കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷ് കുമാര്‍ മോഹന്‍ലാലിനെ പത്തനാപുരത്ത് എത്തിച്ചത് ബ്ലാക്ക് മെയ്ല്‍ ചെയ്ത്?

  • By Desk
Google Oneindia Malayalam News

മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ പത്തനാപുരത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുന്നു. മോഹന്‍ലാലിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ദേശീയ അവാര്‍ഡ് ജേതാവായ സലീംകുമാര്‍ താര സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചത് വിവാദത്തിന് ആക്കം കൂട്ടി. മോഹന്‍ലാല്‍ സംഘടനയുടെ നിര്‍ദ്ദേശം ലംഘിച്ചു എന്നാണ് പരാതി.

<strong>മോഹന്‍ലാല്‍ ഗണേഷിന് വേണ്ടി വോട്ട് തേടിയതില്‍ പ്രതിഷേധിച്ച് സലീം കുമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചു</strong>മോഹന്‍ലാല്‍ ഗണേഷിന് വേണ്ടി വോട്ട് തേടിയതില്‍ പ്രതിഷേധിച്ച് സലീം കുമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചു

അതേസമയം, എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ ഗണേഷ് കുമാര്‍, മോഹന്‍ലാലിനെ പത്തനാപുരത്ത് എത്തിച്ചത് ബ്ലാക്ക് മെയ്ല്‍ ചെയ്തിട്ടാണ് എന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. യു ഡി എഫ് സ്ഥാനാര്‍ഥിയായ ജഗദീഷ് മനോരമയോട് പ്രതികരിക്കവേയാണ് ഈ സൂചന നല്‍കിയത്. മോഹന്‍ലാല്‍ എത്തിയത് ഗണേഷ് കുമാര്‍ ബ്ലാക് മെയില്‍ ചെയ്തിട്ടാണ് എന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ തന്നെ വിളിച്ചറിയിച്ചു എന്നാണ് ജഗദീഷ് പറഞ്ഞത്.

mohanlal-ganeshkumar-jagatheesh

മഹാനായ നടനായ മോഹന്‍ലാലിനെ ബ്ലാക്് മെയില്‍ ചെയ്താണ് ഗണേഷ് കുമാര്‍ പ്രചാരണത്തിന് എത്തിച്ചതെങ്കില്‍ അത് മോശമായിപ്പോയി എന്നും ജഗദീഷ് പറഞ്ഞു. മോഹന്‍ലാല്‍ പ്രചാരണത്തിന് എത്തിയതില്‍ തനിക്ക് വിഷമമുണ്ട്. അമ്മയിലെ പല അംഗങ്ങള്‍ക്കും ഇക്കാര്യത്തില്‍ വിഷമമുണ്ട്. താരസംഘടനയായ അമ്മയിലെ അംഗങ്ങളില്‍ പലരും ഇക്കാര്യം ജഗദീഷിനെ വിളിച്ച് അറിയിച്ചിട്ടുണ്ടത്രെ.

മോഹന്‍ലാല്‍ പത്തനാപുരത്ത് പ്രചാരണത്തിന് വന്നതില്‍ തനിക്ക് പരിഭവമില്ല എന്നാണ് ഭീമന്‍ രഘു പറയുന്നത്. മോഹന്‍ലാല്‍ അല്ല ആര് വന്നാലും പത്തനാപുരത്ത് താന്‍ തന്നെ ജയിക്കുമെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാല്‍ വന്നതിന് പിന്നിലെ കാരണം എന്താണെന്ന് തനിക്കറിയില്ല. മോഹന്‍ലാലോ വേറെ ആരെങ്കിലുമോ അല്ല, പത്തനാപുരത്തെ ജനങ്ങളാണ് ഇവിടെ വോട്ടുചെയ്യാന്‍ പോകുന്നത്.

English summary
Mohanlal election campaign invites controversy in Pathanapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X