ലക്ഷദ്വീപിന് പിന്തുണ: കേരള നിയമസഭ സംയുക്ത പ്രമേയം പാസാക്കിയേക്കും
തിരുവനന്തപുരം: പുതിയ അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി പ്രതിഷേധിക്കുന്ന ലക്ഷദ്വീപ് ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കിയേക്കും. ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ നല്‍കികൊണ്ട് നിയമസഭ സംയുക്ത പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം നിരവധിയാളുകള്‍ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിനുള്ള നടപടി ക്രമങ്ങൾ ഓഫീസ് പരിശോധിച്ച് വരികയാണ് സ്പീക്കര്‍ എംബി രാജേഷ് വ്യക്തമാക്കി.
നാളെയാണ് സഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. അതിന് ശേഷം അടുത്ത നിയമസഭ വീണ്ടും ചേരും. നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള ചര്‍ച്ചയായിരിക്കും ആദ്യം നടക്കുക. ഇതിന് ശേഷം ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയമം പാസാക്കാനുള്ള സാധ്യതയാണ് സ്പീക്കറുടെ ഓഫീസ് പരിശോധിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍ ഉള്‍പ്പടേയുള്ളര്‍ വിഷയത്തില്‍ സംയുക്ത പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Recommended Video


നിയമസഭയില്‍ ഇത്തവണ ബിജെപിക്ക് അംഗത്വമില്ലാത്തിനാല്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും മുഴുവൻ എംഎൽഎമാരും ചേർന്ന് സംയുക്തമായിട്ടാവും പ്രമേയം പാസാക്കുക. ഇരുചേരിയിലേയും പാര്‍ട്ടികള്‍ ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ വിമര്‍ശിക്കുന്നവരാണ്. അതേസമയം പ്രതിഷേധം വകവെക്കാതെ കൂടുതല്‍ നടപടികളുമായി മുന്നോട്ടു പോവുകയാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഘോടാ പട്ടേല്‍. എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യ വത്കരിക്കുന്നതിന്‍റെ നീക്കങ്ങളും പുരോഗമിക്കുകയാണ്.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി കാജല്‍ അഗര്‍വാളിന്റെ ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications