കണ്ണൂർ വിസിയുടെ പുനർനിയമനം റദ്ദാക്കി സുപ്രീംകോടതി: സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടി
ഡല്‍ഹി: കണ്ണൂർ വിസി പുനർ നിയമനം റദ്ദാക്കി സുപ്രീംകോടതി. ഇതോടെ വിസി സ്ഥാനത്ത് നിന്നും പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന്‍ പുറത്തായി. സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടിയാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ശക്തമായ നിരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടാണ് സുപ്രീംകോടതി കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. ഗവർണ്ണർ ബാഹ്യശക്തികള്‍ക്ക് വഴി, സർക്കാർ അനാവശ്യമായി ഗവർണ്ണറെ സമ്മർദത്തിലാക്കിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് ചട്ടവിരുദ്ധമായിട്ടാണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിസിയെ പുനർനിയമിക്കുന്നതിലും അറുപത് വയസ്സെന്ന കടമ്പയും പ്രശ്നമല്ല. എന്നാല്‍ ഗവർണ്ണർ ചാന്‍സ്ലർ എന്ന രീതിയിലാണ് നിയമനം നടത്തേണ്ടത്. എന്നാല്‍ തനിക്ക് മേല്‍ വലിയ സമ്മർദ്ദം ഉണ്ടായതുകൊണ്ടാണ് പുനർനിയമനം നടത്തിയതെന്ന് ഗവർണർ തന്നെ സമ്മതിച്ചു. ഇതിലുടെ ഗവർണർ എന്ന നിയമന അതോറിറ്റി ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്ന് വ്യക്തമായി. അങ്ങനെ ബാഹ്യശക്തികള്‍ക്ക് വിധേയമായി നടത്തിയ നിയമനം നിയമവിധേയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിസിയുടെ പുനർനിയമനം റദ്ദാക്കിയത്.

വിസി നിയമനം അംഗീകരിച്ച ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നും കോടതി പറഞ്ഞു. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിയും കത്ത് നല്‍കിയെന്നും ഗവർണ്ണർ കോടതിയില്‍ സൂചിപ്പിച്ചു. ഇതോടെ സ്വതന്ത്രമായ തീരുമാനം എടുക്കാന്‍ ഗവർണ്ണർക്ക് സാധിച്ചില്ല. ഇത് ചട്ടവിരുദ്ധമാണെന്നും വിധി വ്യക്തമാക്കിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞു.
അതേസമയം, സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തില്‍ വിസി പുനർനിയമത്തിന് കത്ത് നല്‍കിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം നേരത്തെ തന്നെ യു ഡി എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ സുപ്രീംകോടതിയുടെ തീരുമാനം അംഗീകരിക്കുന്നതായി മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. നിയമനത്തിന്റെ വിവേചനാധികാരം ഗവർണ്ണർക്കാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിയമനകാര്യത്തിൽ ഗവർണർക്ക് കത്തയക്കാൻ മന്ത്രിക്ക് അധികാരമില്ലെന്ന വൈസ് ചാന്‍സലറായ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ശരിയല്ലെന്നായിരുന്നു മന്ത്രി ആർ ബിന്ദു നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. സർവ്വകലാശാലയുടെ ചാൻസലർ ഗവർണറും, പ്രോചാൻസലർ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ്. നിയമപരമായി സ്ഥാപിതമായ പദവികളാണിവ. ഈ രണ്ടു പദവികളിലിരിക്കുന്നവർ തമ്മിൽ ആശയവിനിമയം നടത്തൽ സ്വാഭാവികമാണെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications