കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുര്യനെതിരെ 'ക്രൈമി'ന്റെ ഹര്‍ജി തള്ളി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യനെതിരെ ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ കക്ഷി ചേര്‍ക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

കേസില്‍ കക്ഷി ചേരാന്‍ നന്ദകുമാറിന് എന്ത് അവകാശമാണ് ഉള്ളത് എന്നാണ് കോടതി ചോദിച്ചത്. നേരത്തെ നന്ദകുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയും തള്ളിക്കളഞ്ഞിരുന്നു.

PJ Kurien

കേസില്‍ ഒരു തരത്തിലും ബന്ധമില്ലാത്ത ആളാണ് ക്രൈം നന്ദകുമാര്‍. നിയമപരമായി യാതൊരു അവകാശവും ഇല്ലാത്ത നന്ദകുമാര്‍ എന്തിന്റെ പേരിലാണ് കേസിന്റെ ഭാഗമാന്‍ ശ്രമിക്കുന്നത് എന്നും കോടതി ചോദിച്ചു.

സൂര്യനെല്ലി കേസില്‍ ക്രൈം നന്ദകുമാര്‍ കക്ഷി ചേരുന്നതിനെ പീഡനത്തിനിരയായ പെണ്‍കുട്ടി നേരത്തെ എതിര്‍ത്തിരുന്നു. ഇക്കാര്യവും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയായ അഡ്വ. ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പിജെ കുര്യനെ പ്രതി ചേര്‍ക്കണം എന്നും നന്ദകുമാറിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ പെണ്‍കുട്ടിയുടെ ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ട്. കേസില്‍ പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെ പിജെ കുര്യനെ കുറ്റ വിമുക്തനാക്കിയത് ശരിയായില്ലെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. കേസില്‍ വലിയ നിയമക്കുരുക്കുകള്‍ ഉള്ളതിനാല്‍ ഹര്‍ജി ഡിവിഷന്‍ ബഞ്ചിന് കൈമാറിയിരുന്നു.

English summary
Supreme Court denied Crime Nandakumar's petition against PJ Kurien.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X