50/ 50 പദ്ധതിയുമായി സപ്ലൈകോ: അരി ഉള്‍പ്പെടെ 50 ജനപ്രിയ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറും
തിരുവനന്തപുരം: സപ്ലൈകോ അമ്പതാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 25ന് രാവിലെ 11.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യമന്ത്രി അഡ്വ. ജി ആർ അനിൽ അധ്യക്ഷനാവും. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
50 വർഷം പ്രമാണിച്ച് സപ്ലൈകോ നടപ്പാക്കുന്ന 50/50 പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ജൂൺ 25 മുതൽ 50 ദിവസത്തേക്ക് സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉൽപ്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടെ 50 ജനപ്രിയ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും നൽകുന്നതാണ് 50/ 50 പദ്ധതി.

50 ദിവസത്തേക്ക് നോൺ സബ്സിഡി സാധനങ്ങൾക്ക് നിലവിൽ സപ്ലൈകോ വിൽപ്പന ശാലകളിൽ ലഭിക്കുന്നതിനേക്കാൾ 10 ശതമാനം അധിക വിലക്കുറവ് നൽകുന്ന സപ്ലൈകോ ഹാപ്പി അവേഴ്സ് ഫ്ലാഷ് സെയിൽ പദ്ധതിയുടെ ഉദ്ഘാടനവും അയ്യങ്കാളി ഹാളിൽ നടക്കും. ജൂൺ 25 മുതൽ 50 ദിവസത്തേക്ക് ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു മണി വരെയായിരിക്കും ഈ വിലക്കുറവ്. അമ്പതാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കുന്ന കോർപ്പറേറ്റ് വീഡിയോയുടെ റിലീസും ചടങ്ങിൽ നടക്കും.
എല്ലാ ജില്ലകളിലും ഒരു സൂപ്പർമാർക്കറ്റു വീതം ആധുനിക രീതിയിൽ നവീകരിച്ച് 'സിഗ്നേച്ചർ മാർട്ട്' എന്ന പേരിൽ പ്രവർത്തനമാരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും, ഫുഡ് ഫോർ തോട്ട് എന്ന സെമിനാർ പരമ്പരയുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. ഓരോ ജില്ലയിലും ഓരോന്ന് വീതം വിവിധ വിഷയങ്ങളിൽ 12 ജില്ലകളിൽ ഒരു വർഷത്തിനുള്ളിൽ നടത്തുന്ന സെമിനാർ പരമ്പരയാണ് 'ഫുഡ് ഫോർ തോട്ട്'.
ഉദ്ഘാടന ചടങ്ങിൽ തിരുവനന്തപുരം മേയർ എസ് ആര്യ രാജേന്ദ്രൻ, ഡോ. ശശി തരൂർ എംപി, ആന്റണി രാജു എംഎൽഎ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, വികെ പ്രശാന്ത് എംഎൽഎ, ഭക്ഷ്യവകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ. സജിത് ബാബു, നഗരകാര്യ വകുപ്പ് ഡയറക്ടറും മുൻ സപ്ലൈകോ ജനറൽ മാനേജറുമായ സൂരജ് ഷാജി, തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ ടാക്സ് അപ്പിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ തുടങ്ങിയവർ മുഖ്യാതിഥികളാവും. സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ, സപ്ലൈകോ മേഖല മാനേജർ ജ്യോതി ലക്ഷ്മി തുടങ്ങിയവരും പങ്കെടുക്കും.
അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സപ്ലൈകോ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ശബരി ബ്രാൻഡിൽ കൂടുതൽ ഉൽപ്പന്നങ്ങൾ ഇറക്കുന്നത് ഉൾപ്പെടെയുള്ള മറ്റു 11 പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications