടുണ്ട്. മലയാളത്തിലെ ഒരു സൂപ്പര്‍ താരം എനിക്ക് പിന്തുണ അറിയിച്ച് മെസേജ് അയച്ചു. കേസുമായി മുന്നോട്ട് പോകാന്‍ അദ്ദേഹം പിന്തുണച്ചു. സംവിധായകരും നിര്‍മാതാക്കളും പിന്തുണ നല്‍കുന്നുണ്ടെന്നും ബാലചന്ദ്ര കുമാര്‍ ഏഷ്യാനെറ്റിനോട് പറഞ്ഞു.

Recommended Video

cmsvideo
actress attack case,dileep,crime branch,questioned

English summary
Super Star in Malayalam Movie Supported Moves Against Actor Dileep; Says Director Balachandra Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X