കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മഹിജ സമരം ചെയ്തിട്ടും ഡിജിപിയെ മാറ്റാത്തതെന്താ?' പിണറായിയെ പരിഹസിച്ച് സുപ്രീംകോടതിയും!

സെന്‍കുമാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സുപ്രീംകോടതി. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ നിരാഹാരത്തെ തുടര്‍ന്ന് ഡിജിപിയെ മാറ്റിയോ എന്നായിരുന്നു കോടതിയുടെ പരാഹാസ ചോദ്യം.

  • By Gowthamy
Google Oneindia Malayalam News

ദില്ലി:സെന്‍കുമാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സുപ്രീംകോടതി. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ നിരാഹാരത്തെ തുടര്‍ന്ന് ഡിജിപിയെ മാറ്റിയോ എന്നായിരുന്നു കോടതിയുടെ പരാഹാസ ചോദ്യം. ടിപി സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.

സെന്‍കുമാരിന്റെ കേസ് കോടതി ഇന്ന് പരിഗണിക്കുകയായിരുന്നു. രണ്ട് ദിവസം ദിവസം കൂടി നീട്ടിവയ്ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണ് കോടതി കേസ് പരിഗണിച്ചത്. ജിഷ കേസ്, പുറ്റിങ്ങല്‍ അപകടം എന്നിവയിലെ കൃത്യ നിര്‍വഹണ വീഴ്ച ആരോപിച്ചാണ് സര്‍ക്കാര്‍ സെന്‍കുമാറിനെ നീക്കിയത്.

 ഡിജിപിയെ മാറ്റിയോ

ഡിജിപിയെ മാറ്റിയോ

സെന്‍കുമാറിനെ മാറ്റിയ കേസ് പരിഗണിക്കുന്നതിനി
ടെയാണ് സര്‍ക്കാരിനെ കോടതി പരിഹസിച്ചത്. ജിഷ്ണു പ്രണോയിയുടെ അമ്മ സമരം ചെയ്തതിനെ തുടര്‍ന്ന് ഡിജിപിയെ മാറ്റിയോ എന്നായിരുന്നു കോടതിയുടെ പരിഹാസ ചോദ്യം. കേസ് പരിഗണിച്ച ജസ്റ്റിസ് മദന്‍ ബി ലോക്കൂറിന്റേതായിരുന്നു ചോദ്യം. ഇല്ലായെന്ന് സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കി.

 എല്ലാം അറിയുന്നുണ്ട്

എല്ലാം അറിയുന്നുണ്ട്

മരിച്ച കുട്ടിയുട്ടിയുടെ അമ്മ നിരാഹാരം നടത്തുന്നത് അറിഞ്ഞെന്ന് കോടതി സര്‍ക്കാരിനോട് പറഞ്ഞു. മകന് നീതി ലഭിക്കാനായി മഹിജ അഞ്ച് ദിവസം നിരാഹാരം നടത്തിയില്ലേയെന്നും കോടതി ചോദിച്ചു. ഈ കാര്യം പരിഗണിച്ച് ഡിജിപിയെ മാറ്റിയോയെന്നാണ് കോടതി ചോദിച്ചത്.

 സര്‍ക്കാരിനെ ന്യായീകരണം

സര്‍ക്കാരിനെ ന്യായീകരണം

ജിഷ കേസ്. പുറ്റിങ്ങള്‍ കേസ് എന്നിവയിലെ അന്വേഷണത്തിലെ വീഴ്ചയെ തുടര്‍ന്നാണ് സെന്‍കുമാറിനെ മാറ്റിയതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. ജനങ്ങള്‍ക്ക് പോലീസിലുളള വിശ്വാസം സംരക്ഷിക്കാന്‍ കൂടി വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ഡിജിപിയെ മാറ്റിയോയെന്ന് കോടതി ചോദിച്ചത്.

 കേസ് പരിഗണിച്ച് കോടതി

കേസ് പരിഗണിച്ച് കോടതി

പോലീസ് മേധാവി സ്ഥാനത്തു നിന്ന് തന്നെ നീക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. കേസം മാറ്റണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിയാമ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്നത് ഒരു ദിവസത്തേക്കെങ്കിലും നീട്ടാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

 നീട്ടാന്‍ ശ്രമമെന്ന്

നീട്ടാന്‍ ശ്രമമെന്ന്

കേസില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിക്കാനുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. സര്‍ക്കാരിന്റെ ആവശ്യത്തെ സെന്‍കുമാറിന്റ അഭിഭാഷകന്‍ ശക്തമായി് എതിര്‍ക്കുകയായിരുന്നു. കേസ് അനന്തമായി നീട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സെന്‍കുമാറിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇത് അംഗീകരിച്ചാണ് കോടതി കേസ് പരിഗണിച്ചത്.

 കോടതി ആവശ്യപ്പെട്ടത്

കോടതി ആവശ്യപ്പെട്ടത്

സെന്‍കുമാറിനെ മാറ്റുന്നതിലേക്ക് നയിച്ച നടപടികള്‍ വ്യക്തമാക്കാനും ഫയലുകള്‍ ഹാജരാക്കാനും കോടതി നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സെന്‍കുമാറിനെതിരെ സര്‍ക്കാരിന് ലഭിച്ച പരാതികള്‍, അതില്‍ സ്വീകരിച്ച നടപടി എന്നിവ സംബന്ധിച്ച ഫയലുകളാണ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. മുന്‍ സര്‍ക്കാര്‍ സെന്‍കുമാറിനെതിരെ സ്വീകരിച്ച നടപടിയുടെ ഫയലുകളും കോടതി ആവശ്യപ്പെട്ടിരുന്നു. ജിഷ കേസുമായി ബന്ധപ്പെട്ട ഫയലുകളും കോടതി ആവശ്യപ്പെട്ടിരുന്നു.

 അടിസ്ഥാനമില്ല

അടിസ്ഥാനമില്ല

തനിക്കെതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്നാണ് സെന്‍കുമാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം പിണറായി വിജയന്‍ നിയമസഭയില്‍ തന്നെ അറിയിച്ചിട്ടുണ്ടെന്നും സെന്‍കുമാര്‍ പറയുന്നു. എന്നാല്‍ അങ്ങനെയല്ലെന്നാണ് സര്‍ക്കാരിന്റെ വാദം. പൊതുജനങ്ങള്‍ തനിക്കെതിരാണെന്ന വാദം അടിസ്ഥാനമില്ലാത്തതാണെന്നും സെന്‍കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
supreme court criticise pinarayi government on sen kumar issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X