എഡിറ്റര്‍ രാജിവച്ചിട്ടില്ലെന്ന് സുപ്രഭാതം പത്രം
കോഴിക്കോട്: പുതിയതായി തുടങ്ങുന്ന ദിനപത്രം സുപ്രഭാതത്തിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് രാജിവച്ചിട്ടില്ലെന്ന് അധികൃതര്‍. അത്തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും അധികൃതര്‍ അറിയിച്ചു.
ആകാശവാണിയില്‍ ഡയറക്ടര്‍ ആയിരുന്ന സിപി രാജശേഖരന്‍ ആണ് പത്രത്തിന്റെ എഡിറ്റര്‍. ഇകെ സുന്നിവിഭാഗമാണ് പത്രത്തിന് നേതൃത്വം നല്‍കുന്നത്. സംഘടനാ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സിപി രാജശേഖരന്‍ രാജിവച്ചതെന്നായിരുന്നു വാര്‍ത്തകള്‍.

പത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ സിപി രാജശേഖരന്‍ സജീവമായി ഉണ്ടെന്ന് ഇകെ സുന്നികളുടെ പ്രസിദ്ധീകരണ വിഭാഗമായ ഇഖ്‌റ പബ്ലിക്കേഷന്‍ അറിയിച്ചു. പത്രം പ്രസിദ്ധീകരണം തുടങ്ങാനിരിക്കെ അസൂയാലുക്കളായ ചില തത്പരകക്ഷികളാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അവര്‍ ആരോപിച്ചു.
സമസ്ത ഭാരവാഹിയായിരുന്ന റഹ്മത്തുള്ള ഖാസിമിയുടെ പ്രഭാഷണപരിപാടിയില്‍ സിപി രാജശേഖരന്‍ പങ്കെടുത്താണ് പ്രശ്‌നമായതെന്നായിരുന്നു വാര്‍ത്തകള്‍. ഖാസിമിയെ ഇപ്പോള്‍ സമസ്തയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയിരിക്കുകയാണ്. അങ്ങനെയൊരാളുടെ പരിപാടിയില്‍ പങ്കെടുത്തത് ഇകെ സുന്നി വിഭാഗത്തിലെ ചില നേതാക്കളെ ചൊടിപ്പിച്ചിരുന്നു എന്നും പറയുന്നു.
പത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ എഡിറ്റര്‍ സജീവമാണെന്ന് പറയുന്നുണ്ടെങ്കിലും അടുത്ത ദിവസം നടന്ന പ്രധാന ചടങ്ങില്‍ അദ്ദേഹം സംബന്ധിച്ചിരുന്നില്ല. കോഴിക്കോട് നടന്ന എഡിറ്റോറിയല്‍ ഡെസ്‌ക് ഉദ്ഘാടന ചടങ്ങില്‍ മാനേജിങ് എഡിറ്ററും എക്‌സിക്യൂട്ടീവ് എഡിറ്ററും പങ്കെടുത്തപ്പോള്‍ സിപി രാജശേഖരന്‍ എത്തിയിരുന്നില്ല. ആഗസ്റ്റ് 1 ന് പത്രം പ്രസിദ്ധീകരണം തുടങ്ങും എന്നാണ് അറിയിച്ചിട്ടുള്ളത്.












Click it and Unblock the Notifications