'വിരട്ടരുത്'; സുധാകരനെക്കൊണ്ട് ഇങ്ങനെ മോൻസനോട് പറയിപ്പിക്കാമോ?: രാഹുലിനെതിരെ ഐസക്
തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പിന്തുണച്ച രാഹുല്‍ ഗാന്ധിക്കെതിരെ വിമർശനവുമായി സിപിഎം നേതാവ് തോമസ് ഐസക്. വിരട്ടലും പ്രതികാരവേട്ടയുമൊന്നും കണ്ട് കോൺഗ്രസ് ഭയപ്പെടില്ല എന്നാണ് കെ സുധാകരനുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. പറഞ്ഞത് സിപിഎമ്മിനോടും എൽഡിഎഫ് സർക്കാരിനോടുമാണെങ്കിൽ അദ്ദേഹത്തിന് തെറ്റിയെന്നാണ് തോമസ് ഐസക് വ്യക്തമാക്കുന്നത്.
സുധാകരനെയോ കോൺഗ്രസിനെയോ വിരട്ടുകയോ വേട്ടയാടുകയോ പാർടിയുടെയോ സർക്കാരിന്റെയോ അജണ്ടയല്ല. ആയിരുന്നെങ്കിൽ, പരാതി കിട്ടി പിറ്റേ ദിവസമോ പിറ്റേ ആഴ്ചയോ പിറ്റേ മാസമോ സുധാകരൻ അറസ്റ്റിലാവുമായിരുന്നു. അതുണ്ടായില്ല. പരാതിക്കാർ നടപടി സ്വീകരിക്കുന്നതിനുള്ള കാലതാമസം വരുന്നൂവെന്ന് ആക്ഷേപിച്ച് ഹൈക്കോടതിയെ സമീപിക്കുകപോലുമുണ്ടായി. രാഹുൽ ഗാന്ധി പറഞ്ഞതല്ല. നേരെ മറിച്ചാണ് പരാതിക്കാരുടെ ആക്ഷേപം.

ഞങ്ങളൊന്നേ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുന്നുള്ളൂ. "വിരട്ടരുത്" എന്ന് സുധാകരനെക്കൊണ്ട് മോൻസൻ മാവുങ്കലിനോട് പറയിപ്പിക്കാമോ? സത്യത്തിൽ ആരാണ് കെ. സുധാകരനെ ചൂണ്ടുമർമ്മത്തിൽ നിർത്തിയിരിക്കുന്നത്? സാക്ഷാൽ മോൻസൻ മാവുങ്കൽ. പോക്സോ കേസിൽ ആജീവനാന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന ഒരു കൊടുംക്രിമിനലിനെ കെപിസിസി പ്രസിഡന്റ് ഇങ്ങനെ ഭയപ്പെടുന്നത് എന്തിനാണ്? കോൺഗ്രസ് പാർടിയോടും അതിന്റെ പ്രവർത്തകരോടും തരിമ്പെങ്കിലും ബാധ്യതയുണ്ടെങ്കിൽ അതല്ലേ കെ. സുധാകരൻ വിശദീകരിക്കേണ്ടതെന്നും തോമസ് ഐസക് ചോദിക്കുന്നു.
മോൻസൻ അറസ്റ്റിലായതിനു ശേഷം കെ. സുധാകരൻ നടത്തിയ പൊതു പ്രതികരണങ്ങളിലെ വൈരുദ്ധ്യങ്ങൾ സംബന്ധിച്ച് ഒരു ആഭ്യന്തര അന്വേഷണം നടത്താൻ രാഹുൽ ഗാന്ധി ഒരുക്കമാണോ? എന്തിനായിരുന്നു സുധാകരന്റെ മലക്കം മറിച്ചിലുകൾ? പോക്സോ കേസിൽ ഇത്തരത്തിൽ ശിക്ഷിക്കപ്പെട്ട ക്രിമിനലിന് താൻ മാപ്പു കൊടുത്തു എന്നാണ് പത്രസമ്മേളനം നടത്തി കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത്. ഏതു കൊടുംക്രിമിനലിനോടും ക്ഷമിക്കുന്ന വിശാലഹൃദയം കെ. സുധാകരന് ഉണ്ടെങ്കിൽ നല്ലത്. പക്ഷേ, ഇത് കോൺഗ്രസിന്റെ ഔദ്യോഗിക നയമാണോ ഈ മാപ്പു കൊടുക്കൽ. ഏതൊക്കെ ക്രിമിനൽ കേസുകൾക്ക് ഈ നയം ബാധകമാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കുമോ?
മാപ്പു കൊടുത്തു എന്നു മാത്രമല്ല കെപിസിസി പ്രസിഡന്റ് പറഞ്ഞത്. താൻ വിശ്വസിച്ച് ഏൽപ്പിച്ച പലകാര്യങ്ങളും മോൻസൻ മാവുങ്കൽ ചെയ്തു തന്നുവെന്നും കെ. സുധാകരൻ പരസ്യമായി സമ്മതിച്ചിട്ടുണ്ട്. ഇവിടെയും രാഹുൽ ഗാന്ധി മറുപടി പറയേണ്ട ചോദ്യം ഉയർന്നു വരുന്നു. കോൺഗ്രസ് നേതൃത്വം അത്തരം ചുമതലകൾ എന്തെങ്കിലും മോൻസൻ മാവുങ്കലിനെ ഏൽപ്പിച്ചിട്ടുണ്ടോ? അതോ സുധാകരൻ വ്യക്തിപരമായാണോ എന്തെങ്കിലും ഈ ക്രിമിനലിനെ ഏൽപ്പിച്ചത്. അദ്ദേഹം ഒരു സംഘടനയുടെ ഭാഗമായി നിൽക്കുന്ന ആളല്ലേ. ചില ചുമതലകൾ താൻ മോൻസൻ മാവുങ്കലിനെ ഏൽപ്പിച്ചുവെന്ന് എപ്പോഴെങ്കിലും കെ. സുധാകരൻ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നോ? കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയാണോ, പ്രസ്തുത ചുമതലകൾ സ്തുത്യർഹമായി മോൻസൻ ചെയ്തത്?
ഈ ചോദ്യങ്ങൾ കെ. സുധാകരനോട് ചോദിച്ച് വ്യക്തത വരുത്താനാണ് രാഹുൽ ഗാന്ധി തയ്യാറാകേണ്ടത്. കേരളത്തിലെ അവശേഷിക്കുന്ന കോൺഗ്രസുകാരുടെ ആത്മവിശ്വാസത്തിന്റെ കടയ്ക്കലാണ് സുധാകരൻ കോടാലിയെറിഞ്ഞിരിക്കുന്നത്. തട്ടിപ്പുവീരനായ ഒരു കൊടുംക്രിമിനലുമായിട്ടാണ് കെപിസിസി പ്രസിഡന്റിന് ദീർഘമായ അവിശുദ്ധ ബന്ധം. പൊടിപ്പും തൊങ്ങലും വെച്ച കഥകൾ പ്രവഹിക്കുന്നതിന് മുമ്പ്, ഇക്കാര്യങ്ങളെക്കുറിച്ച് സത്യസന്ധമായി അന്വേഷിച്ച് നിലപാട് സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് വിനയപൂർവം അഭ്യർത്ഥിക്കുന്നുവെന്നും തോമസ് ഐസക് ചോദിച്ചു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications