'അവർ ഇന്ത്യൻ വംശജരാണ്': ഒസിഐ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് കൗൺസിലിംഗിൽ പങ്കെടുക്കാൻ കോടതിയുടെ അനുമതി
ദില്ലി: പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് (ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ-ഒസിഐ ) പൊതുവിഭാഗത്തിൽ നീറ്റ് കൗൺസിലിംഗിൽ പങ്കെടുക്കാൻ അനുമതി നല്‍കി സുപ്രീം കോടതി. ഈ വര്‍ഷത്തേക്ക് മാത്രമാണ് അനുമതി. കോളേജ് പ്രവേശന സമയത്ത് തങ്ങളെ പ്രവാസി ഇന്ത്യക്കാരായി പരിഗണിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ഒസിഐ വിദ്യാർത്ഥികൾ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഇടക്കാല വിധി.
ഒസിഐ ഉദ്യോഗാർത്ഥികളുടെ ഫലങ്ങൾ പ്രഖ്യാപിക്കാനും കൗൺസിലിംഗ് സെഷനിൽ ജനറൽ കാറ്റഗറികയില്‍ ഉള്‍പ്പെടുത്തി ഹാജരാകാനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (NTA) സുപ്രീം കോടതി നിർദ്ദേശം നല്‍കി. ജസ്റ്റിസുമാരായ അബ്ദുൾ നസീർ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിയിൽ ഉന്നയിച്ച മറ്റ് പ്രശ്നങ്ങൾ ഒക്ടോബർ 20 ന് പരിഗണിക്കും.

''നിലവിലെ അധ്യയന വർഷത്തേക്കെങ്കിലും ഒസിഐ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മെഡിക്കൽ സീറ്റുകളിലേക്കും ഹര്‍ജിക്കാരെ പരിഗണിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് ഞങ്ങള്‍ കരുതുന്നത്. അതിനാൽ തന്നെ ഹര്‍ജിക്കാകരുടെ പരീക്ഷാ ഫലം പ്രഖ്യാപനിക്കാന്‍ ഞങ്ങള്‍ ഉത്തരവിടുകയാണ്. കൂടാതെ യോഗ്യതയുള്ള അപേക്ഷകർക്ക് പൊതു വിഭാഗത്തിൽ കൗൺസിലിംഗിന് ഹാജരാകാൻ അനുവാദമുണ്ട്. ഈ ഉത്തരവ് 2021-2022 അധ്യയന വർഷത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, "- സുപ്രീം കോടത് പറഞ്ഞു
ഓവർസീസ് സിറ്റിസൺസ് ഇന്ത്യൻ പൗരന്മാരല്ലെന്നും എന്നാൽ അവർക്ക് പ്രത്യേക പദവി ഉണ്ടെന്നും എസ്സി കൂട്ടിച്ചേർത്തു. ഒസിഐ കാർഡ് ഉടമകൾക്ക് നിരവധി ആനുകൂല്യങ്ങൾ ഉണ്ട്. "നമ്മുടെ രാജ്യം എല്ലാവരെയും ഉൾക്കൊള്ളുന്നതിൽ പ്രസിദ്ധമാണ്. നിങ്ങൾക്ക് പൗരന്മാരല്ലാത്തവരെ കൊണ്ടുവന്ന് അവർക്ക് പൗരത്വം നൽകാം. ഇവർ അവരേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാരാണ്. ഒരുപക്ഷേ അവർ വിദേശത്തേക്ക് പോയിരിക്കാം. എന്നാൽ ഞങ്ങൾ ഒരു അടിയന്തര പ്രശ്നത്തിന്റെ ചോദ്യത്തിനാണ് ഇപ്പോള്‍ ഉത്തരം തേടുന്നത്.- "ജസ്റ്റിസ് നസീർ പറഞ്ഞു.
ഒസിഐ വിദ്യാര്‍ത്ഥികള്‍ക്ക് ഈ അധികാരങ്ങളോ അവകാശങ്ങളോ നേരത്തെ ഉണ്ടായിരുന്നില്ല. സര്‍ക്കാരാണ് അവര്‍ക്ക് പുതിയ അവകാശങ്ങള്‍ നല്‍കിയത്. എന്നാല്‍ പിന്നീട് നിങ്ങള്‍ തന്നെ അത് പിന്‍വലിക്കുകയും അല്ലേ ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോള്‍ വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാൻ അവകാശമുണ്ടെന്നും എന്നാൽ സീറ്റുകൾ എൻആർഐ വിഭാഗത്തിലാണെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ (എഎസ്ജി) ഐശ്വര്യ ഭാട്ടി വ്യക്തമാക്കിയത്.












Click it and Unblock the Notifications