കെഎം ഷാജിക്ക് താൽക്കാലിക ആശ്വാസം, നിയമസഭയിൽ പങ്കെടുക്കാം, ആനുകൂല്യങ്ങൾ കൈപ്പറ്റാനാകില്ല
Recommended Video

ദില്ലി: അഴീക്കോട് എംഎല്‍എ സ്ഥാനത്ത് നിന്നും ഹൈക്കോടതി അയോഗ്യനാക്കിയ കെഎം ഷാജിക്ക് താല്‍ക്കാലിക ആശ്വാസം. ഹൈക്കോടതി വിധിക്കെതിരെ കെഎം ഷാജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ, ഷാജിക്ക് നിയമസഭാ നടപടികളുമായി സഹകരിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമസഭയില്‍ പങ്കെടുക്കാമെന്നതൊഴിച്ച് യാതൊരു വിധത്തിലുളള ആനുകൂല്യങ്ങളും കൈപ്പറ്റാന്‍ ഷാജിക്ക് സാധിക്കില്ലെന്നും സുപ്രീം കോടതി വാക്കാല്‍ വ്യക്തമാക്കി.
അയോഗ്യത നീക്കാന്‍ ആവശ്യപ്പെട്ടുളള ഹര്‍ജി അടിയന്തിരമായി പരിഗണിക്കണം എന്നും ഇതിനായി തിയ്യതി നിശ്ചയിച്ച് വാദം കേള്‍ക്കണം എന്നുമുളള കെഎം ഷാജിയുടെ അഭിഭാഷകന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഇത്തരത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിന് ചില നടപടികളുണ്ടെന്നും കെഎം ഷാജിയുടെ കേസിലും അത് തുടരുമെന്നും സുപ്രീം കോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വാക്കാലുളള പരാമര്‍ശങ്ങള്‍. കെഎം ഷാജിയുടെ ഹര്‍ജിയില്‍ കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. ഹര്‍ജി പരിഗണിക്കുന്നതിനിടെ സ്റ്റേ ഉത്തരവിന്റെ ബലത്തില്‍ എംഎല്‍എ ആയിരിക്കാനാണോ ആഗ്രഹിക്കുന്നത് എന്ന് ചീഫ് ജസ്റ്റിസ് കെഎം ഷാജിയുടെ അഭിഭാഷകനോട് ആരാഞ്ഞു. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിന്റെ സ്റ്റേ കാലാവധി നാളെ അവസാനിക്കുകയാണ്.
സുപ്രീം കോടതിയില്‍ നിന്ന് ഇപ്പോള്‍ വന്നത് നിരീക്ഷണം മാത്രമാണെന്നും തിങ്കളാഴ്ചയും കോടതിയെ സമീപിക്കുമെന്നും കെഎം ഷാജി പ്രതികരിച്ചു. കോടതിയില്‍ പ്രതീക്ഷയുണ്ട്. നിയമസഭയില്‍ പങ്കെടുക്കാം എന്നതില്‍ സന്തോഷമുണ്ടെന്നും ഷാജി വ്യക്തമാക്കി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തി വോട്ട് പിടിച്ചു എന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി ആയിരുന്ന എല്‍ഡിഎഫിന്റെ എംവി നികേഷ് കുമാറാണ് കെഎം ഷാജിക്കെതിരെ കോടതിയെ സമീപിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications