കുര്യനെതിരെ 'ക്രൈമി'ന്റെ ഹര്‍ജി തള്ളി
ദില്ലി: സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യനെതിരെ ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ കക്ഷി ചേര്‍ക്കണം എന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയാണ് തള്ളിയത്.
കേസില്‍ കക്ഷി ചേരാന്‍ നന്ദകുമാറിന് എന്ത് അവകാശമാണ് ഉള്ളത് എന്നാണ് കോടതി ചോദിച്ചത്. നേരത്തെ നന്ദകുമാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതിയും തള്ളിക്കളഞ്ഞിരുന്നു.

കേസില്‍ ഒരു തരത്തിലും ബന്ധമില്ലാത്ത ആളാണ് ക്രൈം നന്ദകുമാര്‍. നിയമപരമായി യാതൊരു അവകാശവും ഇല്ലാത്ത നന്ദകുമാര്‍ എന്തിന്റെ പേരിലാണ് കേസിന്റെ ഭാഗമാന് ശ്രമിക്കുന്നത് എന്നും കോടതി ചോദിച്ചു.
സൂര്യനെല്ലി കേസില്‍ ക്രൈം നന്ദകുമാര്‍ കക്ഷി ചേരുന്നതിനെ പീഡനത്തിനിരയായ പെണ്‍കുട്ടി നേരത്തെ എതിര്‍ത്തിരുന്നു. ഇക്കാര്യവും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയായ അഡ്വ. ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പിജെ കുര്യനെ പ്രതി ചേര്‍ക്കണം എന്നും നന്ദകുമാറിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കേസില്‍ പെണ്‍കുട്ടിയുടെ ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ട്. കേസില്‍ പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെ പിജെ കുര്യനെ കുറ്റ വിമുക്തനാക്കിയത് ശരിയായില്ലെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. കേസില്‍ വലിയ നിയമക്കുരുക്കുകള്‍ ഉള്ളതിനാല്‍ ഹര്‍ജി ഡിവിഷന് ബഞ്ചിന് കൈമാറിയിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications