Get Updates
Get notified of breaking news, exclusive insights, and must-see stories!

കളിക്കാർ ഗോളടിക്കും, സപ്ലൈകോയിൽ വില കുറയും! ലോകകപ്പ് ആവേശത്തിൽ വൻ ഓഫറുകളുമായി സപ്ലൈകോ!

ഫുട്ബോൾ ലോകകപ്പിന്റെ ആവേശം മലയാളികളുടെ അടുക്കളകളിലേക്ക് എത്തിക്കാൻ വേറിട്ട ഓഫർ പദ്ധതിയുമായി സപ്ലൈകോ. തെരഞ്ഞെടുത്ത 11 ശബരി ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ വിലക്കിഴിവ് നൽകുന്ന 'സപ്ലൈകോ സോക്കർ ഇലവൻ' പദ്ധതിയാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പിൽ മത്സരിക്കുന്ന 11 പ്രമുഖ ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ ഓഫർ തയ്യാറാക്കിയിരിക്കുന്നത്.

നിങ്ങൾ പിന്തുണയ്ക്കുന്ന പ്രിയപ്പെട്ട ടീമുകൾ മൈതാനത്ത് നേടുന്ന ഓരോ ഗോളും ഇനി മുതൽ നിങ്ങളുടെ പോക്കറ്റ് ചോരാതെ കാക്കും. ഓരോ മത്സരത്തിലും സപ്ലൈകോ ഇലവനിൽ ഉൾപ്പെട്ടിട്ടുള്ള ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനമായിരിക്കും ശബരി ഉത്പന്നങ്ങൾക്ക് വിലക്കിഴിവായി ലഭിക്കുക. ഉദാഹരണത്തിന്, ബ്രസീൽ ഒരു മത്സരത്തിൽ മൂന്ന് ഗോൾ നേടിയാൽ, ശബരി മഞ്ഞൾപൊടിയ്ക്ക് അടുത്ത മത്സരം ആരംഭിക്കുന്നതുവരെ 3 ശതമാനം അധിക വിലക്കിഴിവ് ഉപഭോക്താക്കൾക്ക് ലഭിക്കും.

ഓഫറിന്റെ പ്രധാന നിബന്ധനകൾ ഇങ്ങനെയാണ്

മത്സരത്തിന്റെ നിശ്ചിത സമയത്തോ അധിക സമയത്തോ നേടുന്ന ഗോളുകൾ മാത്രമേ ഈ ഡിസ്‌കൗണ്ടിനായി പരിഗണിക്കുകയുള്ളൂ. പെനാൽറ്റി ഷൂട്ടൗട്ടിൽ നേടുന്ന ഗോളുകൾ വിലക്കിഴിവിനായി കണക്കിലെടുക്കില്ല. ഓരോ ടീമിന്റെയും ഗോളടിക്ക് അനുസരിച്ചുള്ള ഈ പ്രത്യേക വിലക്കിഴിവ് നിരക്ക്, ആ ടീമിന്റെ അടുത്ത മത്സരം ആരംഭിക്കുന്നത് വരെ മാത്രമായിരിക്കും പ്രാബല്യത്തിൽ ഉണ്ടാകുക. ഒരു ടീം ലോകകപ്പിൽ നിന്ന് പുറത്തായാൽ ആ ടീമുമായി ബന്ധപ്പെടുത്തിയ ശബരി ഉൽപ്പന്നത്തിന്റെ ഓഫറും അവസാനിക്കും.

world-cup-1781104706 jpg

ബ്രസീൽ, ജർമ്മനി, നെതർലാൻഡ്സ്, സ്പെയിൻ, ബെൽജിയം, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, പോർച്ചുഗൽ, ക്രൊയേഷ്യ, മൊറോക്കോ എന്നീ 11 വമ്പൻ ടീമുകളാണ് സപ്ലൈകോയുടെ സോക്കർ ഇലവൻ പദ്ധതിയിൽ ഇടംപിടിച്ചിരിക്കുന്നത്. സപ്ലൈകോ സ്റ്റോറുകളിൽ നിലവിലുള്ള സാധാരണ വിലക്കുറവിന് പുറമെയായിരിക്കും ഈ ലോകകപ്പ് സ്പെഷ്യൽ ഓഫർ ഉപഭോക്താക്കൾക്ക് ലഭിക്കുക.

ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന് നാളെയാണ് ഔദ്യോഗികമായി കിക്ക് ഓഫ്‌ കുറിക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പാണ് ഇത്. 12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ഇത്തവണ കിരീടത്തിനായി പോരാടുന്നത്. ലോകകപ്പ് ആവേശം കൊടുമുടി കയറുന്നതോടെ സപ്ലൈകോ സ്റ്റോറുകളിലും വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് കണക്കുകൂട്ടൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+