കൊവിഡ് കാലത്ത് സമ്മർദ്ദത്തിന് വഴങ്ങുന്നത് ദയനീയം: ബക്രീദ് ഇളവിൽ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
ദില്ലി: ബക്രീദിന് മുന്നോടിയായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിൽ കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഇളവ് നൽകിയതിനെ ജസ്റ്റിസ് റോഹിങ്ടൺ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമർശിച്ചു.
ഡി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഒരു ദിവസം ഇളവ് നൽകിയിട്ടുള്ള നടപടി തീർത്തും അനാവശ്യമാണെന്ന് കോടതി പറഞ്ഞു. അതേ സമയം ഇപ്പോൾ നൽകിയിട്ടുള്ള ഇളവുകൾ രോഗവ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടതായി വരുമെന്നും കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ ഉത്തർപ്രദേശിൽ കൻവാർ യാത്ര കേസിൽ സുപ്രീം കോടതി നൽകിയ ചില നിർദേശങ്ങൾ ഈ സാഹചര്യത്തിൽ കേരളത്തിന് ബാധകമാണെന്നും ബെഞ്ച് ഇതോടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍
ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് മേൽ ഒരു സമ്മർദ്ദ ഗ്രൂപ്പിനും മതപരമായാലും അല്ലെങ്കിലും സമ്മർദ്ദം ചെലുത്താനാവില്ലെന്നും കോടതി പറഞ്ഞു. ഇളവുകൾ അനുവദിച്ചത് മൂലം കൊവിഡ് വ്യാപനം ഉണ്ടായാൽ അത് ഏത് പൌരനും കോടതിയുടെ ശ്രദ്ധയിൽക്കൊണ്ടുവരാമെന്നും അതിൽ കോടതി നടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. കൊവിഡ് കാലത്ത് സമ്മർദത്തിന് വഴങ്ങുന്നത് ദയനീയമായ അവസ്ഥയാണെന്നും കോടതി കൂട്ടിച്ചേർത്തു.
Recommended Video
കോടതി ചോദിച്ചു. കഴിഞ്ഞ ദിവസമാണ് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസത്തേക്ക് ഇളവുകൾ നൽകുന്നതായി സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകിയത് ചോദ്യം ചെയ്ത് സമർപ്പിച്ച നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു കോടതി സംസ്ഥാന സർക്കാരിനെ വിമർശിച്ചത്. അതേ സമയം ഉത്സവ കാലത്തിന് മുന്നോടിയായി വ്യാപാരികൾ വൻതോതിൽ സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ കടകൾ തുറക്കാൻ അനുവദിക്കാത്ത പക്ഷം കടകൾ തുറക്കുമെന്ന് വ്യക്തമാക്കി വ്യാപാരികളുടെ സംഘടന പ്രക്ഷോഭം ആരംഭിച്ച സാഹചര്യത്തിലാണ് ഇളവുകൾ അനുവദിച്ചതെന്നാണ് സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്.
ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications