സമസ്ത-മുസ്ലിം ലീഗ് പോര് മൂര്‍ഛിക്കുന്നു; ഗള്‍ഫ് സുപ്രഭാതം ഉദ്ഘാടനത്തിന് ചെന്നിത്തലയും എത്തില്ല
കോഴിക്കോട്: സമസ്ത ഇകെ വിഭാഗവുമായുള്ള പോരില്‍ വിട്ടുവീഴ്ച ചെയ്യാതെ മുസ്ലിം ലീഗ്. സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിന്റെ ഗള്‍ഫ് എഡിഷന് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ച രണ്ട് ലീഗ് നേതാക്കളും പങ്കെടുക്കില്ല. മെയ് 18ന് വൈകീട്ട് ദുബായില്‍ നടക്കുന്ന പരിപാടിയിലേക്ക് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ക്ഷണമുണ്ടായിരുന്നു എങ്കിലും അദ്ദേഹവും എത്തില്ല എന്നാണ് പുതിയ വിവരം.
അടുത്ത കാലത്തായി മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള പോര് ശക്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പൊന്നാനിയിലും മലപ്പുറത്തും ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ ഒരു വിഭാഗം സമസ്ത നേതാക്കള്‍ പ്രചാരണം നടത്തിയിരുന്നു. ഇക്കാര്യം ഔദ്യോഗികമായി സമസ്ത തള്ളിയെങ്കിലും മുസ്ലിം ലീഗ് നേതൃത്വം കടുത്ത അമര്‍ഷത്തിലാണ്.

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ മാറ്റണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സമസ്ത മുശാവറ അംഗം കൂടിയായ മുക്കം ഫൈസി മുന്നോട്ട് വച്ചത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ മുസ്ലിം ലീഗിലെ കാര്യങ്ങള്‍ പാര്‍ട്ടിയാണ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുക എന്നായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം.
മെയ് 18ന് ഗള്‍ഫ് എഡിഷന് ഉദ്ഘാടനം സുപ്രഭാതത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തീരുമാനിച്ചതാണ്. അതേ ദിവസം തന്നെയാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് നടക്കുന്നത്. ഈ യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ദുബായിലേക്ക് പോകാന്‍ സാധിക്കില്ലെന്നാണ് ലീഗ് നേതൃത്വം വിശദീകരിക്കുന്നത്. എന്നാല്‍ സുപ്രഭാതം ഉദ്ഘാടന തിയ്യതി തീരുമാനിച്ച ശേഷമാണ് മുസ്ലിം ലീഗ് യോഗം തീരുമാനിച്ചതെന്ന് സമസ്തയുമായി ബന്ധമുള്ളവര്‍ പറയുന്നു.
സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍, പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍, വ്യവസായി എംഎ യൂസഫലി, മന്ത്രി പിഎ മുഹമ്മദ് റിയാസ്, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുമെന്നാണ് നേരത്തെ സുപ്രഭാതം അറിയിച്ചിരുന്നത്.
ഇതില്‍ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും പങ്കെടുക്കില്ല. രമേശ് ചെന്നിത്തലയും എത്തില്ലെന്നാണ് പുതിയ വിവരം. അദ്ദേഹത്തിന് 18ന് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കേണ്ടതുണ്ട്. ഷെഡ്യൂള്‍ പ്രകാരം മഹാരാഷ്ട്രയിലാണ് ചെന്നിത്തല അന്നുണ്ടാകുക. പകരം പ്രതിപക്ഷ നേതാവ് വിഡി സതീശന് സുപ്രഭാതം ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ദുബായിലേക്ക് പോകുമെന്നാണ് അറിയുന്നത്.
അതിനിടെ, യൂസഫലിയെ പിന്തിരിപ്പിക്കാന് ശ്രമം നടക്കുന്നു എന്നും സമസ്തയുമായി ബന്ധമുള്ളവര്‍ പറയുന്നു. ദുബായിലെ പരിപാടിക്ക് എത്തണമെന്ന് സമസ്തയിലെ ചിലര്‍ കഴിഞ്ഞ ദിവസ സാദിഖലി തങ്ങളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായി പ്രതികരിച്ചില്ലത്രെ. സുപ്രഭാതം എഡിറ്റര്‍ ഡോ. ബഹാവുദ്ദീന്‍ നദ്വിയും ദുബായില്‍ എത്തില്ല. മുസ്ലിം ലീഗ് നേതൃത്വം വിട്ടുനിന്നാല്‍ സമസ്ത-മുസ്ലിം ലീഗ് ഉടക്ക് കൂടുതല്‍ മൂര്‍ഛിക്കുമെന്ന് തീര്‍ച്ച.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications