ലക്ഷദ്വീപിന് ഐക്യദാർഢ്യം: ഇടത് എംപിമാർ നാളെ രാജ്ഭവന് മുന്നില്‍ പ്രതിഷേധ സമരം നടത്തും
ദില്ലി: ലക്ഷദ്വീപിലെ ജനാധിപത്യം അട്ടിമറിക്കുന്നതിനും കോർപ്പറേറ്റ് കൊള്ളയ്ക്ക് പരവതാനി വിരിക്കുന്നതിനുമെതിരായ ചെറുത്തുനിൽപുകൾ വിട്ടുവീഴ്ചകളില്ലാതെ തുടരുമെന്ന് സിപിഎം എംപി വി ശിവദാസന്‍. തൊഴിലും വരുമാനവും നിഷേധിച്ച് ലക്ഷദ്വീപ് ജനതയെ സാമ്പത്തിക പ്രതിസന്ധിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിടുന്ന കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധത തുറന്നു കാട്ടപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
പ്രഫുൽ പട്ടേൽ എന്ന സംഘപരിവാർ ഏജൻ്റിനെ മുന്നിൽ നിർത്തി ലക്ഷദ്വീപ് ജനതയോട് പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധം അവസാനിപ്പിക്കണം. അധിനിവേശത്തിൻ്റെ യുക്തികൾ കൊണ്ട് ഒരു ജനതയുടെ ജീവിതത്തെ തീരാ ദുരിതത്തിൻ്റെ തടവിലാക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം. ജനങ്ങളെ അടിച്ചമർത്താൻ രൂപം കൊടുത്ത കരിനിയമങ്ങൾ പിൻവലിക്കണം.

Recommended Video

ലക്ഷദ്വീപിലെ ജനപ്രതിനിധികളിൽ നിന്നും കവർന്നെടുന്ന അധികാരങ്ങളും അവകാശങ്ങളും തിരിച്ച് നൽകണം. സർവീസിൽ നിന്നും പിരിച്ച് വിടപ്പെട്ട മുഴുവനാളുകളെയും തിരിച്ചെടുക്കണം. ഏകാധിപതിയായ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം. ദ്വീപിൻ്റെ സാംസ്കാരിക ജീവിതത്തെ, മനുഷ്യരുടെ ഭക്ഷണ ശീലത്തെ ഉൾപ്പടെ നിയന്ത്രിക്കുവാനുള്ള വികൃത നീക്കം അനുവദിച്ചു കൊടുക്കരുത്.
ചരക്കു നീക്കമുൾപ്പെടെയുള്ള കാര്യങ്ങളിൽ കേരളവുമായുള്ള ജൈവിക ബന്ധം അറുത്തുമാറ്റാൻ അനുവദിക്കരുത്. ലക്ഷദ്വീപിനൊപ്പമാണ്
ജനാധിപത്യത്തിനൊപ്പമാണ്. ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ എംപിമാർ നാളെ രാജ്ഭവനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിക്കുന്നു.
വേറിട്ട ലുക്ക് പരീക്ഷിച്ച് റാഷി ഖന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്












Click it and Unblock the Notifications