കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രഭാതം, വാര്‍ത്തകള്‍ തെറ്റെന്ന് മാനേജ്‌മെന്റ്‌

  • By Sruthi K M
Google Oneindia Malayalam News

കോഴിക്കോട്: സുപ്രഭാതം പത്രത്തില്‍ സാന്പത്തിക പ്രതിസന്ധിയുണ്ടെന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മാനേജ്‌മെന്റ്‌. നിക്ഷിപ്ത താത്പര്യക്കാര്‍ പടച്ചുവിടുന്ന വാര്‍ത്തകളാണിത്. ശന്പള വിതരണത്തില്‍ കാലതാമസമുണ്ടായത് തീര്‍ത്തും സാങ്കേതികമായ കാരണങ്ങള്‍ കൊണ്ടാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.

കോഴിക്കോട് ആസ്ഥാനമായുള്ള ഇഖ്‌റഅ് പബ്ലിക്കേഷന്റെ ഉടമസ്ഥതയിലുള്ള പത്രത്തില്‍ സാന്പത്തിക പ്രതിസന്ധിയുണ്ടെന്ന രീതിയില്‍ വണ്‍ഇന്ത്യയും കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടക്കത്തില്‍ ശമ്പളം നല്‍കിയത് ഓഫിസില്‍ നിന്നും നേരിട്ടായിരുന്നു. ആ മാസങ്ങളില്‍ 1, 2 തിയ്യതികളില്‍ ശമ്പളം കൊടുത്തിരുന്നു. അതിനു ശേഷം ശമ്പളം ബാങ്ക് മുഖേനയാക്കിയപ്പോള്‍ നാലാം തിയ്യതിക്കുള്ളിലാണ് ലഭിച്ചിരുന്നത്. ജൂലായിലും ആഗസ്തിലും ശന്പളം അസാധാരണമായ വിധത്തില്‍ നേരം വൈകിയതിനെ തുടര്‍ന്നായിരുന്നു റിപ്പോര്‍ട്ട്.

suprabhathamnews

ചന്ദ്രിക ദിനപത്രത്തില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും സുന്നി എപി വിഭാഗത്തിന് സിറാജ് പത്രമുണ്ടെന്നുമുള്ള അനുയായികളുടെ വാദഗതികളെ തുടര്‍ന്ന് ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരളത്തിലെ ഏറ്റവും ശക്തമായ മദ്രസ നെറ്റ് വര്‍ക്കുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പിന്തുണയോടെ ആറ് എഡിഷനുകളും അഞ്ച് ലക്ഷം കോപ്പികളുമായാണ് സുപ്രഭാതം ആരംഭിക്കുന്നത്.

എപി വിഭാഗത്തിന്‍റെ സിറാജിലും മുജാഹിദ് മടവൂര്‍ വിഭാഗത്തിന്‍റെ വര്‍ത്തമാനത്തിലും ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. മുഖ്യധാര പത്രമാധ്യമങ്ങള്‍ ഏറ്റെടുക്കാത്ത വാര്‍ത്തകളെ വെളിച്ചത്തുകൊണ്ടുവരികയെന്നത് വണ്‍ഇന്ത്യയുടെ പ്രഖ്യാപിത നയമായതിനാലാണ് വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുപ്രഭാതത്തെ കുറിച്ചുള്ള വാര്‍ത്ത കൊടുത്തത്. അതേ സമയം ഇത്തരത്തിലുള്ള ഒരു സ്ഥാപനം നടത്തി കൊണ്ടു പോകുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി കൊണ്ടു തന്നെ മാനേജ്‌മെന്റിന്റെ വിശദീകരണത്തിനും തുല്യ പ്രാധാന്യം നല്‍കുന്നു.

English summary
No financial Crisis in Suprabhatham Daily, Says Management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X