കളി മാത്രമല്ല, ശ്രീയുടെ കല്യാണവും മുടങ്ങുമോ?
കൊച്ചി: ഐ പി എല്‍ കോഴ വിവാദം മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തിന്റെ കളിജീവിതം മുടക്കി. ബി സി സി ഐയുമായി ബന്ധപ്പെട്ട ഒരു ക്രിക്കറ്റിലും ഇനി ശ്രീശാന്തിന് സ്ഥാനമില്ല. എന്നാല്‍ കോഴവിവാദം ശ്രീശാന്തിന്റെ വിവാഹത്തിനും വിലങ്ങുതടിയാകുമോ? ആരാധകരും ബന്ധുക്കളും ആശങ്കയിലാണ്.
ഒത്തുകളികളിക്കേസില് കുറ്റക്കാര്‍ക്കെതിരെ മക്കോക്ക ചുമത്തണമെന്ന ദില്ലി പൊലീസിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചതാണ് ശ്രീയെ വീണ്ടും വെട്ടിലാക്കിയിരിക്കുന്നത്. പ്രതികള്‍ക്കെതിരെ മക്കോക്ക നിലനില്‍ക്കില്ലെന്ന ദില്ലി ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഒത്തുകളിക്കേസില്‍ ശ്രീശാന്ത് പന്ത്രണ്ടാം പ്രതിയാണ്.
ശ്രീയുടെ ജാമ്യം റദ്ദാകാനും ജയിലില്‍ പോകാനും വരെ സാധ്യയുണ്ട്. ഡിസംബര്‍ 12 ന് ഗുരുവായൂരില്‍ വെച്ച് ശ്രീശാന്തിന് വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. കോടതി കനിഞ്ഞാല്‍ അങ്കിത് ചവാനെപ്പോലെ ജയിലില്‍ നിന്നും കല്യാണ മണ്ഡപത്തിലെത്താന്‍ പറ്റും എന്നൊരാശ്വാസം ബാക്കിയുണ്ട്.

കല്യാണം ഗുരുവായൂരില്‍
ഡിസംബര്‍ 12 ന് ഗുരുവായൂരില്‍ വെച്ചാണ് ശ്രീശാന്തിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

രാജകുമാരി വധു
രാജസ്ഥാന് രാജകുടുംബാംഗമായ നയനാണ് ശ്രീശാന്തിന് വധു. ജ്വല്ലറി ഡിസൈനറാണ് നയന്‍.

പരിചയം, പ്രണയം
ഏഴുവര്‍ഷം മുമ്പ് ഒരു മത്സരവേദിയില്‍ വച്ചാണത്രെ ശ്രീശാന്ത് നയനെ ആദ്യം കണ്ടത്.

പ്രഖ്യാപനം ട്വിറ്ററിലൂടെ
ശ്രീശാന്തിന്റെ സഹോദരന് ദിപു ശാന്തന് ട്വിറ്ററിലൂടെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.

വാര്‍ത്ത നേരത്തെയുണ്ട്
ശ്രീശാന്ത് രാജസ്ഥാന് രാജകുടുംബാംഗത്തിലെ പെണ്ണിനെ വിവാഹം കഴിക്കുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

കേസിലും കൈവിടാതെ നയന്‍
ഒത്തുക്കളിക്കേസില്‍ ശ്രീശാന്ത് പെട്ടപ്പോഴും പിന്തുണയുമായി നയനും കുടുംബവും ശ്രീയെ കൈവിട്ടിരുന്നില്ല.

വിവാഹം വളരെ സ്വകാര്യം
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും ഡിസംബര്‍ 12ന് നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക. വിവാഹ ശേഷം കൊച്ചിയിലെ മെറിഡിന്‍ ഹോട്ടലില്‍.

കോടതി വിധി തിരിച്ചടി
ശ്രീശാന്തിനെതിരെ മക്കോക്ക നിലനില്‍ക്കില്ലെന്ന ദില്ലി ഹൈക്കോടതി ഉത്തരവാണ് പരമോന്നത കോടതി സ്റ്റേ ചെയ്തത്.

കുടുങ്ങുമോ ശ്രീശാന്ത്
കോടതിയില്‍ നിരപരാധിത്വം തെളിയിക്കാനാകും എന്ന വിശ്വാസത്തിലായിരുന്നു ശ്രീശാന്ത്. കളിക്കാരന് എന്ന കരിയറിന്റെ അവസാനമാകുമോ ശ്രീശാന്തിന് വിവാദം എന്ന് സംശയിക്കുന്നവരുണ്ട്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications