സാമൂഹികാഘാത പഠനത്തിന് എന്താണ് തെറ്റ്? കെ റെയില്‍ സർവേ തുടരാമെന്ന് സുപ്രീം കോടതി
ദില്ലി: സില്‍വര്‍ ലൈനില്‍ സര്‍ക്കാരിന് ആശ്വാസം. ഭൂമിയേറ്റെടുക്കലിനെതിരെ ഭൂവുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹികാഘാത പഠനം നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് സുപ്രീം കോടതി ഹര്‍ജിക്കാരോട് ചോദിച്ചു. ഇത്തരത്തിലുള്ള ബൃഹത്തായ പദ്ധതികളുടെ സര്‍വേ തടയാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയെ സുപ്രീം കോടതി വിമര്‍ശിച്ചു. സര്‍വേയില്‍ ഇടപെടുന്നുവെന്നായിരുന്നു വിമര്‍ശനം.

്അതേസമയം മുന്‍കൂട്ടി അനുമതിയില്ലാതെ ജനങ്ങളുടെ വീട്ടില്‍ കയറുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെ റെയില്‍ മാത്രമല്ല, എന്ത് പദ്ധതിയായാലും നിയമപരമായി സര്‍വേ നടത്തണം. കോടതി ഈ പദ്ധതിക്ക് എതിരല്ല. സര്‍വേ തുടരുന്നതിനും തടസ്സങ്ങളില്ല. നിയമം നോക്കാന്‍ മാത്രമാണ് കോടതി പറയുന്നത്. ജനങ്ങളെ കാര്യമറിയിക്കാതെ വീട്ടിലെത്തുന്നത് നിയമപരമാണോയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. സാമൂഹികാഘാതെ പഠനമാണ് നടത്തുന്നതെന്ന് എന്തുകൊണ്ട് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നും കോടതി ചോദിച്ചു. കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബെഞ്ച് എവിടെയാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും ഹൈക്കോടതി സിംഗ് ബെഞ്ച് ചോദിച്ചു.
ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ആലുവ സ്വദേശിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സര്‍വേ റദ്ദാക്കണമെന്നും, അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. ഭൂനിയമ പ്രകാരവും സര്‍വേ ആന്‍ഡ് ബോര്‍ഡ് ആക്ട് പ്രകാരവും സര്‍ക്കാരിന് സര്‍വെ നടത്താന്‍ അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഈ വിധിയാണ് ഹൈക്കടോതി ശരിവെച്ചത്. ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.












Click it and Unblock the Notifications