സ്വരാജിനെ പിന്തുണച്ചു: പിന്നാലെ രണ്ട് പരിപാടികളില്‍ നിന്ന് ഒഴിവാക്കി; തുറന്ന് പറഞ്ഞ് മുഹമ്മദ് അബ്ബാസ്
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥി സ്വരാജിനെ പിന്തുണച്ച് സംസാരിച്ചതിനെ പേരില്‍ നിശ്ചയിച്ചുറപ്പിച്ച പരിപാടികള്‍ റദ്ദായതായി സാഹിത്യകാരന് മുഹമ്മദ് അബ്ബാസ്. രണ്ട് പരിപാടികള്‍ റദ്ദായതില്‍ ഒരു കൂട്ടർ രാഷ്ട്രീയം മറ്റൊന്നാണെന്ന് പറഞ്ഞ് തന്നെയാണ് ഒഴിവാക്കിയതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഒഴിവാക്കുന്നുവെന്നാണ് രണ്ടാമത്തെ കൂട്ടർ പറഞ്ഞതെന്നും അബ്ബാസ് വ്യക്തമാക്കുന്നുണ്ട്. സ്വരാജിനെ പിന്തുണക്കുന്നത് അധികാരത്തോടുള്ള ദാസ്യമാണെന്ന എഴുത്തുകാരന് പി എഫ് മാത്യൂസിന്റെ പ്രതികരണവും അബ്ബാസ് പങ്കുവെച്ചിട്ടുണ്ട്. അബ്ബാസിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ദാസ്യ വേലയ്ക്കുള്ള കൂലി കിട്ടിത്തുടങ്ങിയ വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു. മത സംഘടനകളും, വര്‍ഗ്ഗീയ കക്ഷികളും, സ്ത്രീകള്‍ക്ക് പ്രവേശനം നല്കാത്തവരും സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കില്ലെന്ന നിലപാടുളളതിനാല്‍ എനിക്ക് ലഭിക്കുന്ന ക്ഷണങ്ങള്‍ കുറവാണ്. ന്റെ പെയിന്റ് പണി മുടങ്ങുന്ന പരിപാടികളും ഞാന്‍ ഏല്‍ക്കാറില്ല.
ഇത്തവണത്തെ വായനാ വാരത്തിന് ഏറ്റ പരിപാടികളില്‍ രണ്ടെണ്ണം ഞാന്‍ ഭരണവര്‍ഗത്തിന് ദാസ്യ വേല ചെയ്യുന്നത് കൊണ്ട് ഒഴിവായി കിട്ടിയിട്ടുണ്ട്. ഒരു കൂട്ടര് ഫോണില്‍ വിളിച്ച് അന്തസായി അവരുടെ രാഷ്ട്രീയം ഇന്നതാണെന്ന് പറഞ്ഞ്, എന്നെ പരിപാടിയില്‍ നിന്ന് ഒഴിവാക്കി (അവര്‍ക്കെന്റെ സല്യൂട്ട് ).
മറ്റൊരു കൂട്ടര് നേരിട്ട് വിളിക്കാതെ മെസേജ് അയച്ച് സാങ്കേതികത പറഞ്ഞ് തടിയൂരാന്‍ നോക്കി. പക്ഷെ എന്താണ് ഈ സാങ്കേതികത എന്ന് ചോദിച്ചപ്പൊ കിട്ടേണ്ടത് കിട്ടി. പരിപാടികള്‍ക്ക് വിളിക്കുന്നവര്‍ ഇനിയെങ്കിലും ശ്രദ്ധിക്കുക. ഞാന്‍ ഇടതുപക്ഷത്ത് നില്ക്കുന്ന ആളാണ്. അഥവാ അന്തം കമ്മിയാണ്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. ധാരാളം മതിലും ബോര്‍ഡും ബാനറുകളും അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് വേണ്ടി പ്രതിഫലം വാങ്ങാതെ എഴുതിയിട്ടുമുണ്ട്. ഇടതുപക്ഷ ആശയങ്ങള്‍ സ്വീകരിച്ച ശേഷമാണ് ഞാന്‍ എഴുത്തുകാരനായത്. അതായത് പത്തൊമ്പതാം വയസ്സില്‍.
എഴുത്തുകാരന് എന്ന ലേബല്‍ കിട്ടിയത് നാല്‍പ്പത്തി അഞ്ചാം വയസ്സിലാണ്. എന്റെ രാഷ്ട്രീയം എനിക്ക് പൊതിഞ്ഞു കെട്ടി ആരും കാണാതെ ഒളിപ്പിച്ചു വെക്കാനുള്ളതല്ല. പറയാനും എഴുതാനും പ്രവര്‍ത്തിക്കാനുമുള്ളതാണ്. അത്രയൊന്നും അറിയപ്പെടാത്ത എന്റെ ദാസ്യ വേലയ്ക്ക് ഇത്രയും പ്രതിഫലം കിട്ടിയെങ്കില്‍ അറിയപ്പെടുന്ന മറ്റുള്ളവരുടെ വേലയ്ക്ക് എന്തൊക്കെ കിട്ടിക്കാണും?
സസ്നേഹം
അബ്ബാസെന്ന
അന്തം കമ്മി .
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications