Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയിലെ പിന്തുണ: എന്‍സിപി കേരള ഘടകം പിളര്‍പ്പിലേക്ക്

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ ബിജെപിയെ പുറത്ത് നിന്ന് പിന്തുണക്കാന്‍ എന്‍സിപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകത്തെ പിളര്‍പ്പിലേക്ക് നയിച്ചേക്കും. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയപ്പോള്‍ മറ്റൊരു വിഭാഗം ബിജെപിക്കുള്ള പിന്തുണയെ അംഗീകരിച്ചും രംഗത്തെത്തി.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനും എംഎല്‍എ എകെ ശശീന്ദ്രനും ആണ് ദേശീയ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് തോമസ് ചാണ്ടി ബിജെപിക്ക് പിന്തുണ നല്‍കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായക്കാരനാണ്.

NCP

ഉഴവൂര്‍ വിജയനും എകെ സശീന്ദ്രനും പരസ്യമായി കേന്ദ്ര നേതൃത്വത്തെ വിമര്‍ശിച്ചു. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടമായ മതേതരത്വത്തില്‍ നിന്നുള്ള പിന്‍മാറ്റമാണിതെന്നാണ് ഉഴവൂര്‍ വിജയന്റെ അഭിപ്രായം. ബിജെപിയെ പിന്തുണക്കുന്ന സാഹചര്യം വന്നാല്‍ പാര്‍ട്ടിയില്‍ തുടരില്ലെന്നും വിജയന്‍ വ്യക്തമാക്കി.

ശരത് പവാറിന്റെ തീരുമാനം അംഗീകരിക്കാത്തവര്‍ പാര്‍ട്ടിയില്‍ തുടരേണ്ടതില്ലെന്നാണ് തോമസ് ചാണ്ടി പ്രതികരിച്ചത്. ബിജെപിയെ തൊട്ടുകൂടാത്ത പാര്‍ട്ടിയായി കണക്കാക്കേണ്ടതില്ലെന്നും തോനസ് ചാണ്ടി പറയുന്നു.

ഒകടോബര്‍ 20 ന് പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ ചേരുന്നുണ്ട്. ഈ യോഗത്തോടെ കേരളത്തിലെ എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ മറനീക്കി പുറത്ത് വരും.

മഹാരാഷ്ട്രയില്‍ ബിജെപി ആവശ്യപ്പെടാതെ തന്നെ എന്‍സിപി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഈ പിന്തുണ സ്വീകരിക്കുമോ എന്ന് ഉറപ്പില്ല. ശിവസേനയുമായി സഖ്യമുണ്ടാക്കണം എന്നതാണ് ആര്‍എസ്എസ് നേതൃത്വവും ആഗ്രഹിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+