സുപ്രഭാതത്തില്‍ തുടക്കത്തിലേ കല്ലുകടി; എഡിറ്റര്‍ രാജിവച്ചു?
കോഴിക്കോട്:പുതിയതായി തുടങ്ങാനിരിക്കുന്ന സുപ്രഭാതം പത്രത്തിന്റെ തുടക്കത്തിലേ കല്ലുകടി. മുഖ്യപത്രാധിപർ പത്രം പുറത്തിറങ്ങുന്നതിന് മുമ്പ് രാജി വച്ചതായി സൂചന.
ഇകെ സുന്നി വിഭാഗമാണ് പത്രത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ബ്യൂറോ അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ഓഗസ്റ്റ് ഒന്നിനാണ് പത്രം പുറത്തിറങ്ങുക.

ആകാശവാണിയില്‍ ഡയറക്ടര്‍ ആയിരുന്ന സിപി രാജശേഖരനായിരുന്നു പത്രത്തിന്റെ ചീഫ് എഡിറ്റര്‍. പത്രത്തിന് നേതൃത്വം നല്കുന്ന ഇകെ സുന്നി വിഭാഗത്തിന്റെ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസമാണ് ഇപ്പോള്‍ എഡിറ്ററുടെ രാജിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മതപ്രഭാഷകനായ റഹ്മത്തുള്ള ഖാസിമിയുടെ പ്രഭാഷണ പരിപാടിയില്‍ ചീഫ് എഡിറ്ററായ സിപി രാജശേഖരന് പങ്കെടുത്തത് സംഘടനാ നേതൃത്വത്തിലെ പലര്‍ക്കും ബോധിച്ചിരുന്നില്ല. ഇക്കാര്യം ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സിപി രാജശേഖരന് ഇതുവരെ ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയിട്ടില്ലെന്നാണ് സുപ്രഭാതം പത്രത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ കുറേ ദിവസമായി ഇദ്ദേഹം ഓഫീസില്‍ എത്തുന്നില്ല.
കഴിഞ്ഞ ദിവസം നടന്ന എഡിറ്റോറിയല്‍ ഡെസ്ക് ഉദ്ഘാടനത്തിനും ചീഫ് എഡിറ്റര്‍ എത്തിയിരുന്നില്ല. സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര് ആയിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മാനേജിങ് എഡിറ്ററും എക്സിക്യൂട്ടീവ് എഡിറ്ററും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications