കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടല്‍ക്കൊല ; ഇറ്റാലിയന്‍ നാവികന് നാട്ടിലേയ്ക്ക് മടങ്ങാന്‍ സുപ്രീം കോടതി അനുമതി

Google Oneindia Malayalam News

ദില്ലി:കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണിന് സ്വദേശത്തേയ്ക്ക് മടങ്ങിപോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി. നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ ക്കാതിരുന്നതിനെ തുടര്‍ന്നാണ് നാവികന് ജാമ്യം ലഭിച്ചത് . മാനുഷിക പരിഗണന കണക്കിലെടുത്താണ് അപേക്ഷയെ എതിര്‍ക്കാത്തതെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി കോടതിയില്‍ അറിയിച്ചു. പക്ഷേ കോടതി ആവശ്യപ്പെടുമ്പോള്‍ നാവികനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാമെന്ന് ഇറ്റലിയുടെ അംബാസഡര്‍ ഉറപ്പു നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം.

ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള കേസിന്റെ അധികാര പരിധി സംബന്ധിച്ച് തര്‍ക്കം ജര്‍മ്മനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാല്‍ കേസില്‍ തീര്‍പ്പുണ്ടാകുന്നതുവരെ സ്വദേശത്ത് കഴിയാന്‍ അനുവദിക്കണമെന്നാണ് നാവികന്റെ ആവശ്യം.കേസിന്മേലുളള കേരള ഹൈക്കോടതി വ്യവസ്ഥകളില്‍ ഇളവു നല്‍കണമെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു. ജര്‍മ്മനിയിലെ അന്താരാഷ്ട്ര കടല്‍ നിയമ തര്‍ക്ക ട്രൈബ്യൂണലിലെ കേസില്‍ തീര്‍പ്പുണ്ടാകുന്നത് വരെ ജിറോണിനെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ഹേഗിലെ അന്താരാഷ്ട്ര മദ്ധ്യസ്ഥ ട്രൈബ്യൂണല്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജിറോണ്‍ പുതിയ അപേക്ഷ നല്‍കിയത്. ഉപാധികളോടെ ജിറോണിനെ വിട്ടുനല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ ട്രൈബ്യൂണലില്‍ ഉറപ്പ് നല്‍കിയിരുന്നു.

itali-26-

കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യത്യസ്ത അവകാശവാദങ്ങളാണ് ഇരു രാജ്യങ്ങളും അന്താരാഷ്ട്ര തര്‍ക്ക ട്രൈബ്യൂണലില്‍ ഉന്നയിച്ചിട്ടുള്ളത്. 2018 ഡിസംബറോടെ മാത്രമേ ഇവിടെ മദ്ധ്യസ്ഥ നടപടികള്‍ പൂര്‍ത്തിയാകൂ. ഇതിന്റെ സമയക്രമം കേന്ദ്ര സര്‍ക്കാര്‍ നേരത്തേ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നാല് വര്‍ഷമായി ഇന്ത്യയിലെ ഇറ്റാലിയന്‍ എംബസിയിലാണ് ജിറോണ്‍ കഴിയുന്നത്. കേസിലെ മറ്റൊരു പ്രതിയായ മാസിമിലാനോ ലത്തോറെയെ നേരത്തേ ഇറ്റലിയിലേക്കു മടക്കി അയച്ചിരുന്നു. 2012 ഫെബ്രുവരിയിലാണ് കേരള തീരത്തുവച്ച് സാല്‍വത്തോറെയും മാസിമിലാനെയും എന്റിക്ക ലെക്‌സി എന്ന കപ്പലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയത്.

English summary
The apex court ruled that Salvatore Girone, one of two Italian marines accused of killing two Indian fishermen, can return to Italy while the United Nations tribunal decides on a jurisdictional issue between India and Italy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X