ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ; പരിഗണിക്കുന്നത് 34-ാം വട്ടം മാറ്റിവച്ചതിനു ശേഷം
ഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രതി ചേർക്കപ്പെട്ട എസ് എൻ സി ലാവ്ലിൻ കേസിൽ ഇന്ന് വീണ്ടും വാദം കേൾക്കും. സുപ്രീം കോടതിയുടെ പരിഗണനയിലാണ് കേസ് നിലവിൽ ഉള്ളത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിയ്ക്കുന്നത്.
കഴിഞ്ഞ മാസം കേസ് പരിഗണനയ്ക്ക് വന്നുവെങ്കിലും എസ് വി രാജു മറ്റൊരു കേസിന്റെ തിരക്കിലായതിനാൽ കേസ് മാറ്റുകയായിരുന്നു. സി ബി ഐ ക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറലാണ് എസ് വി രാജു. ആറു വർഷത്തിനിടെ 34 തവണയാണ് കേസ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. 2017 ലാണ് കേസ് ആദ്യമായി സുപ്രീം കോടതിയിൽ എത്തിയത്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ജല വൈദ്യുത പദ്ധതികളുടെ നവീകരണം സംബന്ധിച്ച് കാനഡയിലെ എസ് എൻ സി ലാവ്ലിൻ എന്ന കമ്പനിയുമായിട്ടാണ് അന്ന് കരാറുണ്ടാക്കിയത്. എന്നാൽ ഈ കരാറില് ക്രമക്കേടുണ്ടെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം വന്നുവെന്നുമാണ് കേസിനാധാരം.
അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവർക്കെതിരെ എടുത്ത കേസിൽ 2017 ൽ കേരള ഹൈക്കോടതി മൂവരെയും കുറ്റക്കാരല്ലെന്ന് കാട്ടി വെറുതെ വിട്ടിരുന്നു. എന്നാൽ സി ബി ഐ ഈ കേസിന് ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
നിലവിൽ ഹൈക്കോടതി വിധിക്കെതിരായ സി ബി ഐയുടെ ഹർജിയും നിലവിൽ വിചാരണ നേരിടുന്ന വൈദ്യുതിബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ തങ്ങൾക്ക് ഇളവ് വേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിൽ ഉണ്ട്.












Click it and Unblock the Notifications