Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ്പാ വൈറസ്: സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വകക്ഷി പിന്തുണ

കോഴിക്കോട്: നിപ്പാ വൈറസ് ബാധയെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വ്വകക്ഷി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗം അഭിനന്ദിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയോടെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും വിദഗ്ധ ഡോക്ടര്‍മാരും സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്ന് യോഗം വിലയിരുത്തി. തുടര്‍ന്ന് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിനിധികള്‍ പിന്തുണ ഉറപ്പ് നല്‍കി.

ആരോഗ്യവകുപ്പു മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തൊഴില്‍ വകുപ്പ് ടി.പി രാമകൃഷ്ണന്‍, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.പി മാരായ മുല്ലപ്പളളി രാമചന്ദ്രന്‍, എം.കെ രാഘവന്‍, എം.എല്‍.എ മാരായ സി.കെ നാണു, എ. പ്രദീപ്കുമാര്‍, ഡോ. എം.കെ മുനീര്‍, കെ ദാസന്‍, വി.കെ.സി മമ്മത്‌കോയ, പി.ടി.എ. റഹീം, പുരുഷന്‍ കടലുണ്ടി, ഇ.കെ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും സംസാരിച്ചു.

news

Recommended Video

cmsvideo
    നിപ വൈറസിന് സൗജന്യ ചികിത്സയുമായി ഡോക്ടർ അജയ് | Oneindia Malayalam

    ജില്ലാ കലക്ടര്‍ യു.വി ജോസ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത, ഡി.എം.ഒ ഡോ. വി ജയശ്രീ, കോര്‍പ്പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡോ. അരുണ്‍കുമാര്‍ എന്നിവര്‍ നടപടിക്രമങ്ങള്‍ വിശദീകരിച്ചു. മഴക്കാല പൂര്‍വ്വ ശൂചീകരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം വിവിധ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങാന്‍ യോഗം തീരുമാനിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+