കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാറ്റാ സെന്റര്‍ : എജിക്ക് കോടതിയുടെ വിമര്‍ശം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതിന് അഡ്വക്കറ്റ് ജനറലിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. കേസില്‍ നേരിട്ട് സത്യാവങ്മൂലം സമര്‍പ്പിക്കാന്‍ എജിക്ക് കോടതി അനുമതി നല്‍കി.

സുപ്രീം കോടതി ജസ്റ്റിസ് എച്ച് എല്‍ ദത്തുവാണ് അജ്വക്കറ്റ് ജനറല്‍ കെപി ദണ്ഡപാണിയെ വിമര്‍ശിച്ചത്. എജിക്ക് നേരത്തെ തന്നെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരുന്നു എന്ന് ജഡ്ജി പറഞ്ഞു. ഇത് ആദ്യമേ ചെയ്തിരുന്നെങ്കില്‍ കോടതിക്ക് സമയനഷ്ടം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അഡ്വക്കറ്റ് ജനറല്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് മറ്റ് കക്ഷികള്‍ക്ക് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Supreme Court

എജി കെപി ദണ്ഡപാണിക്ക് വേണ്ടി സുപ്രീം കോടതി അഭിഭാഷകന്‍ വി ഗിരിയാണ് ഹാജരായത്. എജി ദില്ലിയില്‍ ഉണ്ടായിട്ടും കോടതകിയില്‍ ഹാജരാകാതെ വി ഗിരിയെ അയക്കുകയായിരുന്നു. കെകെ വേണുഗോപാല്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായി.

തുടര്‍ന്ന് അഡ്വക്കറ്റ് ജനറല്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചെന്ന കാര്യം ഹൈക്കോടതിയെ അറിയിച്ചതെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഫോണിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചതെന്നും സത്യവാങ്മൂലത്തില്‍ ഉണ്ട്. സര്‍ക്കാര്‍ ഉത്തരവിറക്കും മുമ്പ് കേസ് സിബിഐക്ക് വിട്ടുവെന്ന് ഹൈക്കോടതിയെ അറിയിച്ചതെന്തുകൊണ്ടാണെന്ന് സുപ്രീം കോടതി അഡ്വക്കറ്റ് ജനറലിനോട് ചോദിച്ചു. ഇതേത്തുടര്‍ന്നാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

English summary

 Supreme Court criticised Advocate General KP Dandapani for his delayed submission of affidavit in Data Center case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X